- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ ബാധിതയായ ഭാര്യയെ ചികിത്സിക്കാൻ വീട്ടിൽ നിയമിച്ച നഴ്‌സിനോട് 'എക്സ്ട്രാ സർവീസ്' ആവശ്യപ്പെട്ടു; നിഷേധിച്ചപ്പോൾ ബലപ്രയോഗം നടത്തി പീഡനം; ദുബായിലെ ഇന്ത്യൻ വ്യവസായി ശ്യാം കുമാർ സദാശിവൻ പിള്ളക്കു സിംഗപ്പൂരിൽ ഏഴു മാസം തടവും മൂന്നു ചൂരലടിയും ശിക്ഷ
സിംഗപ്പൂർ: രോഗബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി വീട്ടിൽ നിയമിച്ച നഴ്‌സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്കു സിംഗപ്പൂരിൽ ഏഴു മാസം തടവും മൂന്നു ചൂരലടിയും ശിക്ഷ. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്യാം കുമാർ സദാശിവൻ പിള്ളയ്ക്ക് (47) എതിരെയാണു നടപടി. അർബുദ ബാധിതയായ ഭാര്യയുടെ ചികിൽസാർഥമാണ് ഇദ്ദേഹം സിംഗപ്പൂരിലെത്തിയത്. കഴിഞ്ഞ ഡിസംബർ 14ന് ശ്യാംകുമാർ സിംഗപ്പൂർ സ്വദേശിയും ഇരുപത്തഞ്ചുകാരിയുമായ നഴ്‌സിനോട് മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. നഴ്‌സിന്റെ പരാതിയാണ് സദാശിവത്തെ ശിക്ഷിച്ചത്. ദുബായിൽ സ്റ്റീൽ ട്രേഡിങ് രംഗത്തെ വ്യവസായിയാണ് ഇയാൾ. ഓഗസ്റ്റ് മാസത്തിലാണ് സദാശിവം ഭാര്യയുടെ ചികിത്സാർത്ഥം സിംഗപൂരിൽ എത്തിയത്. 12ഉം 10ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ടായിരുന്നു. ഡിസംബർ 11 മുതൽ ഡിസംബർ 16 വരെയുള്ള തീയ്യതികളിലാണ് സദാശിവത്തിന്റെ ഭാര്യയെ പരിചരിക്കാൻ നഴ്‌സ് എത്തിയത്. ഭാര്യയെ പരിചരിക്കുന്നതിനൊപ്പം അപ്പാർട്ട്‌മെന്റ് ക്ലീൻ ചെയ്യുക എന്ന കാര്യം കൂടിയായിരുന്നു ന്ഴ്
സിംഗപ്പൂർ: രോഗബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി വീട്ടിൽ നിയമിച്ച നഴ്‌സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്കു സിംഗപ്പൂരിൽ ഏഴു മാസം തടവും മൂന്നു ചൂരലടിയും ശിക്ഷ. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്യാം കുമാർ സദാശിവൻ പിള്ളയ്ക്ക് (47) എതിരെയാണു നടപടി.
അർബുദ ബാധിതയായ ഭാര്യയുടെ ചികിൽസാർഥമാണ് ഇദ്ദേഹം സിംഗപ്പൂരിലെത്തിയത്. കഴിഞ്ഞ ഡിസംബർ 14ന് ശ്യാംകുമാർ സിംഗപ്പൂർ സ്വദേശിയും ഇരുപത്തഞ്ചുകാരിയുമായ നഴ്‌സിനോട് മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. നഴ്‌സിന്റെ പരാതിയാണ് സദാശിവത്തെ ശിക്ഷിച്ചത്. ദുബായിൽ സ്റ്റീൽ ട്രേഡിങ് രംഗത്തെ വ്യവസായിയാണ് ഇയാൾ.
ഓഗസ്റ്റ് മാസത്തിലാണ് സദാശിവം ഭാര്യയുടെ ചികിത്സാർത്ഥം സിംഗപൂരിൽ എത്തിയത്. 12ഉം 10ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ടായിരുന്നു. ഡിസംബർ 11 മുതൽ ഡിസംബർ 16 വരെയുള്ള തീയ്യതികളിലാണ് സദാശിവത്തിന്റെ ഭാര്യയെ പരിചരിക്കാൻ നഴ്‌സ് എത്തിയത്. ഭാര്യയെ പരിചരിക്കുന്നതിനൊപ്പം അപ്പാർട്ട്‌മെന്റ് ക്ലീൻ ചെയ്യുക എന്ന കാര്യം കൂടിയായിരുന്നു ന്‌ഴ്‌സിനുണ്ടായിരുന്ന ജോലി. എന്നാൽ ജോലിയുടെ നാലാം ദിവസം സദാശിവം മോശമായി പെരുമാറുകയായിരുന്നു.
ഭാര്യയ്ക്ക് അസുഖമായതിനാൽ കുറേ മാസങ്ങളായി തനിക്ക് ലൈംഗിക സുഖം ലഭിക്കുന്നില്ലെന്നും ദുബായിൽ ആണെങ്കിൽ ഇത്തരം ജോലിക്കാർ 'അധികജോലി' നൽകുമെന്നും നഴ്‌സിനോട് പറയുകയായിരുന്നു. എന്നാൽ, ആവശ്യത്തെ എതിർത്തതോടെ സദാശിവം ശരിബത്തിൽ ബലപ്രയോഗം നടത്തിയെന്നുമാണ് പരാതി. ഈ സയമം രോഗബാധിതയായ സദാശിവത്തിന്റെ ഭാര്യ ഉറക്കത്തിലായിരുന്നു.
ഈ സംഭവത്തിന് ശേഷവും നഴ്‌സ് സദാശിവത്തിന്റെ ഭാര്യയെ പരിശോധിക്കാന് എത്തി. ഡിസംബർ 16ന് പരാതി ഫയൽ ചെയ്യുകയുമായിരുന്നു. കേസിൽ സദാശിവം നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. വിധി വന്ന സാഹചര്യത്തിൽ ഒക്ടോബർ 16ന് മുതൽ പിള്ളയുടെ ശിക്ഷ ആരംഭിക്കും.