- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാക്ക് ചെമ്പരിക്കയ്ക്ക് ഒഐസിസി ഏർപ്പെടുത്തിയ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ്
മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി വ്യവസായി ജാക്ക് ചെമ്പരിക്കയ്ക്ക് ഒഐസിസി ഏർപ്പെടുത്തിയ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ്. ബ്രിയാൻ പെയ്ന്റർ എം പിയാണ് മെൽബണിൽ നടന്ന പരിപാടിയിൽ അവാർഡ് സമ്മാനിച്ചത്. കോമൺവെൽത്ത് ബാങ്കിലെ മോർഗേജ് ഇന്നവേഷൻ മാനേജരാണ് ജാക്ക്.ജാക്കിന്റെ ഉടമസ്ഥതയിലുള്ള നെക്‌സസ് ഗ്രൂപ്പിന്റെ ബോക്‌സഹിൽ പ്രൊപ്പർട്ടി
മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി വ്യവസായി ജാക്ക് ചെമ്പരിക്കയ്ക്ക് ഒഐസിസി ഏർപ്പെടുത്തിയ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ്. ബ്രിയാൻ പെയ്ന്റർ എം പിയാണ് മെൽബണിൽ നടന്ന പരിപാടിയിൽ അവാർഡ് സമ്മാനിച്ചത്.
കോമൺവെൽത്ത് ബാങ്കിലെ മോർഗേജ് ഇന്നവേഷൻ മാനേജരാണ് ജാക്ക്.ജാക്കിന്റെ ഉടമസ്ഥതയിലുള്ള നെക്‌സസ് ഗ്രൂപ്പിന്റെ ബോക്‌സഹിൽ പ്രൊപ്പർട്ടി പ്രൊജക്ട് വളരുന്ന സബ് ആർബുകളിൽ ഒന്നായ ബോക്‌സ്ഹില്ലിലാണ്. പ്രോപ്പർട്ടി മാർക്കറ്റിൽ പേരെടുത്ത പ്രമുഖ ഇന്ത്യക്കാരനായ ജാക്കിന് ഡീപ്പ് സ്‌ളൈസ് എന്ന പീസ ചെയിനും ഇദ്ദേഹത്തിനുണ്ട്. കൂടാതെ മറ്റു വ്യവസായ സംരംഭങ്ങളും ഉണ്ട്.
ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ് 2016 ലഭിച്ചതിൽ അഭിമാനമുണ്ടെന്നും എന്റെ എല്ലാ കസ്റ്റമേഴ്‌സിനും നന്ദി പറയുന്നതായും ജാക്ക് പറഞ്ഞു.
സാന്ത്വനം 2016 എന്ന പേരിൽ അവയവദാന ബോധവൽക്കരണത്തിനായി ഒ ഐ സി സി സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനവും ആസ്‌ട്രേലിയൻ ഡേയും സംയുക്തമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായാണ് അവാർഡ് വിതരണം നടത്തിയത്. ഫാ. ഡേവീസ് ചിറമേൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായിരുന്നു. പ്രമുഖ മലയാളി പിന്നണി ഗായകൻ ഫ്രാങ്കോ നയിച്ച മ്യുസിക്കൽ നൈറ്റും ഓസ്‌ട്രേലിയയിലെ മലയാളികൾ ഹൃദ്യമായി ആസ്വദിച്ചു