- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്പര സ്‌നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കണം -സാദിഖലി ശിഹാബ് തങ്ങൾ
കാടാമ്പുഴ: പരസ്പര സ്‌നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ ശ്രേഷ്ഠമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ.ജീവകാരുണ്യ - സേവന രംഗത്ത്വിവേചനരഹിതമായ പ്രവർത്തനങ്ങൾ നടത്തുന്ന സി.എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങൾ ബഹുസ്വരസമൂഹത്തിന് ഉത്തമ മാതൃകയാണെന്നുംതങ്ങൾ പറഞ്ഞു. മാറാക്കര പഞ്ചായത്തിൽ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളുടെയും സേവന സന്നദ്ധരായ കൂട്ടായ്മയുടെയും നേതൃത്വത്തിൽ .എ.സി. നിരപ്പ് കേന്ദ്രമായി ആരംഭിച്ച സി.എച്ച് ചാരിറ്റബിൾ ട്രസ്റ്റ് (സി.എച്ച് സെന്റർ )ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി എംപി.അബ്ദുസ്സമദ് സമദാനി -ആംബുലൻസ് സമർപ്പണവും സന്ദേശ പ്രസംഗവും നിർവ്വഹിച്ചു. സി.എച്ച് സെന്റർ പുറത്തിറക്കിയ വാർഷിക കലണ്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.പി.ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. സന്നദ്ധ സേന കുടുംബ സംഗമത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സെറീന ഹസീബ് ക്ലാസെടുത്തു. സി.എച്ച് സെന്റർ വൈസ് ചെയർമാൻ കെ.സി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് വി.ടി.എച്ച് തങ്ങൾ പതാക ഉയർത്
കാടാമ്പുഴ: പരസ്പര സ്‌നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ ശ്രേഷ്ഠമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ.ജീവകാരുണ്യ - സേവന രംഗത്ത്വിവേചനരഹിതമായ പ്രവർത്തനങ്ങൾ നടത്തുന്ന സി.എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങൾ ബഹുസ്വരസമൂഹത്തിന് ഉത്തമ മാതൃകയാണെന്നുംതങ്ങൾ പറഞ്ഞു. മാറാക്കര പഞ്ചായത്തിൽ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളുടെയും സേവന സന്നദ്ധരായ കൂട്ടായ്മയുടെയും നേതൃത്വത്തിൽ .എ.സി. നിരപ്പ് കേന്ദ്രമായി ആരംഭിച്ച സി.എച്ച് ചാരിറ്റബിൾ ട്രസ്റ്റ് (സി.എച്ച് സെന്റർ )ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി എംപി.അബ്ദുസ്സമദ് സമദാനി -ആംബുലൻസ് സമർപ്പണവും സന്ദേശ പ്രസംഗവും നിർവ്വഹിച്ചു. സി.എച്ച് സെന്റർ പുറത്തിറക്കിയ വാർഷിക കലണ്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.പി.ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. സന്നദ്ധ സേന കുടുംബ സംഗമത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സെറീന ഹസീബ് ക്ലാസെടുത്തു. സി.എച്ച് സെന്റർ വൈസ് ചെയർമാൻ കെ.സി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് വി.ടി.എച്ച് തങ്ങൾ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് വി.മധുസൂദനൻ ,ബഷീർ രണ്ടത്താണി, കെ.എം സുഹറ, എം.അഹമ്മദ് മാസ്റ്റർ, കെ.പി.മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.