- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: വെള്ളിത്തിളക്കത്തിൽ കിഡംബി ശ്രീകാന്ത്; പുരുഷ സിംഗിൾസ് ഫൈനലിൽ നിരാശ; വെള്ളി മെഡൽ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം
ഹ്യുൽവ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളിത്തിളക്കത്തിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. ഞായറാഴ്ച നടന്ന ഫൈനലിൽ സിംഗപ്പുരിന്റെ ലോ കെൻ യൂവിനോട് പരാജയപ്പെട്ടതോടെ ശ്രീകാന്തിന്റെ നേട്ടം വെള്ളിയിലൊതുങ്ങി.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലോ കെൻ യൂവിനോട് പരാജയപ്പെട്ടത്. സ്കോർ: 15-21, 22-20. ഹ്യുൽവയിലെ കരോലിന മാരിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്.
ഇതോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം ശ്രീകാന്ത് സ്വന്തമാക്കി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം നേരത്തെ ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.
പ്രകാശ് പദുക്കോൺ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെൻ (2021) എന്നിവർക്കു ശേഷം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഇന്ത്യൻ പുരുഷ താരവുമാണ് ശ്രീകാന്ത്.
ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നായിരുന്നു ശ്രീകാന്തിന്റെ സെമി പ്രവേശനം.
12-ാം സീഡായി ടൂർണമെന്റിനെത്തിയ ശ്രീകാന്ത് ആദ്യറണ്ടിൽ സ്പെയിനിന്റെ പാബ്ലോ അബിയാനെയും (2112, 2116) രണ്ടാം റൗണ്ടിൽ ചൈനയുടെ ലി ഷിഫെങ്ങിനെയും (1521, 2118, 2117) തോൽപ്പിച്ചു. മൂന്നാംറൗണ്ടിൽ ചൈനയുടെ ലു ഗുവാങ്ഷു (2110, 2115)വിനെ കീഴടക്കി. ക്വാർട്ടറിൽ കൽജോവിനെ (218, 217) 26 മിനിറ്റിൽ കീഴടക്കി.
സ്പോർട്സ് ഡെസ്ക്