ന്യൂയോർക്ക്: ലൈക്ക്, ഷെയർ എന്നീ ട്ടണുകൾക്കൊപ്പം ഇനിമുതൽ ഫേസ്‌ബുക്കിൽ ''#ൈ ട്ടണും. ടൈം ലൈനിൽ പരസ്യങ്ങൾ നൽകിത്തുടങ്ങിയ ഫേസ്‌ബുക്ക് തങ്ങളുടെ വരുമാനം കൂടുതൽ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ''#ൈ ട്ടണും ഉൾപ്പെടുത്തിയിരിക്കുന്നത്. പരസ്യങ്ങളിലും ഷെയറുകളിലുമുള്ള ' ബട്ടണിൽ' ക്ലിക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് ഫേസ്‌ബുക്കിൽ നിന്നുകൊണ്ടുതന്നെ ഓൺലൈൻ പർച്ചേസുകൾ നടത്താനാകും. ഫേസ്‌ബുക്ക് പേജ് വിട്ട് ഉൽപ്പന്നത്തിന്റെ സൈറ്റിലേക്ക് പോകാതെതന്നെ സാധനങ്ങൾ വാങ്ങാനാകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഈ സംവിധാനം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഫേസ്‌ബുക്ക് ഉറപ്പുനൽകുന്നു. അവരുടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കും. ഈ വിവരങ്ങൾ കമ്പനി പരസ്യദാതാക്കൾക്ക് കൈമാറില്ല മാത്രമല്ല ഭാവി പർച്ചേസുകൾക്കായി ഇത് ഓർത്തുവയ്ക്കണമോ വേണ്ടയോ എന്ന് യുസേഴ്‌സിനുതന്നെ തീരുമാനിക്കാം.

120 കോടി വരിക്കാർ ലോകത്താകമാനമുള്ള ഫേസ്‌ബുക്ക് ഈ യൂസർ ബേസിനെ വരുമാനമാക്കിമാറ്റാനുള്ള ശ്രമത്തിലാണ്. ഇ-കൊമേഴ്‌സ് രംഗത്ത് വൻ വളർച്ചയാണ് ഈ സേഷ്യൽ നെറ്റ് വർക്കിങ് ഭീമൻ ലക്ഷ്യമിടുന്നത്. 304 ബില്യൺ ഡോളറിന്റെ ഓലൈൻ വ്യാപാരമാണ് അമേരിക്കയിൽ ഈ വർഷം പ്രതീക്ഷിക്കുന്നത്. ലോകത്താകമാനമുള്ള വിൽപ്പനയാകട്ടെ ഇതിന്റെ പലമടങ്ങും. മുൻനിര കമ്പനികളാകട്ടെ ഇതിൽ മുമ്പിലെത്താനായി തമ്മിൽ കടുത്തമൽസരത്തിലും. ഓൺലൈൻ പെയ്‌മെന്റ് സ്റ്റാൻട്ട് അപ്പായ കാർഡ് സ്പ്രിങ് എന്നകമ്പനിയെ ഫെയ്‌സ് ബുക്കിന്റെ മുഖ്യ എതിരാളിയായ ട്വിറ്റർ ഇന്നലെ ഏറ്റെടുത്തു. കേവലം ഒരു ട്വീറ്റിലൂടെ സാധനങ്ങൾ വാങ്ങാനുളള സൗകര്യം ഒരുക്കനുള്ള ശ്രമത്തിലാണവർ. ഓൺലൈൻ ഷോപ്പിങ് ഭീമനായ ആമസോൺ കഴിഞ്ഞവർഷം തന്ന ഉപഭോക്താക്കൽക്ക് ഷോപ്പിങ് കാർട്ടിലോക്ക് സാധനങ്ങൾ ട്വീറ്റുകൾ വഴി ആഡ് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു.

പരസ്പ്പരം സംവദിക്കാനുള്ള മാദ്ധ്യമം എന്നതിനപ്പുറം മറ്റുരംഗങ്ങളിലേക്കും ഇ കൊമേഴ്‌സ് രംഗത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് ഫേസ്‌ബുക്ക്. പരസ്യങ്ങളോടൊപ്പം ബൈ ബട്ടണും വന്നതോടെ ഡയറക്ട് റെസ്‌പോൺസ് അഡ്വർടൈസിംഗിൽ ലോകത്തെ ഏറ്റവും മുമ്പന്മാരിലോരാളായി അവർമാറുകയാണ്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കനൊരുങ്ങുന്ന ഈ സംവിധാനം അധികം താമസിയാതെ പൂർണ്ണതോതിൽ അവതരിപ്പിക്കും.