- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ബിഹാറുൾപ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലായി 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ബിഹാറിൽ പത്ത് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 20 വർഷത്തിന് ശേഷം ലാലുപ്രസാദ് യാദവും നിതീഷ് കുമാറും കൈകോർക്കുന്നുവെന്ന നിലയിൽ രാജ്യശ്രദ്ധയാകർഷിക്കുന്നതാണ് ബിഹാറിലെ ഉപതെരഞ്ഞെടുപ്പ്. ലാലുവിന്റെ ആർജെഡിയും ന

X
ന്യൂഡൽഹി: ബിഹാറുൾപ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലായി 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ബിഹാറിൽ പത്ത് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 20 വർഷത്തിന് ശേഷം ലാലുപ്രസാദ് യാദവും നിതീഷ് കുമാറും കൈകോർക്കുന്നുവെന്ന നിലയിൽ രാജ്യശ്രദ്ധയാകർഷിക്കുന്നതാണ് ബിഹാറിലെ ഉപതെരഞ്ഞെടുപ്പ്.
ലാലുവിന്റെ ആർജെഡിയും നിതീഷ്‌കുമാറിന്റെ ജെഡിയു സഖ്യവും ഒരുമിച്ച് ബിജെപി-എൽജെപി സഖ്യത്തെയാണ് നേരിടുന്നത്. പഞ്ചാബ്, കർണ്ണാടകം, മധ്യപ്രദേശ് എന്നിവിടങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. കർണ്ണാടകത്തിൽ ബി എസ് യെദ്യൂരപ്പ ലോക്‌സഭാംഗമായ ഒഴിവിലേക്കും പഞ്ചാബിൽ അമരീന്ദർസിങ് ലോക്‌സഭാംഗമായ ഒഴിവിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നടക്കുന്നത് 25നാണ്.
Next Story

