നധികൃത പണപ്പിരിവുകാർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തരന്ത്രാലയം രംഗത്ത്. ജീവകാരുണ്യ പ്രവർത്തനത്തിനെന്ന പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെയാണ് അധിതൃതർ നടപടിക്കൊരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി ടെലിഫോൺ വഴിയുള്ള സഹായശേഖരണ കാമ്പയിനുകളുമായി സഹകരിക്കരുതെന്നും സംഭാവന നൽകണമെന്നാഗ്രഹിക്കുന്നവർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.