- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ തൊഴിലാളികൾക്ക് ശമ്പളം ഇനി ബാങ്ക് വഴി; നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം; നടപ്പിലാക്കത്തവർക്കെതിരെ കനത്ത നടപടി
ഖത്തറിലെ മലയാളികൾ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇനി ശമ്പളം ബാങ്ക് വഴി. നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കിയതോടെ ഈ നിയമം നിഷേധിക്കുന്ന കമ്പനിക്കെതിരെ കനത്ത നടപടിയുമുണ്ടാകും.വേജ് പ്രൊട്ടക്ഷൻ സിസ്റ്റം എന്ന പേരിലാണ് ഈ നിയമം നടപ്പിലാക്കുന്നത്.രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും ശമ്പളം ബാങ്കുവഴി നൽകുന്നതിലൂടെ ശമ്പള നിഷേധം അടക്കമു
ഖത്തറിലെ മലയാളികൾ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇനി ശമ്പളം ബാങ്ക് വഴി. നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കിയതോടെ ഈ നിയമം നിഷേധിക്കുന്ന കമ്പനിക്കെതിരെ കനത്ത നടപടിയുമുണ്ടാകും.വേജ് പ്രൊട്ടക്ഷൻ സിസ്റ്റം എന്ന പേരിലാണ് ഈ നിയമം നടപ്പിലാക്കുന്നത്.രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും ശമ്പളം ബാങ്കുവഴി നൽകുന്നതിലൂടെ ശമ്പള നിഷേധം അടക്കമുള്ള ചൂഷണങ്ങൾ ഇല്ലാതാക്കാനാവും.
2004 ലെ തൊഴിൽ നിയമത്തിന്റെ 14 ാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭ അംഗീകരിച്ച കരട് നിയമം ശൂറാ കൗൺസിലിന്റെ നിർദ്ധേശങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് മന്ത്രിസഭയുടെ അംഗീകാരം നേടുന്നത്.
പുതിയ നിയമ മനുസരിച്ച് പ്രതിമാസ ശമ്പളം വാങ്ങുന്ന മു!ഴുവൻ തൊ!ഴിലാളികളുടെയും ശമ്പളം തൊ!ഴിലുടമ അവരുടെ അക്കൗണ്ടുകളിൽ അടക്കണം. മണിക്കൂർ നിരക്കിൽ കരാർ തൊഴിലിലേർപ്പെടുന്ന തൊഴിലാളികളുടെ വേതനം രണ്ടാഴ്ച കൂടുമ്പോൾ എ ടി എം മുഖേന അടക്കണമെന്നാണ്കരടു നിർദ്ധേശം.
പ്രതിമാസ ശമ്പളം 7 ാം തിയ്യതിക്കകം നൽകിയിരിക്കണം. ഒരു മാസമോ അതിലധികമോ ശമ്പളം വൈകിപ്പിക്കുന്ന തൊ!ഴിലുടമക്ക് പുതിയ വർക് പെർമിറ്റുകൾ അനുവദിക്കില്ല. വീഴ്ച വരുത്തുന്ന കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനും വർക്ക് പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാനും പുതിയ നിയമത്തിലൂടെയാകും