- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന് അടുത്ത മാസം കളമൊരുങ്ങിയേക്കും; തെരഞ്ഞെടുപ്പ് നടക്കുക 32 വാർഡുകളിലേക്ക്; ഈ മാസം 20 വരെ വോട്ടർ പ്ട്ടികയിൽ പേര് ചേർക്കാം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം നടന്നേക്കും. 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, 4 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവ ഉൾപ്പെടെ 32 വാർഡുകളിലേക്കാണു തിരഞ്ഞെടുപ്പ്.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ യഥാക്രമം അരൂർ, ശ്രീകൃഷ്ണപുരം, നന്മണ്ട ഡിവിഷനുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നതു നിയമസഭാ മണ്ഡലത്തിന്റെ പകുതിയോളം വരുമെന്നതിനാൽ രാഷ്ട്രീയ പ്രാധാന്യം ഏറെ. കഴിഞ്ഞ തവണ 15 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടന്നുവെങ്കിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളോ കോർപറേഷൻ വാർഡുകളോ ഉൾപ്പെട്ടിരുന്നില്ല. കോവിഡ് സാഹചര്യം കൂടി പരിശോധിച്ചാകും തിരഞ്ഞെടുപ്പ് വിജ്ഞാപനം.
അതേസമയം ഈ മാസം 20 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം. കരട് വോട്ടർപട്ടിക ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫിസുകളിലും ഈ മാസം 6നു പ്രസിദ്ധീകരിച്ചുഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ) കരടു പട്ടികയിന്മേൽ തുടർനടപടി സ്വീകരിച്ച് 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
പേരു ചേർക്കാനുള്ള അപേക്ഷകളിൽ ഹിയറിങ് ഇത്തവണ നേരിട്ടു തന്നെയാണ്. 2021 ജനുവരി ഒന്നിനോ മുൻപോ 18 വയസ്സ് തികഞ്ഞവർക്കു പേരു ചേർക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ