- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി സി-ഡാക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി സിഡാക് തിരുവനന്തപുരം സയൻസ് ക്വിസും സയൻസ് ക്വസ്റ്റും സംഘടിപ്പിക്കുന്നു. സയൻസ് ക്വിസ് 21 ശനിയാഴ്ച വെള്ളയമ്പലത്തെ സി-ഡാക് കാമ്പസിൽ നടക്കും. ക്വിസ് മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ പേരുകൾ ഓൺലൈനായി www.facebook.com/CDAC.NSD2015 എന്ന ഫേസ് ബുക്ക് പേജിൽ രജി
തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി സിഡാക് തിരുവനന്തപുരം സയൻസ് ക്വിസും സയൻസ് ക്വസ്റ്റും സംഘടിപ്പിക്കുന്നു. സയൻസ് ക്വിസ് 21 ശനിയാഴ്ച വെള്ളയമ്പലത്തെ സി-ഡാക് കാമ്പസിൽ നടക്കും. ക്വിസ് മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ പേരുകൾ ഓൺലൈനായി www.facebook.com/CDAC.NSD2015 എന്ന ഫേസ് ബുക്ക് പേജിൽ രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 19 വരെ മാത്രമേ രജിസ്‌ട്രേഷൻ അനുവദിക്കൂ.
മികച്ച ശാസ്ത്ര ചോദ്യങ്ങൾ കണ്ടെത്താനായി നടത്തുന്ന മത്സരമാണ് സയൻസ് ക്വസ്റ്റ്. മലയാളത്തിലോ ഇംഗ്‌ളീഷിലെ ഉള്ള ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കാം. ചോദ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 ഞായറാഴ്ചയാണ്. ഇരുമത്സരങ്ങളിലെയും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും കാഷ് അവാർഡും നൽകും. ഇ. മെയിൽ ഐ. ഡി. - nsd2015@cdac.in Mobile +91 9895054580.
Next Story