- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി എന്ന വിഭാഗത്തിൽ ലോക റെക്കോഡ് സ്വന്തമാക്കി ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി
ദോഹ : ഖത്തറിലെ പ്രമുഖ അഡൈ്വർട്ടൈസിങ് & ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയപ്ളസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ലോക റെക്കോർഡ്. 2017ൽ 904 പേജുകളുമായി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഡയറക്ടറിയുടെ പതിനൊന്നാമത് പതിപ്പിനാണ് ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി എന്ന വിഭാഗത്തിൽ യുണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചത്. ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് റെക്കോർഡ് പ്രഖ്യാപിക്കുവാൻ ദോഹയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ
ദോഹ : ഖത്തറിലെ പ്രമുഖ അഡൈ്വർട്ടൈസിങ് & ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയപ്ളസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ലോക റെക്കോർഡ്. 2017ൽ 904 പേജുകളുമായി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഡയറക്ടറിയുടെ പതിനൊന്നാമത് പതിപ്പിനാണ് ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി എന്ന വിഭാഗത്തിൽ യുണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചത്.
ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് റെക്കോർഡ് പ്രഖ്യാപിക്കുവാൻ ദോഹയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തിൽ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 11 വർഷത്തിലധികമായി സ്മോൾ ആൻഡ് മീഡിയം മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഉപഭോക്താക്കളുടെയും സംരംഭകരുടെയും താൽപര്യവും നിർദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓൺലൈൻ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ൽ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓൺലൈൻ, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലും ലഭ്യമാണ്.
വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ സ്ക്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാർക്കറ്റിങ് ഉൽപ്പന്നത്തിനുള്ള അവാർഡ് കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ ആസ്ഥാനമായുള്ള മിയ മാർക്കറ്റ് മാഗസിന്റെ 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റർനാഷണൽ മീഡിയ മാർക്കറ്റ്, ഖത്തറിലെ മികച്ച അഡൈ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനി എന്നീ രണ്ട് അവാർഡുകൾ ലഭിച്ച് ഏക കമ്പനി കൂടിയാണ് മീഡിയപ്ളസ്. ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഉൾപ്പെടെയുള്ള മീഡിയപ്ളസിന്റെ പ്രസിദ്ധീകരണങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.
ഖത്തർ മാർക്കറ്റിൽ പുതുമകൾ സമ്മാനിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ 12ാമത് എഡിഷൻ മെയ് ആദ്യ വാരം പുറത്തിറക്കാൻ ഉദ്ധേശിക്കുന്നതായി അക്കോൺ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ പറഞ്ഞു. ഗൾഫിൽ നിലവിലുള്ള പ്രത്യേക സാഹചര്യം കണിക്കിലെടുത്ത് ഈ വർഷം ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി എന്ന പേരിലാണ് പ്രസിദ്ധീകരിക്കുക. വാർത്താസമ്മേളനത്തിൽ ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, പ്രൊജക്റ്റ് മാനേജർ ഫൗസിയ അക്ബർ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്, പ്രൊഡക്ഷൻ കൺട്രോളർ അഫ്സൽ കിളയിൽ എന്നിവർ പങ്കെടുത്തു.റെക്കോർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.https://www.universalrecordsfo