- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി വനിത പുതിയ കാറ് വാങ്ങിയാൽ ആർക്കാണ് ഇത്ര കുഴപ്പം? എൻഡിഎ പക്ഷത്തു ചേർന്ന സി കെ ജാനുവിനെ 'ജാനു മുതലാളി' യെന്ന് അധിക്ഷേപിച്ചും പുരോഗമനക്കാരുടെ രാഷ്ട്രീയ വൈരം തീർക്കൽ; ആർഭാട ജീവിതം നയിക്കുന്നെന്ന് അധിക്ഷേപം; ആദിവാസി എന്നും അടിമയാകണമെന്ന ജന്മിത്ത ചിന്ത സോഷ്യൽ മീഡിയയിൽ അണപൊട്ടുമ്പോൾ
തിരുവനന്തപുരം: കേരളത്തിൽ എല്ലാത്തിനും അടിമുടി രാഷ്ട്രീയമാണ്. രാഷ്ട്രീയ രംഗത്തേക്കിറങ്ങിയാൽ പിന്നെ എല്ലാറ്റിനെയും വിമർശനത്തിന്റെ കണ്ണിൽ മാത്രം കാണുക, അതാണ് ശൈലി. എൻഡിഎ പക്ഷത്തു ചേർന്ന് കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം സി കെ ജാനു എന്ന ആദിവാസി നേതാവ് മറ്റ് രാഷ്ട്രീയക്കാരുടെയെല്ലാം കണ്ണിൽ കരടാണ്. രാഷ്ട്രീയത്തിൽ പ്രവേശിച്ചു എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം സി കെ ജാനുവിനെതിരെ നീചമായ ആരോപണം ഉന്നയിച്ചു രംഗത്തെത്തിയിരിക്കയാണ് പുരോഗമനം നടിക്കുന്ന ഒരു വിഭാഗം ആളുകൾ. സി കെ ജാനു പുതിയ കാർ വാങ്ങി എന്ന കാരണം കൊണ്ടാണ് അത് ആർഭാടമാണെന്നും മറ്റ് ആദിവാസികളെ വഞ്ചിച്ചാണെന്നും ആരോപിച്ച് ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ ദുഷ് പ്രചരണം നടത്തുന്നത്. ഇത്തരക്കാരെല്ലാം മറക്കുന്ന വസ്തതു ജാനുവിന്റെ പോരാട്ടം ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിലെ ആദിവാസികൾക്ക് ഭൂമിപ്രശ്‌നത്തിൽ അധികാരികൾ കണ്ണു തുറന്നത് എന്നതാണ്. ആദിവാസിയായ ജാനു കാറു വാങ്ങരുത്.. ഓടിക്കരുത് എന്ന ഫ്യൂഡൽ മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്ന
തിരുവനന്തപുരം: കേരളത്തിൽ എല്ലാത്തിനും അടിമുടി രാഷ്ട്രീയമാണ്. രാഷ്ട്രീയ രംഗത്തേക്കിറങ്ങിയാൽ പിന്നെ എല്ലാറ്റിനെയും വിമർശനത്തിന്റെ കണ്ണിൽ മാത്രം കാണുക, അതാണ് ശൈലി. എൻഡിഎ പക്ഷത്തു ചേർന്ന് കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം സി കെ ജാനു എന്ന ആദിവാസി നേതാവ് മറ്റ് രാഷ്ട്രീയക്കാരുടെയെല്ലാം കണ്ണിൽ കരടാണ്. രാഷ്ട്രീയത്തിൽ പ്രവേശിച്ചു എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം സി കെ ജാനുവിനെതിരെ നീചമായ ആരോപണം ഉന്നയിച്ചു രംഗത്തെത്തിയിരിക്കയാണ് പുരോഗമനം നടിക്കുന്ന ഒരു വിഭാഗം ആളുകൾ.
സി കെ ജാനു പുതിയ കാർ വാങ്ങി എന്ന കാരണം കൊണ്ടാണ് അത് ആർഭാടമാണെന്നും മറ്റ് ആദിവാസികളെ വഞ്ചിച്ചാണെന്നും ആരോപിച്ച് ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ ദുഷ് പ്രചരണം നടത്തുന്നത്. ഇത്തരക്കാരെല്ലാം മറക്കുന്ന വസ്തതു ജാനുവിന്റെ പോരാട്ടം ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിലെ ആദിവാസികൾക്ക് ഭൂമിപ്രശ്‌നത്തിൽ അധികാരികൾ കണ്ണു തുറന്നത് എന്നതാണ്. ആദിവാസിയായ ജാനു കാറു വാങ്ങരുത്.. ഓടിക്കരുത് എന്ന ഫ്യൂഡൽ മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. അങ്ങനെ കാറു വാങ്ങാൻ അവകാശമുള്ളവർ മറ്റ് വിഭാഗക്കാരാണെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ.
മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ സി കെ ജാനുവുമായുള്ള അഭിമുഖത്തിനൊപ്പം പ്രസിദ്ധീകരിച്ച കാർ ഡ്രൈവ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാണ് ചിലരുടെ വിമർശനം. പുതിയ എത്തിയോസ് കാറാണ് ജാനു വാങ്ങിയത്. ഇങ്ങനെ കാറ് വാങ്ങാൻ ജാനുവിന് എവിടെ നിന്നും പണം ലഭിച്ചു എന്നതാണ് ചിലരുടെ ചോദ്യം. അവർ തന്നെ ഇതിന് ഉത്തരവും കണ്ടെത്തുന്നുണ്ട്. ജാനു വിദേശ ഫണ്ട് പറ്റുന്നു, ബിജെപിയിൽ നിന്നും പണം വാങ്ങി തുടങ്ങിയ ആരോപണങ്ങളും ഇക്കൂട്ടർ ഉന്നയിക്കുന്നു. ആദിവാസി സമൂഹത്തെ മുഴുവൻ വഞ്ചിച്ചു എന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ അഭിപ്രായം. ജാനുവിനെ അവഹേളിക്കുന്ന ഒരു കമന്റ് ഇങ്ങനെ:
'ജാനു മുതലാളി 'മുത്തങ്ങാ വെടിവെയ്‌പ്പാണ് ജാനുവിനെ ശ്രദ്ധേയ ആക്കിയത്. യു.എന്നിൽ പങ്കെടുത്തതും മറക്കുന്നില്ല. ആദിവാസികളുടെ പേരിൽ സ്വന്തം വളർച്ചയ്ക്കു ഉപയോഗിക്കുകയായിരുന്നു ഇവർ. വർഗ്ഗീയ കൂട്ടുകെട്ടായ ബിജെപി താവളത്തിലെത്തിയതു മറ്റൊരു വിരോധാഭാസം. സ്വന്തം വർഗ്ഗത്തെ- ആദിവാസി - ഇത്രയധികം വഞ്ചിച്ചൊരു വ്യക്തിയില്ല. ഇന്ന് ആർഭാട ജീവിതം. കോരനു കഞ്ഞി കുമ്പിളിൽ തന്നെ.
സി കെ ജാനു യുഡിഎഫിന് വേണ്ടിയും പിന്നീട് എൻഡിഎക്ക് വേണ്ടിയും പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ വിമർശനവുമായി മുന്നിൽ നിൽക്കുന്നത് ഇടതു അനുഭാവമുള്ളവരാണ് താനും. എല്ലാവരുടെയും പ്രശ്‌നം ജാനു എൻഡിഎക്ക് വേണ്ടി പ്രവർത്തിച്ചു എന്നതാണ്. നിൽപ്പ് സമരം അടക്കമുള്ളവ പരാമർശിച്ചാണ് ചിലരുടെ വിമർശനം. എന്നാൽ, ജാനുവിനെ പിന്തുണച്ച് രംഗത്തുവരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജാനു കാർ വാങ്ങിയാൽ അതിൽ ആർക്കാണ് കുഴപ്പം എന്നാണ് ഇവരുടെ ചോദ്യം.
അതേസമയം മാതൃഭൂമി അഭിമുഖത്തിലും എങ്ങനെയാണ് കാറു വാങ്ങിയതെന്ന കാര്യം ജാനു വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ വർഷം അഞ്ചു ലക്ഷം രൂപയ്ക്കാണ് കുരുമുളക് വിറ്റത്. അഞ്ചു ലക്ഷം കിട്ടിയപ്പോ നാലു ലക്ഷം കൊടുത്തിട്ട് അഞ്ചു വർഷത്തെ അടവിന് മേടിച്ച വണ്ടിയതെന്നുമാണ് ജാനു വിശദീകരിക്കുന്നത്. ഞാൻ കാറ് വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളു കുറുമ, മലയർ ഈ സമുദായങ്ങളിൽ പലർക്കും മക്കൾക്കും മക്കളുടെ മക്കൾക്കും കാറുകളുണ്ടൈന്ന കാര്യവും അവർ ഓർമ്മിപ്പിക്കുന്നു.
ജാനുവിന് ഡ്രൈവിങ്ങ് നേരത്തെ തന്നെ വശമുണ്ടായിരുന്നു. അവർ സ്വന്തമായി വാങ്ങിയത്് ഒരു ജീപ്പായിരുന്നു. അക്കാലത്ത് ഗോത്രമഹാസഭയ്ക്ക് ഉപയോഗിച്ചിരുന്നതും ഈ ജീപ്പായിരുന്നു. വർഷം ആറും ഏഴും ലക്ഷം രൂപയ്ക്ക് കുരുമുളക് വിൽക്കുന്ന സി.കെ ജാനു മാസഅടവിന് കാറു വാങ്ങിയതിനെ പരിഹസിച്ചവരെ സോഷ്യൽ മീഡിയയും വെറുതേ വിട്ടിട്ടില്ല. കണക്കറ്റ് വിമർശനമാണ് ജാനുവിനെ വിമർശിക്കുന്നവർക്ക് നേരെയും ഉയർന്നിരിക്കുന്നത്.