- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനിയറിങ് പഠന ശേഷം ജോലി കിട്ടിയത് സിപിഎം നേതാവിന്റെ ശൂപാർശയിൽ; സഹപ്രവർത്തകർക്ക് അയ്യോ പാവം; പോൺ വീഡിയോയിൽ ലഹരി കണ്ടപ്പോൾ വീട്ടിലുള്ളവരുടെ നഗ്നതയും ഇന്റർനെറ്റിൽ എത്തിച്ചു; കാശുണ്ടാക്കാൻ വെബ്സൈറ്റിലും ഇട്ടു; നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിയെ കുടുക്കിയത് തന്ത്രപരമായി; ഡിസ്മിസ് ചെയ്യാതിരിക്കാൻ രാജി എഴുതിവാങ്ങി സിഡിറ്റും; മഹേഷെന്ന രതിവൈകൃതക്കാരനെ ജയിലിലാകാതെ രക്ഷിച്ചെടുത്തത് ഒത്തുകളികൾ തന്നെ
തിരുവനന്തപുരം. നിയമവിദ്യാർത്ഥിനിയുടെ മോശം ദൃശ്യങ്ങൾ ഒരു അശ്ലീല സൈറ്റിൽ പ്രദർശിപ്പിച്ചത് സംബന്ധിച്ച് കന്റോൺമെന്റ് പൊലീസിന് ലഭിച്ച പരാതി സംബന്ഢിച്ച നടത്തതിയ അന്വേഷണത്തിലാണ് സൈബർ രംഗത്തെ കൊടും കുറ്റവാളിയിലേക്ക് പൊലീസ് എത്തുന്നത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിനടുത്ത് വി ജെ റ്റി ഹാളിന് മുന്നിൽ വെച്ച് ഓടി കൊണ്ടിരുന്ന തന്റെ ഇരുചക്രവാഹനം നിന്നതിനെ തുടർന്ന് അത് നന്നാക്കാനായി കുനിഞ്ഞ് നിന്ന് നിയമ വിദാർത്ഥിയുടെ മോശം ദൃശ്യങ്ങളാണ് മഹേഷ് പകർത്തിയത്. പിന്നീട് അത്പണം കിട്ടുന്ന വെബ്സൈറ്റിൽ അപലോഡ് ചെയ്തു. മുട്ടത്തറ സ്വദേശി മഹേഷ് (31) എന്നയാളെയാണ് തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ലോ കോളേജ് വിദ്യാർത്ഥിനി നൽകിയ പരാതിയെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. സുഹൃത്തുക്കളാരോ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് പെൺ കുട്ടി പരാതിയുമായി കന്റോൺമെന്റ് പൊലീസിനെ സമീപിച്ചത്. അശ്ലീല സൈറ്റിൽ ദൃശ്യങ്ങൾ അപലോഡ് ചെയ്യുന്നത് മനസിലായെങ്കിലും ആരെന്ന് കണ്ടെത്താൻ പൊലീസിന് ആദ്യ ഘട്ടത്തിൽ കഴിഞ്ഞില്
തിരുവനന്തപുരം. നിയമവിദ്യാർത്ഥിനിയുടെ മോശം ദൃശ്യങ്ങൾ ഒരു അശ്ലീല സൈറ്റിൽ പ്രദർശിപ്പിച്ചത് സംബന്ധിച്ച് കന്റോൺമെന്റ് പൊലീസിന് ലഭിച്ച പരാതി സംബന്ഢിച്ച നടത്തതിയ അന്വേഷണത്തിലാണ് സൈബർ രംഗത്തെ കൊടും കുറ്റവാളിയിലേക്ക് പൊലീസ് എത്തുന്നത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിനടുത്ത് വി ജെ റ്റി ഹാളിന് മുന്നിൽ വെച്ച് ഓടി കൊണ്ടിരുന്ന തന്റെ ഇരുചക്രവാഹനം നിന്നതിനെ തുടർന്ന് അത് നന്നാക്കാനായി കുനിഞ്ഞ് നിന്ന് നിയമ വിദാർത്ഥിയുടെ മോശം ദൃശ്യങ്ങളാണ് മഹേഷ് പകർത്തിയത്. പിന്നീട് അത്പണം കിട്ടുന്ന വെബ്സൈറ്റിൽ അപലോഡ് ചെയ്തു. മുട്ടത്തറ സ്വദേശി മഹേഷ് (31) എന്നയാളെയാണ് തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ലോ കോളേജ് വിദ്യാർത്ഥിനി നൽകിയ പരാതിയെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
സുഹൃത്തുക്കളാരോ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് പെൺ കുട്ടി പരാതിയുമായി കന്റോൺമെന്റ് പൊലീസിനെ സമീപിച്ചത്. അശ്ലീല സൈറ്റിൽ ദൃശ്യങ്ങൾ അപലോഡ് ചെയ്യുന്നത് മനസിലായെങ്കിലും ആരെന്ന് കണ്ടെത്താൻ പൊലീസിന് ആദ്യ ഘട്ടത്തിൽ കഴിഞ്ഞില്ല പിന്നീട് സൈബർ സെല്ലും ഹൈടെക് സെല്ലും ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യുന്ന കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ് കണ്ടെത്തിയാണ് മുട്ടത്തറ സ്വദേശിയായ മഹേഷിനെ കുടുക്കിയത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇതുവരെ മുപ്പത് സ്ത്രീകളുടെ ദൃശ്യങ്ങൾ അപലോഡ് ചെയ്തിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. സ്ത്രീകളുടെ നഗ്‌നത വീക്കെനെസ് ആയ മഹേഷ് വീട്ടിലുള്ളവരുടേയും അടുത്ത ബന്ധുക്കളുടേയും ദൃശ്യങ്ങൾ വരെ പണത്തിന് വേണ്ടി അശ്ലീല സൈറ്റിൽ അപലോഡ് ചെയ്തിട്ടുണ്ട്.
പൊലീസ് പറഞ്ഞപ്പോഴാണ് വീട്ടുകാർ പോലും കാര്യം അറിയുന്നത്. പൊലീസ് സൈബർ വിഭാഗം ഇടപെട്ട് ഈ ദൃശ്യങ്ങൾ ഒക്കെ തന്നെ മാറ്റാൻ നടപടി സ്വീകരിച്ചുവെന്നാണ് ്വിവരം. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സെക്രട്ടറിയേറ്റിലെയും മറ്റു ചില സർക്കാർ ഓഫീസുകളിലെയും സ്ത്രീകളുടെ ദൃശ്യങ്ങൾ വരെ മോശമായി ചത്രീകരിച്ച് അപ് ലോഡ് ചെയ്തിട്ടുണ്ട്. എല്ലാം താൻ അല്ല എടുത്തതെന്നാണ് മഹേഷ് ചോദ്യം ചെയ്യലിൽ പൊലീസിനോടു പറഞ്ഞത്. തന്നെ പോലെ ചിന്തിക്കുന്നവരുടെ ഒരു ഗ്രൂപ്പ് തന്നെ ഉണ്ടെന്നും അവർ തന്ന ദൃശ്യങ്ങളും താൻ അപലോഡ് ചെയ്തിട്ടുണ്ടെന്നും മഹേഷ് സമ്മതിച്ചു. മഹേഷിന്റേത് മനോവൈകലമാണെന്നാണ് പൊലീസ് പറയുന്നത്. മാനസിക നില തെറ്റിയവൻ അല്ലെങ്കിൽ വീട്ടിലുള്ളവരുടെ ദൃശ്യങ്ങൾ എങ്ങനെ പ്രചരിപ്പിക്കുമെന്ന് അവർ ചോദിക്കുന്നു.
കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയൽ വാങ്ങാമെന്ന കണക്കുകൂട്ടലിലാണ് റിമാന്റ് റിപ്പോർട്ട് തയ്യാറാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കിയതെന്ന് പൊലീസ് പറയുന്നു. സൈബർ ,കുറ്റവാളിയായ പ്രതി അപകടകാരിയാണന്നും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വേണമെന്നുമുള്ള പൊലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേ സമയം കേസ് പൊലീസ് ലാഘവമാണ് കൈകാരയം ചെയ്തതെന്ന വിമർശനവും ഉയരുന്നു. പ്രതിയുടെ കുറ്റത്തിന്റെ ഗൗരവവം പൊലീസിന് കോടിതിയെ ബോധ്യപ്പെടുത്താൻ ആയില്ലെന്നാണ് വിവരം. കൂടാതെ കന്റോൺമെന്റ് പൊലീസിന് മേൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായരുന്നുവെന്നാണ് ്‌വിവരം.
പ്രതിക്ക് ജാമ്യം കിട്ടുന്ന തരത്തിൽ പൊലീസ് ഒത്തു കളിച്ചുവെന്നു ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കന്റോൺമെന്റ് സി ഐ പ്രസാദിനെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. എന്നാൽ തന്റെ മാറ്റം ഈ കേസുമായി ബന്ധപ്പെട്ട് അല്ലന്നും സ്വഭാവിക നടപടി ക്രമം മാത്രമാണന്നും സി ഐ പ്രതികരിച്ചു. മഹേഷിന്റെ കൂട്ടു പ്രതികളായി ഒരു ഡസനിലേറെ പേർ ഉണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മൂന്ന് വർഷം മുൻപാണ് സിഡിറ്റിലെ വെബ് സർവ്വീസ് വിംഗിൽ മഹേഷ് ജോലിക്ക് എത്തുന്നത്. കമ്പ്യൂട്ടർ എഞ്ചിനിയറിങ് ബിരുദധാരിയായ മഹേഷ് സിഡിറ്റിൽ എത്തുന്നത് തലസ്ഥാനത്തെ ഒരു ഉന്നത സിപി എം നേതാവിന്റെ ശുപാർശയിലാണ്. ആരോടും വലിയ അടുപ്പം പുലർത്താതെ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കാതെ ജോലിക്കു വന്നിരുന്ന മഹേഷിനെ കുറിച്ച് സിഡിറ്റിലെ സഹപ്രവർത്തകർക്ക് നല്ലതേ പറയാനുള്ളു. ആരോടും അധികം സംസാരിക്കില്ല. എപ്പോഴും സിസ്റ്റത്തിന് മുന്നിൽ തന്നെ..
എന്നാൽ പോൺ വീഡിയോസ് ഡ്യൂട്ടിക്കിടിൽ രഹസ്യമായി കാണുന്ന മഹേഷിന്റെശീലം തൊട്ടടടുത്തിരുന്ന ജോലി ചെയ്യുന്ന ചിലർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇത്രയും അസ്വഭാവികത ആർക്കും തോന്നിയിരുന്നില്ല. മഹേഷിനെ പൊലീസ് പിടിച്ച ഉടൻ സിഡിറ്റിലെ എച്ച ഒ ഡി നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കി. കേസിൽ ജാമ്യം ലഭിച്ച ഉടൻ വീട്ടിലെത്തി മഹേഷിൽ നിന്ന് രാജി കത്ത് എഴുതി വാങ്ങുകയും ചെയ്തു. അതായത് മഹേഷിനെ പുറത്താക്കാതെ തന്നെ സി ഡിറ്റിൽ നിന്ന് മാറ്റി നിർത്തി. 2 വർഷം മുൻപ് തുടങ്ങിയ അക്കൗണ്ടിലാണ് മഹേഷ് വീഡിയോകൾ അപ്ലോഡ് ചെയ്തു കൊണ്ടിരുന്നത്. 1000 ൽ പരം ഫോളോവേഴ്‌സും ഈ അക്കൗണ്ടിനുണ്ട്.
തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളിലും തീവണ്ടികളിലും ആശുപത്രികളിലും സ്ത്രീകളെ പിന്തുടർന്ന് പിൻ ഭാഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് അപ്ലോഡ് ചെയ്യുക എന്നതായിരുന്നു മഹേഷിന്റെ രീതി. 10 വയസ്സ് മുതലുള്ള പെൺകുട്ടികളുടെ പോലും ചിത്രങ്ങളും വീഡിയോകളുമടക്കം ഇയാൾ സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു എന്നത് ഞെട്ടിക്കുന്നതാണ്. ഇക്കഴിഞ്ഞ ജൂലായ് 2ന് സെമസ്റ്റർ പരീക്ഷയുടെ ഫീസടയ്ക്കാനായി നിയമ വിദ്യാർത്ഥിയും സുഹൃത്തുക്കളും കൂടി തിരുവനന്തപുരം സാഫല്യം കോംപ്ലക്‌സിൽ പോയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വളരെ മോശമായ രീതിയിൽ തന്റെ ചിത്രം ഒരാൾ പകർത്തി സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു.
സൈറ്റ് പരിശോധിച്ചപ്പോൾ ഇത് ഇയാളുടെ സ്ഥിരം ജോലിയാണെന്ന് തെളിഞ്ഞു. കുട്ടികളുടേതുൾപ്പെടെ നിരവധി വീഡിയോകൾ ഇയാൾ അപ്ലോഡ് ചെയ്തിരുന്നു. തുടർന്ന് കന്റോണ്മെന്റ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ആളുടെ പേരോ മറ്റു വിവരങ്ങളോ ഇല്ലാതിരുന്നതു കൊണ്ട് അന്വേഷണം എളുപ്പമായിരുന്നില്ല. എങ്കിലും മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐടി ആക്ട് 66 ഇ, ഇന്ത്യൻ ശിക്ഷാ നിയമം 354 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 5 മുതൽ 8 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് എന്ന് നിരീക്ഷിച്ച് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.