- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Marketing Feature
നിങ്ങളുടെ ശബ്ദം വേറിട്ടുകേൾക്കട്ടെ!
ബ്രാൻഡിങ് എത്ര പ്രധാനമാണെന്ന് ഇന്ന് സംരംഭകർക്കറിയാം. പ്രവർത്തനച്ചെലവിന്റെ നല്ലൊരു ഭാഗം മിക്ക കമ്പനികളും ബ്രാൻഡ് ബിൽഡിംഗിനായി മാറ്റിവെയ്ക്കുന്നു. തങ്ങളുടെ ബ്രാൻഡിനെ വേറിട്ടുനിർത്തുന്ന ലോഗോ, വെബ്‌സൈറ്റ്, മാർക്കറ്റിങ് മാദ്ധ്യമങ്ങൾ എന്നിവയിലൊക്കെ കമ്പനികൾ ശ്രദ്ധിക്കുന്നു. എന്നാൽ പുറംകാഴ്ചകൾക്കും ശബ്ദഘോഷങ്ങൾക്കുമുപരി ബിസിനസ
ബ്രാൻഡിങ് എത്ര പ്രധാനമാണെന്ന് ഇന്ന് സംരംഭകർക്കറിയാം. പ്രവർത്തനച്ചെലവിന്റെ നല്ലൊരു ഭാഗം മിക്ക കമ്പനികളും ബ്രാൻഡ് ബിൽഡിംഗിനായി മാറ്റിവെയ്ക്കുന്നു. തങ്ങളുടെ ബ്രാൻഡിനെ വേറിട്ടുനിർത്തുന്ന ലോഗോ, വെബ്‌സൈറ്റ്, മാർക്കറ്റിങ് മാദ്ധ്യമങ്ങൾ എന്നിവയിലൊക്കെ കമ്പനികൾ ശ്രദ്ധിക്കുന്നു. എന്നാൽ പുറംകാഴ്ചകൾക്കും ശബ്ദഘോഷങ്ങൾക്കുമുപരി ബിസിനസ്സിന്റെ വ്യതിരിക്തമായ വ്യക്തിത്വം പുറത്തേക്ക് പ്രസരിപ്പിക്കുകയാണ് ബ്രാൻഡ് ബിൽഡിംഗിനുള്ള മാർഗം
വേറിട്ട ശബ്ദം
'നിങ്ങളേക്കാളുറക്കെ നിങ്ങളുടെ പ്രവൃത്തി സംസാരിക്കുന്നതിനാൽ നിങ്ങൾ പറയുന്നതൊന്നും എനിക്ക് കേൾക്കാനാവുന്നില്ല'
ബിസിനസ്സിനെക്കുറിച്ച് നിങ്ങൾ എന്ത് അവകാശപ്പെടുന്നു എന്നതല്ല ഉപഭോക്താവിനേയും സമൂഹത്തെയും സ്വാധീനിക്കുന്നത്, മറിച്ച് നിങ്ങളുടെ പ്രവൃത്തിയിലൂടെ അവർ എന്തു മനസിലാക്കുന്നു എന്നതാണ്. മികച്ച ഉപഭോതൃസേവനം വാഗ്ദാനം എല്ലാ പരസ്യങ്ങളിലും ഉദ്‌ഘോഷിക്കുന്ന തുണിക്കടയുടെ പാർക്കിങ് സ്‌പേസിൽ വച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ ദുർമുഖം കാണേണ്ടിവന്നാലോ? ഉപഭോക്താക്കളുടെ മനസിൽ തങ്ങിനിൽക്കുന്നത് പരസ്യവാചകമല്ല, അനുഭവങ്ങളാണ്.
നിങ്ങളെ നിങ്ങളാക്കുന്നത്?
നിങ്ങൾ ആരാണെന്നും എന്താണെന്നുമുള്ള പ്രസ്താവനയാണ് ബ്രാൻഡ് പൊസിഷനിങ് സ്റ്റേറ്റ്‌മെന്റ്. നിങ്ങളുടെ ബിസിനസിന്റെ വ്യതിരിക്തതയെപ്പറ്റി പൂർണബോധ്യമുള്ളത് നിങ്ങൾക്കാണ്.
താഴെക്കൊടുത്തിരിക്കുന്ന ചിലചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തുന്നത് നിങ്ങളുടെ ബ്രാൻഡ് പൊസിഷനിങ്ങിനുതകുന്ന ചില ഉൾക്കാഴ്ചകൾ നിങ്ങൾക്ക് നൽകും
?നിങ്ങളുടെ ബിസിനസിനെ വ്യതിരിക്തമാക്കുന്നതെന്താണ്?
നിങ്ങളുടെ സ്ഥാപനം പിൻതുടരുന്ന മൂല്യങ്ങളിലും ബിസിനസിന്റെ മുൻഗണനകളിലും ഇതിനുത്തരം കണ്ടെത്താം. ഈ ഘടകമാണ് മറ്റ് ബ്രാൻഡുകളിൽ നിന്ന് നിങ്ങളെ വേറിട്ട് നിർത്തുന്നത്
?നിങ്ങളുടെ ഉല്പന്നം/സേവനം മികച്ചതാക്കുന്ന സവിശേഷതകൾ എന്താണ്?
ഉപഭോക്താവ് നേരിട്ട് അനുഭവികുന്നത് നിങ്ങളുടെ ഉൽപ്പന്നവും സേവനവുമാണ്. നിങ്ങളുടെ ബ്രാൻഡിന്റെ വ്യത്യസ്തത അനുഭവവേദ്യമാക്കുന്ന എന്തൊക്കെ ഘടകങ്ങളാണ് നിങ്ങളുടെ ഉൽപ്പന്നത്തിൽ/സേവനത്തിൽ ഉൾച്ചേർത്തിരിക്കുന്നത്?
?നിങ്ങളുടെ ബിസിനസ് ശൈലിക്ക് എന്ത് പ്രത്യേകതയാണുള്ളത്
നിങ്ങൾ സംരംഭത്തെ നയിക്കുന്ന ശൈലിയിൽ നിങ്ങളുടെ സംരംഭത്തിന്റെ വ്യക്തിത്വം നിഴലിക്കുന്നു. ഉപഭോക്താക്കളെ അടുപ്പിക്കുകയോ അകറ്റുകയോ ചെയ്യുന്ന ഘടകമാണിത്.
ഉച്ചഭക്ഷണസമയത്ത് ഒരു റെസ്റ്ററന്റിലെ ജീവനക്കാർ എതിർവശത്തെ ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്നു. യഥാസമയം ഭക്ഷണം കഴിക്കാനുള്ള അവരുടെ അവകാശത്തെ ആ റസ്റ്ററന്റ് ഉടമ മാനിക്കുന്നു എന്നുവേണം മനസിലാക്കാൻ. തന്റെ ജീവനക്കാരോടുള്ള മനോഭാവത്തിലൂടെ തന്റെ സ്ഥാപനത്തിന്റെ വ്യക്തിത്വമാണ് സംരംഭകൻ പ്രഖ്യാപിക്കുന്നത്
ബ്രാൻഡ് ബിൽഡിങ് എന്നത് പൊയ്മുഖങ്ങളണിയലല്ല, നിങ്ങളുടെ ബിസിനസിന്റെ വ്യതിരിക്തത ഉപഭോക്താക്കൾക്കും സമൂഹത്തിനും മുൻപിൽ പ്രഖ്യാപിക്കലാണ്. മികച്ച സേവനം ഓരോഘട്ടത്തിലും ഉറപ്പുവരുത്തിക്കൊണ്ടല്ലാതെ മികച്ച അനുഭവം ഉപഭോക്താവിന് വാഗ്ദാനം ചെയ്യാനാകില്ല.
നിങ്ങളുടെ ബിസിനസ്സിന്റെ സവിശേഷമായ വ്യക്തിത്വം വളർത്തിയെടുക്കുക; അത് പ്രസരിപ്പിക്കുക.
ഓർക്കുക, 'There is no one alive who is youer than you'.
+91-9400155565
ajas@outlook.com
www.ajas.in