ഇരിങ്ങാലക്കുട:  ഒ.ഐ.സി.സി യു.കെ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണൽ പ്രസിഡന്റ് അഡ്വ. ജെയ്‌സൺ ഇരിങ്ങാലക്കുടയുടെ (നോട്ടിങ്ങ്ഹാം, യു.കെ) പിതാവ്  അരിപ്പാലം മാളിയേക്കൽ കുണ്ടുപറമ്പിൽ ചാക്കപ്പൻ ജോസ് (കെ.സി. ജോസ് - 76) നിര്യാതനായി. ഏറെ നാളുകളായി കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: പരേതയായ ഡെയ്‌സി ജോസ് ചാലക്കുടി ചിറയത്ത് കുടുംബാംഗമാണ്.  മരുമകൾ: ജോയ്‌സി പുലിക്കോട്ടിൽ (അടാട്ട്) (പ്രാക്ടീസിങ് നഴ്‌സ്, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, നോട്ടിങ്ഹാം).

സംസ്‌ക്കാരം ഇരിങ്ങാലക്കുട അരിപ്പാലം കർമ്മലമാതാ ദേവാലയ സെമിത്തേരിയിൽ നടത്തും. സംസ്‌ക്കാര സമയവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.

അഡ. ജെയ്‌സൺ ജെയ്‌സൺ ഇരിങ്ങാലക്കുടയുടെ പിതാവിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്‌സൺ ജോർജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, തോമസ് പുളിക്കൽ, പോൾസൺ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോൺസൺ കെ.എസ്, ബിനു കുര്യാക്കോസ്, മനു ജോർജ് സഖറിയ, ബൈജു മേനാച്ചേരി, ഡിക്‌സ് ജോർജ്, ജിബി വർഗീസ് എന്നിവർ അനുശോചിച്ചു.