- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോത്ര മഹാസഭ അധ്യക്ഷസ്ഥാനത്തുനിന്ന് സി കെ ജാനുവിനെ നീക്കും; ജാനു പൂർണമായും സംഘപരിവാറിൽ ലയിച്ചെന്ന് ഗീതാനന്ദൻ വിഭാഗം; ബിജെപി അനുഭാവികളെ കൂട്ടി സംഘടന പിടിക്കാൻ ജാനവും; മുത്തങ്ങ ദിനമായ ഫെബ്രുവരി 19 നടക്കുന്ന പ്രസീഡിയം സംഘടനക്ക് നിർണ്ണായകം
കോഴിക്കോട്: ഒരു തുണ്ട് ഭൂമിക്കായുള്ള കേരളത്തിലെ ദലിതന്റെയും ആദിവാസികളുടെയും പോരാട്ടം എങ്ങുമത്തൊതെ നിൽക്കുമ്പോഴും അതിനുവേണ്ടി പോരടിക്കേണ്ട കേരളത്തിലെ ഏറ്റവും പ്രമുഖ സംഘടനായ ആദിവാസി ഗോത്ര മഹാസഭയിൽ നിലനിൽക്കുന്നത് തമ്മിലടിയും ചേരിപ്പോരും. പ്രമുഖ നേതാക്കളായ സി.കെ ജാനുവും എം. ഗീതാനന്ദനും രണ്ടു ചേരിയായി തിരഞ്ഞ് സംഘടനപിടിക്കാനുള്ള ശ്രമത്തിലാണ്.ജാനു ബിജെപി പിന്തുണയോടെ ബത്തേരിയിൽ മൽസരിച്ചപ്പോൾ തുടങ്ങിയ പ്രശ്‌നമാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. മോദി സർക്കാറിന്റെ ദലിത്ആദിവാസി വിരുദ്ധ നിലപാടുകളിൽ പ്രതികരിക്കാൻപോലും കഴിയാതെ ജാനു പൂർണമായും സംഘപരിവാർ പക്ഷത്തായെന്നാണ് ഗീതാനന്ദൻ വിഭാഗം പറയുന്നത്. നിലവിൽ ഗുതാനന്ദനെ അനുകൂലിക്കുന്നവർക്കാണ് സംഘടനയിൽ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ജാനു പുറത്തേക്കുള്ള വഴിയിലുമാണ്. പക്ഷേ ബിജെപി അനുഭാവികളായ ചിലരുടെ പിന്തുണയോടെ സംഘടനതെ തന്റെ വഴിക്കാക്കാനും ഇവർ നീക്കം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മുത്തങ്ങ ദിനമായ ഫെബ്രുവരി 19 നടക്കുന്ന പ്രസീഡിയം സംഘടനക്ക് നിർണ്ണായകമാണ്. സംഘ്പരിവാർ ക്യാ
കോഴിക്കോട്: ഒരു തുണ്ട് ഭൂമിക്കായുള്ള കേരളത്തിലെ ദലിതന്റെയും ആദിവാസികളുടെയും പോരാട്ടം എങ്ങുമത്തൊതെ നിൽക്കുമ്പോഴും അതിനുവേണ്ടി പോരടിക്കേണ്ട കേരളത്തിലെ ഏറ്റവും പ്രമുഖ സംഘടനായ ആദിവാസി ഗോത്ര മഹാസഭയിൽ നിലനിൽക്കുന്നത് തമ്മിലടിയും ചേരിപ്പോരും. പ്രമുഖ നേതാക്കളായ സി.കെ ജാനുവും എം. ഗീതാനന്ദനും രണ്ടു ചേരിയായി തിരഞ്ഞ് സംഘടനപിടിക്കാനുള്ള ശ്രമത്തിലാണ്.ജാനു ബിജെപി പിന്തുണയോടെ ബത്തേരിയിൽ മൽസരിച്ചപ്പോൾ തുടങ്ങിയ പ്രശ്‌നമാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. മോദി സർക്കാറിന്റെ ദലിത്ആദിവാസി വിരുദ്ധ നിലപാടുകളിൽ പ്രതികരിക്കാൻപോലും കഴിയാതെ ജാനു പൂർണമായും സംഘപരിവാർ പക്ഷത്തായെന്നാണ് ഗീതാനന്ദൻ വിഭാഗം പറയുന്നത്. നിലവിൽ ഗുതാനന്ദനെ അനുകൂലിക്കുന്നവർക്കാണ് സംഘടനയിൽ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ജാനു പുറത്തേക്കുള്ള വഴിയിലുമാണ്. പക്ഷേ ബിജെപി അനുഭാവികളായ ചിലരുടെ പിന്തുണയോടെ സംഘടനതെ തന്റെ വഴിക്കാക്കാനും ഇവർ നീക്കം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മുത്തങ്ങ ദിനമായ ഫെബ്രുവരി 19 നടക്കുന്ന പ്രസീഡിയം സംഘടനക്ക് നിർണ്ണായകമാണ്.
സംഘ്പരിവാർ ക്യാമ്പ് വിടണമെന്ന് സി.കെ. ജാനുവിനോട് ആവശ്യപ്പെടുമെന്ന് ആദിവാസി ഗോത്രമഹാ സഭ കോഓഡിനേറ്റർ ഗീതാനന്ദൻ കഴിഞ്ഞദിവസം കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽആവശ്യപ്പെട്ടു. മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് വയനാട്ടിൽ ഗോത്രമഹാസഭ രണ്ടാമത് പ്രസീഡിയം സമ്മേളനം ചേരും. ഈ സമ്മേളനത്തിൽ നിലവിലെ അധ്യക്ഷ എന്ന നിലയിൽ ജാനുവിനെ ക്ഷണിക്കും. ജാനുവിന്റെ സംഘ്പരിവാർ ബന്ധം സമ്മേളനം ചർച്ച ചെയ്യുകയും സംഘ്പരിവാർ ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത് അംഗീകരിക്കാത്തപക്ഷം അവരെ അധ്യക്ഷ പദവിയിൽനിന്നു നീക്കുമെന്നും ഗീതാനന്ദൻ വിശദീകരിച്ചു.
ഗീതാനന്ദൻ ഉൾപ്പെടെ ഗോത്രമഹാസഭയിലെ ഒരു വിഭാഗത്തിന്റെ താൽപര്യത്തിനു വിരുദ്ധമായാണ് ജാനു പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതും അതിനെ എൻ.ഡി.എയുടെ ഭാഗമാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ ജനവിധി തേടിയതും. ഗോത്രമഹാ സഭ സാരഥികൾ എന്ന നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പുകാലം മുതൽ രണ്ട് തട്ടിൽനിന്നാണ് ജാനുവിന്റെയും ഗീതാനന്ദന്റെയും പ്രവർത്തനം. ജാനുവിനെ അധ്യക്ഷസ്ഥാനത്തുനിന്നു ഏകപക്ഷീയമായി പുറത്താക്കാൻ ഗോത്രമഹാസഭയുടെ നിയമാവലി എതിർ വിഭാഗത്തെ അനുവദിക്കുന്നില്ല. ബിജെപി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഗോത്രമഹാസഭ അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന ഗീതാനന്ദൻ വിഭാഗത്തിന്റെ ആവശ്യത്തിനു ജാനു ചെവികൊടുക്കുന്നുമില്ല.
ജാനുവിന്റെ തീരുമാനം ഗോത്രമഹാസഭയിൽ തെരഞ്ഞെടുപ്പുകാലത്തുതന്നെ കടുത്ത ഭിന്നതക്ക് ഇടയാക്കിയിരുന്നു.സംഘടനയോട് ചോദിക്കാതെ കുമ്മനം രാജശേഖരുമായി ഏകപക്ഷീയമായി ചർച്ച നടത്തിയാണ് ജാനു സ്ഥാനാർത്ഥിയായത്. അന്നുതന്നെ ആദിവാസി ഗോത്രമഹാസഭയിൽ പിളർപ്പിന് സമാനമായ ഭിന്നതയും ഉണ്ടായിരുന്നു.
സംഘടനാ തീരുമാനം ലംഘിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി.കെ. ജാനു വ്യക്തിപരമായി തീരുമാനിച്ചാൽ പിന്തുണക്കില്‌ളെന്ന് കോഓഡിനേറ്റർ എം. ഗീതാനന്ദൻ തെരഞ്ഞെടുപ്പ്കാലത്തുതന്നെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ഗോത്രമഹാസഭയോ സംഘടനക്ക് കീഴിലുള്ള ജനാധിപത്യ ഊരുവികസന മുന്നണിയോ മത്സരരംഗത്തില്‌ളെന്ന് ഗുതാനന്ദൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഗീതാനന്ദൻ അടക്കമുള്ള ആദിവാസി ഗോത്രസഭാ നേതാക്കൾ ആരും തന്നെ ജാനുവിനായി പ്രചാരണ രംഗത്ത് ഇറങ്ങിയതുമില്ല.
ഇക്കഴിഞ്ഞ മാർച്ച് 19ന് എറണാകുളത്ത് ഊരുവികസനമുന്നണി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്‌ളെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നേരിടാൻ പറ്റുന്ന സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടാണ് അഞ്ചുവർഷമെങ്കിലും കഴിഞ്ഞ് മത്സരരംഗത്തിറങ്ങിയാൽ മതിയെന്നു തീരുമാനിച്ചത്. പണിയരടക്കമുള്ള, അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ മുൻനിർത്തി മത്സരരംഗത്തുള്ളവർക്ക് പിന്തുണ നൽകാനാണ് ഊരു വികസന മുന്നണിയുടെ തീരുമാനം. ഈ നിലപാടിന് വിരുദ്ധമായാണ് ജാനു മൽസരിക്കാൻ തീരുമാനിച്ചതെന്നാണ് ഗീതാനന്ദൻ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല, ഉത്തരേന്ത്യയിൽ ആദിവാസി വിരുദ്ധ നീക്കങ്ങൾ നടത്തുന്ന ബിജെപി, ജാനുവിനെ തങ്ങൾക്കൊപ്പമത്തെിക്കാൻ കഴിഞ്ഞാൽ അതൊരവസരമായി കണക്കുകൂട്ടുകയാണെന്നും ഗീതാനന്ദൻ അക്കാലത്തുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.അതിനു സമാനമായ അവസ്ഥകളാണ് പിൽക്കാലത്ത് ഉണ്ടായത്.രോഹിത് വെമൂലയുടേത് അടക്കമുള്ള നിരവധി ദലിത് പ്രശ്‌നങ്ങളിൽ കേന്ദ്രം പ്രതിക്കൂട്ടിലയാപ്പോൾ ശക്മായി പ്രതികരിക്കാൻപോലും ജാനുവിന് കഴിഞ്ഞിട്ടില്ല.
ഈ ഒരു സാഹചര്യത്തിൽ ഇനിയും ജാനുവിനെ സംഘടനയിൽ വച്ചുകൊണ്ടിരുന്നാൽ ഗോത്രമഹാസഭയുടെ അസ്തത്വം തന്നെ ഇല്ലാതാകുമെന്നാണ് ഗീതാനന്ദനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.ഇപ്പോൾ തന്നെ സംഘടനയിലെ നല്‌ളൊരു വിഭാഗം അണികളും സിപിഎമ്മിന്റെ ആദിവാസി സംഘടനയിലേക്ക് മാറിയതായും നേതാക്കൾ തന്നെ പറയുന്നുണ്ട്.



