- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മകന് ജീവിക്കാൻ മതം വേണ്ട; അവന്റെ വിശ്വാസവും വഴിയും വലുതാകുമ്പോൾ അവൻ തന്നെ തിരഞ്ഞെടുക്കട്ടെ; നിലപാട് വ്യക്തമാക്കി സി കെ വിനീത്
കൊച്ചി: മകന്റെ മതം ഏതെന്ന് അവൻ വലുതാകുമ്പോൾ തീരുമാനിക്കട്ടേ എന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സികെ വിനീത്. അവന്റെ വിശ്വാസവും വഴിയും വലുതാകുമ്പോൾ അവൻ തന്നെ തിരഞ്ഞെടുക്കട്ടേ എന്നാണ് സി കെ വിനീതിന് പറയാനുള്ളത്. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിതിന് ആൺ കുഞ്ഞ് പിറന്നത്. 'എന്റെ മകന് ജീവിക്കാൻ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവൻ തന്നെ തെരഞ്ഞെടുക്കട്ടെ.' വിനീത് പറയുന്നു. മുൻപും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളിൽ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട് വിനീത്. കൊച്ചിയിൽ നടന്ന ക്വിയർ പ്രൈഡ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിനീത് തന്റെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. മകനെ ഒരു മതത്തിന്റേയും ചട്ടക്കൂട്ടിൽ വളർത്തുന്നില്ല എന്ന് പറയുമ്പോൾ അവന്റെ വിശ്വാസത്തെ അവൻ തന്നെ തെരഞ്ഞെടുക്കട്ടെ എന്നാണ് വിനീതിന്റെ പക്ഷം. കണ്ണൂർ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ.
കൊച്ചി: മകന്റെ മതം ഏതെന്ന് അവൻ വലുതാകുമ്പോൾ തീരുമാനിക്കട്ടേ എന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സികെ വിനീത്. അവന്റെ വിശ്വാസവും വഴിയും വലുതാകുമ്പോൾ അവൻ തന്നെ തിരഞ്ഞെടുക്കട്ടേ എന്നാണ് സി കെ വിനീതിന് പറയാനുള്ളത്. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിതിന് ആൺ കുഞ്ഞ് പിറന്നത്.
'എന്റെ മകന് ജീവിക്കാൻ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവൻ തന്നെ തെരഞ്ഞെടുക്കട്ടെ.' വിനീത് പറയുന്നു. മുൻപും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളിൽ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട് വിനീത്. കൊച്ചിയിൽ നടന്ന ക്വിയർ പ്രൈഡ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിനീത് തന്റെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു.
മകനെ ഒരു മതത്തിന്റേയും ചട്ടക്കൂട്ടിൽ വളർത്തുന്നില്ല എന്ന് പറയുമ്പോൾ അവന്റെ വിശ്വാസത്തെ അവൻ തന്നെ തെരഞ്ഞെടുക്കട്ടെ എന്നാണ് വിനീതിന്റെ പക്ഷം. കണ്ണൂർ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ.