ഏറ്റവും സുരക്ഷിതമായ 20 വിമാനക്കമ്പനികളിൽ എമിറേറ്റ്സും ഖത്തർ എയർവേസും ബ്രിട്ടീഷ് എയർവേസും; മറ്റു ഗൾഫ് സർവീസുകളും എയർ ഇന്ത്യയും സുരക്ഷിതമല്ല; വിമാനയാത്രയ്ക്ക് മുമ്പ് സുരക്ഷയെക്കുറിച്ചറിയാം
- Share
- Tweet
- Telegram
- LinkedIniiiii
ലോകത്തേറ്റവും സുരക്ഷിതമായ വിമാനക്കമ്പനി ഓസ്ട്രലിയയെല ക്വാന്റാസ് എയർലൈൻസാണെന്ന് കണ്ടെത്തൽ. എമമിറേറ്റ്സ്, ഖത്തർ എയർവേസ്, ബ്രിട്ടീഷ് എയർവേസ്, വിർജിൻ അത്ലറ്റിക്, വിർജിൻ ഓസ്ട്രേലിയ, അമേരിക്കൻ എയർലൈൻസ് എന്നിവയും 2019-ലെ സുരക്ഷിതമായ 20 വിമാനക്കമ്പനികളുടെ പട്ടികയിലുണ്ട്. യാത്രയ്ക്ക് തീരെ സുരക്ഷിതമല്ലാത്ത വിമാനക്കമ്പനികളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാന്റെ ദേശീയ വിമാനസർവീസായ അരിയാന അഫ്ഗാൻ എയർലൈൻസുമുണ്ട്.
ഓസ്ട്രേലിയ ആസ്ഥാനമായ എയർലൈൻ റേറ്റിങ്സ് ഡോട്ട് കോമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വ്യോമയാന സ്ഥാപനങ്ങൾ, സർക്കാർ കണക്കുകൾ, അപകടങ്ങൾ, വിമാനങ്ങളുടെ കാലപ്പഴക്കം, സമയക്രമം പാലിക്കൽ തുടങ്ങിയ ഘടങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ലോകത്തെ നാന്നൂറോളം വിമാനക്കമ്പനികളിൽനിന്നാണ് ഇരുപത് സുരക്ഷിതമായ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.
സമയക്രമം പാലിച്ച്, സുരക്ഷിതമായി സർവീസ് നടത്തുന്ന ലോകത്തെ ഏറ്റവും പരിചയസമ്പന്നരായ വിമാനക്കമ്പനിയാണ് ക്വാന്റാസ് എന്ന് എയർലൈൻ റേറ്റിങ്സ് ചൂണ്ടിക്കാട്ടുന്നു. ഫ്യൂച്ചർ എയർ നാവിഗേഷൻ സിസ്റ്റമുൾപ്പെടെ പുതിയ പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും ക്വാന്റാസ് മുൻപന്തിയിലാണെന്നും അവർ സൂചിപ്പിച്ചു. എൻജിനുകളുടെ കാര്യക്ഷമതയുൾപ്പെടെയുള്ള സുരക്ഷാ പരിശോധനകൾ നടത്തുന്നതിലും യാതൊരു വിട്ടുവീഴ്ചയും ക്വാന്റാസ് വരുത്താറില്ല.
എയർ ന്യൂസീലൻഡ്, അലാസ്ക എയർലൈൻസ്, ഓൾ നിപ്പോൺ എയർവേസ്, ഓസട്രിയൻ എയർലൈൻസ്, കാത്തി പസഫിക് എയർവേസ്, ഇവ എയർ, ഫിന്നെയർ, ഹവായിയൻ എയർലൈൻസ്, കെഎൽഎം, ലുഫ്താൻസ, സ്കാൻഡിനേവിയൻ എയർലൈൻ സിസ്റ്റം, സിംഗപ്പുർ എയർലൈൻസ്, സ്വിസ് എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയാണ് പട്ടികയിലെ മറ്റു വിമാനക്കമ്പനികൾ.
ചെലവുകുറഞ്ഞ വിമാനക്കമ്പനികളിലെ ആദ്യ പത്തെണ്ണത്തെയും എയർലൈൻ റേറ്റിങ്സ് തിരഞ്ഞെടുത്തിട്ടുണ്ട്. ബ്രിട്ടനിലെ ഫ്ളൈബി, തോമസ് കുക്ക്, അമേരിക്കയിലെ ജെറ്റ്ബ്ലൂ, ഫ്രോണ്ടിയർ, ഓസ്ട്രേലിയയിലെ ജെറ്റ്സ്റ്റാർ, എച്ച്.കെ. എക്സ്പ്രസ്, വോളാരിസ്, വ്യൂലിങ്, വെസ്റ്റ്ജെറ്റ്, വിസ് എന്നിവയാണ് മറ്റുള്ളവ.
സുരക്ഷയുടെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ ഒന്നാമത് അരിയാന അഫ്ഗാൻ എയർലൈൻസാണ്. സുരിനാമിലെ ബ്ലൂവിങ് എയർലൈൻസ്, അഫ്ഗാനിസ്ഥാനിലെ കാം എയർ, ഇന്തോനേഷ്യയിലെ ത്രിഗണ എയർ സർവീസ് എന്നിവയാണ് പേടിക്കേണ്ട മറ്റു വിമാനക്കമ്പനികൾ.