കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി രാജിവെച്ച് ഒഴിഞ്ഞ രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചത്. നവംബർ 16 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. നവംബർ 17ന് സൂക്ഷ്മ പരിശോധന. 22 വരെ പത്രിക പിൻവലിക്കാം.

കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ മാണി രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു രാജി. തെരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ ചേർന്നിരുന്നു. പാലയിൽ മാണി സി കാപ്പനെതിരെ മത്സരിച്ച ജോസ് കെ മാണി പരാജയപ്പെടുകയായിരുന്നു.