ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ പതിനാറിടത്തെ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് മുന്നിൽ. ഒമ്പത് സീറ്റിലാണ് എൽഡിഎഫ് ജയിച്ചത്. യുഡിഎഫ് ആറെണ്ണത്തിലും വിജയിച്ചു. ബിജെപിക്കാണ് ഒരു സീറ്റ്.

കൊല്ലം ജില്ലയിൽ മൂന്നിടത്തും എൽഡിഎഫിനാണ് ജയം. നടുവത്തൂരിൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. ഉപതെരഞ്ഞെടുപ്പു നടന്ന കോട്ടയം കടുത്തുരുത്തി പഞ്ചായത്തിലെ 16-ാം വാർഡ് സിപിഐ(എം) നിലനിർത്തി. പി എൻ പ്രഭ 275 വോട്ടുകൾക്കു വിജയിച്ചു. അതേസമയം, കുറിച്ചി പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐ(എം) സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ വൽസലാ മോഹൻ 126 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.