- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനകുട്ടനിലെ സ്ത്രീ തൽപ്പരനല്ലാത്ത സെലബ്രിറ്റി; അച്ചായൻസിലെ പെൺപങ്കാളിയെ ഇഷ്ടപ്പെടുന്ന റീത്ത; തൊണ്ടി മുതലിലെ ഹെറ്ററോസെക്ഷ്വൽ ലക്ഷണങ്ങൾ കാണിക്കാത്ത കള്ളൻ പ്രകാശൻ: സ്വവർഗാനുരാഗികൾക്കു കഥാപാത്ര പ്രാധാന്യം നൽകിയ മൂന്ന് മലയാള സിനിമകളെ കുറിച്ച്
1) അഡ്വെഞ്ചേഴ്സ് ഓഫ് ഓമനകുട്ടൻ നായകനും ഉപനായകന്മാരും നിർബന്ധമായി ഹെറ്ററോസെക്ഷ്വൽ ആയി അവതരിപ്പിക്കപ്പെടുന്ന സിനിമാരംഗങ്ങളിൽ 'നിങ്ങളെന്താ വിചാരിച്ചേ- പാട്ടുകാർ എല്ലാവരും പെൺപിള്ളേർടെ പുറകേ ആണെന്നാണോ' എന്ന് സിദ്ധാർഥ് (രാഹുൽ മാധവ്) പല്ലവിയോട് (ഭാവന)ചോദിക്കുന്നത് വളരെ സന്തോഷം നൽകി. എങ്ങനെയെങ്കിലും സിദ്ധാർത്ഥിനെ പ്രേമിക്കാൻ നടന്നിരുന്ന പല്ലവി തന്റെ ഫോൺ സംഭാഷണങ്ങളിൽ അത്രയും ദിവസം സംസാരിച്ചിരുന്നത് സിദ്ധാർഥ് അല്ലെന്നു മനസ്സിലാക്കുമ്പോൾ 'എന്നാൽ, ഇനിയങ്ങോട്ട് നമക്ക് പ്രേമിച്ചൂടെ' എന്നുള്ള ചോദ്യം എല്ലാ ആണുങ്ങളും ഡീഫോൾട് ആയി ഹെറ്ററോസെക്ഷ്വൽ ആണെന്നുള്ള ഭൂരിഭാഗചിന്തയിൽ നിന്നും വരുന്നത് തന്നെയാണ്. ഇതിനു പ്രതികരണം നൽകിയ സിദ്ധാർത്ഥിന്റെ ഗാർഹിക ഇടത്തിൽ ആളുടെ ആൺ-പങ്കാളി പ്രത്യകഷപെടുന്നതും അതുകണ്ടു പല്ലവിയുടെ കണ്ണ് തള്ളുന്നതും രസകരമായി തോന്നി. ഇതേ പേരിൽ (സിദ്ധാർഥ്) സിദ്ധാർഥ് മേനോൻ നായകനായ റോക്സ്റ്റാർ എന്ന സിനിമയിലാവട്ടെ ഗായകനായ നായകൻ പെണ്ണിനെ വളച്ചു ബന്ധപ്പെടൽ നടത്തുകയാണ് ആണിന്റെ ആത്യന്തിക ഗുണമെന്നു കാണിക്ക
1) അഡ്വെഞ്ചേഴ്സ് ഓഫ് ഓമനകുട്ടൻ
നായകനും ഉപനായകന്മാരും നിർബന്ധമായി ഹെറ്ററോസെക്ഷ്വൽ ആയി അവതരിപ്പിക്കപ്പെടുന്ന സിനിമാരംഗങ്ങളിൽ 'നിങ്ങളെന്താ വിചാരിച്ചേ- പാട്ടുകാർ എല്ലാവരും പെൺപിള്ളേർടെ പുറകേ ആണെന്നാണോ' എന്ന് സിദ്ധാർഥ് (രാഹുൽ മാധവ്) പല്ലവിയോട് (ഭാവന)ചോദിക്കുന്നത് വളരെ സന്തോഷം നൽകി. എങ്ങനെയെങ്കിലും സിദ്ധാർത്ഥിനെ പ്രേമിക്കാൻ നടന്നിരുന്ന പല്ലവി തന്റെ ഫോൺ സംഭാഷണങ്ങളിൽ അത്രയും ദിവസം സംസാരിച്ചിരുന്നത് സിദ്ധാർഥ് അല്ലെന്നു മനസ്സിലാക്കുമ്പോൾ 'എന്നാൽ, ഇനിയങ്ങോട്ട് നമക്ക് പ്രേമിച്ചൂടെ' എന്നുള്ള ചോദ്യം എല്ലാ ആണുങ്ങളും ഡീഫോൾട് ആയി ഹെറ്ററോസെക്ഷ്വൽ ആണെന്നുള്ള ഭൂരിഭാഗചിന്തയിൽ നിന്നും വരുന്നത് തന്നെയാണ്.
ഇതിനു പ്രതികരണം നൽകിയ സിദ്ധാർത്ഥിന്റെ ഗാർഹിക ഇടത്തിൽ ആളുടെ ആൺ-പങ്കാളി പ്രത്യകഷപെടുന്നതും അതുകണ്ടു പല്ലവിയുടെ കണ്ണ് തള്ളുന്നതും രസകരമായി തോന്നി. ഇതേ പേരിൽ (സിദ്ധാർഥ്) സിദ്ധാർഥ് മേനോൻ നായകനായ റോക്സ്റ്റാർ എന്ന സിനിമയിലാവട്ടെ ഗായകനായ നായകൻ പെണ്ണിനെ വളച്ചു ബന്ധപ്പെടൽ നടത്തുകയാണ് ആണിന്റെ ആത്യന്തിക ഗുണമെന്നു കാണിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വളരെ ഹോമോഫോബിക് രംഗങ്ങളുള്ള ആ സിനിമയിലെ നായകൻ യഥാർത്ഥത്തിൽ മലയാളി സെലിബ്രിറ്റി പുരുഷന്മാരുടെ (തൈക്കൂടത്തിലെ തന്നെ സിദ്ധാർഥ് ഉൾപ്പെടെയുള്ളവർ ) പതിപ്പ് തന്നെയാണ്. സിദ്ധാർഥ് മേനോന്റെ ആ കഥാപാത്രത്തിന്റെ നേരെ വിപരീതമായി അതെ പേരിൽ സ്ത്രീതൽപ്പരനല്ലാത്ത ഒരു സെലിബ്രിറ്റി വന്നതും ആൾക്ക് പുരുഷപങ്കാളി ആണുള്ളതെന്ന് കാണിച്ചതും സർവത്ര ഉള്ള ഹെറ്ററോസെക്ഷ്വൽ പ്രതിനിധാനങ്ങൾക്കിടയിൽ ഞങ്ങൾ സ്വവർഗാനുരാഗികൾക്കു ഒരു നുറുങ്ങു സന്തോഷം നൽകുന്നു.
2) അച്ചായൻസ്
സഞ്ജു, ആദിൽ, ഉണ്ണി മുകുന്ദൻ, ജയറാം എന്നിവരുടെ അച്ചായത്തരങ്ങൾ (പ്രത്യേകിച്ചു ജോലി ഒന്നുമില്ല , വെള്ളമടി , പെൺ വിഷയത്തിൽ അതിരുകവിഞ്ഞ ഉത്സാഹം മുതലായവ )കാണിച്ചു തുടങ്ങുന്ന ചിത്രം. ഇവർ നാലുപേരുടേയും കഥാപാത്രങ്ങൾ ഡീഫോൾട് ആയി ഹെറ്ററോസെക്ഷ്വൽ ആണെന്ന് വിവിധമാനങ്ങളിൽ കൂടെ സിനിമ കാണിക്കുന്നു. സഞ്ജു അവതരിപ്പിച്ച കഥാപാത്രം ഇവർ ഒരു നിശായാത്രയുടെ ഒടുവിൽ ഭക്ഷണത്തിനു ഇരിക്കുമ്പോൾ വെടിയിറച്ചി ഇല്ലേ എന്നും ചോദിക്കുന്നുണ്ട്. ആ ഇറച്ചി കിട്ടണേൽ ബസ് സ്റ്റാൻഡിൽ പോവണം എന്ന് ധർമജന്റെ മറുപടി. ഇത്തരം സംഭാഷങ്ങൾ യാതൊരു ആവശ്യമില്ലെങ്കിൽ കൂടി സ്‌ക്രിപ്റ്റിൽ ഉൾപ്പെടുത്തുന്നത് വഴി ഉപനായകമാരുടെ സ്ത്രീതല്പരതയും , കടുത്ത സ്ത്രീവിരുദ്ധതയും തന്നെയാണ് തെളിഞ്ഞു വരുന്നത്. എന്നാൽ ഇവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് റീത്ത വരുന്നെ!
റീത്തയെ വളക്കാൻ ഒരുമ്പെടുന്ന അച്ചായന്മാർ മനസ്സിലാക്കുന്നു റീത്തക്ക് ആണുങ്ങളോട് പുച്ഛമാണെന്നു, മാത്രമല്ല റീത്തക്ക് ഒരു പെൺപങ്കാളിയുമുണ്ട്. അങ്ങനെ ഒരു ഒരു പെണ്ണ് ഡീഫോൾട് ആയി ഹെറ്ററോസെക്ഷ്വൽ ആണെന്നുള്ള ലിവന്മാരുടെ മൂഢഹന്തക്ക് അടിയേൽക്കുന്നു. താനിഷ്ടപ്പെടുന്ന പെണ്ണിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാതെ വരികയും മറ്റേ പെൺകുട്ടി ഒരു ആണിനെ വിവാഹം ചെയ്യാൻ പോവുമ്പോൾ മരിക്കാനും തീരുമാനിക്കുന്ന വല്ലാത്ത സാഹചര്യം കൈകാര്യം ചെയ്യുന്ന സിനിമ പക്ഷെ റീത്തയുടെ തീവ്രപ്രണയത്തെ 'എക്‌സ്ട്രീം ലെവൽ ഓഫ് പൊസ്സസ്സീവ് ഡിസോർഡർ ' എന്ന് പറഞ്ഞൊതുക്കുന്നു. എങ്കിലും അമല പോൾ അവതരിപ്പിച്ച റീത്ത എന്ന കഥാപാത്രം ഹെറ്ററോസെക്ഷ്വൽ അല്ല എന്നുള്ളത് സന്തോഷകരം തന്നെ. മറ്റൊരു നുറുങ്ങുവെട്ടം കൂടി. കുറച്ചു നാൾ മുന്നേ ഇറങ്ങിയ രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലും അമല സമാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
3) തൊണ്ടിമുതലും ദൃക്സാക്ഷിയും
കള്ളൻ പ്രകാശൻ ഡീഫോൾട് ആയി ഹെറ്ററോസെക്ഷ്വൽ ആണെന്ന് കാണിക്കുന്നില്ല. അയാൾ ഹോമോസെക്ഷ്വൽ ആണെന്നല്ല ,മറിച്ചു ഏതോരാണും പ്രത്യേകിച്ച് സിനിമയിൽ വരുമ്പോൾ ആളുടെ പ്രണയമോ, സ്ത്രീകളെ വായിനോക്കുന്നതോ, വിവാഹമോ, ഭാര്യ സമേതമുള്ള രംഗങ്ങളോ, പൂർവപ്രേമ സ്മരണകളോ, വിവാഹേതര ഗമനങ്ങളോ ഒക്കെയായി അനവധി മാനങ്ങൾ മുഖേന നിർബന്ധിത ഹെറ്ററോസെക്ഷ്വൽവൽകൃതമാക്കാറുണ്ട്. എന്നാൽ ഫഹദിന്റെ പ്രകാശൻ ഇതിൽ നിന്നുമൊക്കെ മാറിനിൽക്കുന്നു. ഫഹദിനോട് കൂടുതൽ ഇഷ്ടം.