- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി പുറത്തിറക്കി; ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഒമാനിൽ പ്രകാശനം ചെയ്തു
മസ്‌കത്ത് : ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്ളസ് രംഗത്ത്. പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്മെന്റ് രംഗത്തും പുതുമകൾ സമ്മാനിച്ച് ഖത്തർ അസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ളസ് ലോകത്ത് തന്നെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി പ്രസിദ്ധീകരിച്ച് ശ്രദ്ധേയമാകുന്നു. ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പതിനൊന്നാമത് പതിപ്പാണ് ലോക റെക്കാർഡ് സ്്ഥാപിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്മോൾ ആൻഡ് മീഡിയം സംരംഭകരെ കോർത്തിണക്കുന്ന ഡയറക്ടറിയുടെ പ്രകാശനം മസ്‌ക്കത്തിൽ വെച്ച് നടന്നു. പ്രമുഖ ഒമാനി യുവ സംരംഭകനും ഡ്രീം മീഡിയ പ്രൊഡക്ഷൻസ് ചെയർമാനുമായ മാസിൻ ഖമീസ് അൽ ബലൂഷി പ്രകാശനം ചെയ്തു. ചടങ്ങിൽ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. സൈഫുദ്ധീൻ സി.കെ, ഷിലിൻ പൊയ്യാറ, റഹ്മത്തുല്ല മഗ്റബി സംബന്ധിച്ചു. ഒമാനിലെ മാർക്കറ്റിംഗും ബിസിനസ് സപ്പോർട്ട് ചെയ്യുന്നത് പ്രമുഖ അഡ്വർട്ടൈസിങ് കമ്പനിയായ ജി.ഐ.സി ഈവന്റ്സ് ആൻഡ് അഡൈവർട്ടെസിംഗാണ് ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധ
മസ്‌കത്ത് : ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്ളസ് രംഗത്ത്. പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്മെന്റ് രംഗത്തും പുതുമകൾ സമ്മാനിച്ച് ഖത്തർ അസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ളസ് ലോകത്ത് തന്നെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി പ്രസിദ്ധീകരിച്ച് ശ്രദ്ധേയമാകുന്നു. ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പതിനൊന്നാമത് പതിപ്പാണ് ലോക റെക്കാർഡ് സ്്ഥാപിച്ചത്.
വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്മോൾ ആൻഡ് മീഡിയം സംരംഭകരെ കോർത്തിണക്കുന്ന ഡയറക്ടറിയുടെ പ്രകാശനം മസ്‌ക്കത്തിൽ വെച്ച് നടന്നു. പ്രമുഖ ഒമാനി യുവ സംരംഭകനും ഡ്രീം മീഡിയ പ്രൊഡക്ഷൻസ് ചെയർമാനുമായ മാസിൻ ഖമീസ് അൽ ബലൂഷി പ്രകാശനം ചെയ്തു. ചടങ്ങിൽ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. സൈഫുദ്ധീൻ സി.കെ, ഷിലിൻ പൊയ്യാറ, റഹ്മത്തുല്ല മഗ്റബി സംബന്ധിച്ചു.
ഒമാനിലെ മാർക്കറ്റിംഗും ബിസിനസ് സപ്പോർട്ട് ചെയ്യുന്നത് പ്രമുഖ അഡ്വർട്ടൈസിങ് കമ്പനിയായ ജി.ഐ.സി ഈവന്റ്സ് ആൻഡ് അഡൈവർട്ടെസിംഗാണ് ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 282 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയത്.
എത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നത്.
വിവിധ ഭാഷകളിൽ നിരവധി ഡയറക്ടറികളും ഓൺലൈൻ സൈറ്റുകളും സജീവമായ കാലത്താണ് ഉപഭോക്താവും സംരംഭകരും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുവാൻ സഹായകമായ ഡയറക്ടറി എന്ന ആശയവുമായി 2006ൽ മീഡിയപ്ളസ് ടീം രംഗത്തു വന്നത്. പല കോണുകളിൽ നിന്നും ഇത്തരമൊരു പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ആശങ്കകളുയർന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ഗോദയിലേക്കിറങ്ങിയ മീഡിയപ്ളസിനെ ഖത്തറിലെ ബിസിനസ് സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. ഓരോ വർഷവും ഡയറക്ടറിയുടെ രൂപഭാവത്തിലും കനത്തിലും ആശാവഹമായ മാറ്റങ്ങളുണ്ടാക്കി ഉപഭോക്താക്കളുടെയും സംരംഭകരുടെയും മനസ്സ് കീഴടക്കാൻ ഡയറക്ടറിക്കായി.
ഗൾഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തിൽ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 10 വർഷത്തിലധികമായി സ്മോൾ ആൻഡ് മീഡിയം മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറി എന്ന സ്ഥാനം പിടിച്ച് കഴിഞ്ഞു. ടാർജറ്റഡ് മാർക്കറ്റിനുള്ള ഇൻട്രാ ഗൾഫ്, ഇന്തോ ഗൾഫ് ബിസിനസ് കോറിഡോറായി വികസിപ്പിച്ചെടുത്ത ഡയറക്ടറി ഖത്തറിന് പുറമെ യു.എ.ഇ, ഒമാൻ, സഊദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലും ബിസിനസ് സമൂഹത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു.
വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ സ്‌ക്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാർക്കറ്റിങ് ഉൽപ്പന്നത്തിനുള്ള അവാർഡ് കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന മിയ മാർക്കറ്റ് മാഗസിൻ 2017 ലെ ജി.സി.സി മേഖലയിൽ നിന്നുള്ള മികച്ച മീഡിയ മാർക്കറ്റിങ് കമ്പനിയായി മീഡിയ പ്ളസിനെ തെരഞ്ഞെടുത്തതും ഗൾഫ് ബിസിനസ് ഡയറക്ടറി പരിഗണിച്ചായിരുന്നു.
ഉപഭോക്താക്കളുടെയും സംരംഭകരുടെയും താൽപര്യവും നിർദേശവും കണക്കിലെടുത്ത് ഡയറക്ടറിയുടെ ഓൺലൈൻ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ൽ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ച് വരുന്നത്. ഡയറക്ടറിയുടെ ഓൺലൈൻ വേർഷൻ www.gbcdonline.com എന്ന വിലാസത്തിലും gbcd എന്ന വിലാസത്തിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലും ലഭ്യമാണ്.