- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോട്ടകാത്ത് യുഡിഎഫ്; തിരൂർ നഗരസഭയിലെ തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് രണ്ട് വോട്ടിന് ജയിച്ചു; വിജയിച്ചത് മുസ്ലിംലീഗ് സ്വതന്ത്രൻ
തിരൂർ : നഗരസഭ ഏഴാം വാർഡ് തുമരക്കാവ് വാഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നെടിയിൽ മുസ്തഫ രണ്ട് വോട്ടുകൾക്ക് വിജയിച്ചു. മുസ്ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു മുസ്തഫ. സി.പി.എം സ്ഥാനാർത്ഥി പി.കുഞ്ഞിമൊയ്ദീനെ പരാജയപ്പെടുത്തിയാണ് മുസ്തഫ വിജയിച്ചത്. ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് -662, എൽ.ഡി.എഫ് - 660, ബിജെപി - 23 എന്നിങ്ങനെയാണ് വോട്ട് നില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 23 വോട്ടുകൾക്കും അതിന് മുമ്പ് നൂറിലധികം വോട്ടുകൾക്കും ലീഗ് വിജയിച്ചിരുന്ന വാർഡ് കൂടിയാണിത്. 88.37 ശതമാനം പേർ വോട്ടുകളാണ് രേഖപെടുത്തിയത്. 1522 വോട്ടർമാരിൽ 1345 പേർ വോട്ട് രേഖപെടുത്തി. യു.ഡി.എഫ് സ്വതന്ത്രൻ, സി.പി.എം എന്നിവർക്ക് പുറമെ ബിജെപി സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ടായിരുന്നു. നഗരസഭാ കൗൺസിലറായിരുന്ന മുസ്ലിം ലീഗിന്റെ മുഹമ്മദ് മൂപ്പൻ മരണപെട്ടതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ഫലം അറിവായതോടെ മുസ്ലിം ലീഗ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം തുടങ്ങി.
തിരൂർ : നഗരസഭ ഏഴാം വാർഡ് തുമരക്കാവ് വാഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നെടിയിൽ മുസ്തഫ രണ്ട് വോട്ടുകൾക്ക് വിജയിച്ചു. മുസ്ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു മുസ്തഫ. സി.പി.എം സ്ഥാനാർത്ഥി പി.കുഞ്ഞിമൊയ്ദീനെ പരാജയപ്പെടുത്തിയാണ് മുസ്തഫ വിജയിച്ചത്. ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ്.
യു.ഡി.എഫ് -662, എൽ.ഡി.എഫ് - 660, ബിജെപി - 23 എന്നിങ്ങനെയാണ് വോട്ട് നില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 23 വോട്ടുകൾക്കും അതിന് മുമ്പ് നൂറിലധികം വോട്ടുകൾക്കും ലീഗ് വിജയിച്ചിരുന്ന വാർഡ് കൂടിയാണിത്. 88.37 ശതമാനം പേർ വോട്ടുകളാണ് രേഖപെടുത്തിയത്. 1522 വോട്ടർമാരിൽ 1345 പേർ വോട്ട് രേഖപെടുത്തി.
യു.ഡി.എഫ് സ്വതന്ത്രൻ, സി.പി.എം എന്നിവർക്ക് പുറമെ ബിജെപി സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ടായിരുന്നു. നഗരസഭാ കൗൺസിലറായിരുന്ന മുസ്ലിം ലീഗിന്റെ മുഹമ്മദ് മൂപ്പൻ മരണപെട്ടതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ഫലം അറിവായതോടെ മുസ്ലിം ലീഗ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം തുടങ്ങി.