- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുപറഞ്ഞാലും സന്ദേശ് ജിംഗാൻ കള്ളുകുടിയനെന്ന് പറയരുത്! ബ്ലാസ്റ്റേഴ്‌സ് നായകൻ തികഞ്ഞ പ്രൊഫഷണൽ താരം; മുൻ പരിശീലകൻ റെനെ മ്യൂലൻസ്റ്റീന്റെ ആരോപണങ്ങൾ തള്ളി സി.കെ.വിനീത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിംഗാന് പിന്തുണയുമായി സി.കെ.വിനീത്. ജിംഗാൻ മദ്യപാനിയാണെന്ന മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ജിംഗാൻ ടീമിലെ ഏറ്റവും പ്രൊഫഷണൽ താരമാണ്. താരങ്ങളും മാനേജ്‌മെന്റും ജിംഗാനൊപ്പമെന്നും വിനീത് പറഞ്ഞു. അതേസമയം, റെനെ മ്യൂലൻസ്റ്റീന് വിശദമായ മറുപടി നൽകുമെന്ന് സന്ദേശ് ജിംഗാൻ പ്രതികരിച്ചു.നേരത്തെ മുൻ പരിശീലകൻ ജിംഗാനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ജിംഗാന് ആത്മാർഥയില്ലെന്നും,പ്രൊഫഷണലല്ലെന്നും, മദ്യപാനിയാണെന്നും ആരോപിച്ച റെനെ മ്യൂലെൻസ്റ്റീൻ തന്റെ രാജിയുടെ പേരിലും താരത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു.ഗ്രൗണ്ടിലും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടർതോൽവികളിലേക്കു നയിച്ചതെന്നാണു മ്യൂലൻസ്റ്റീന്റെ ആരോപണം. ഫുട്‌ബോൾ താരമെന്ന നിലയിൽ പ്രഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലൻസ്റ്റീൻ പറഞ്ഞു. 'തന്നെ ഒഴിവാക്കാൻ പറഞ്ഞ ഏറ്റവും വലിയ കാരണം എഫ്‌സി ഗോവയ്‌ക്കെതിരെയുണ്ടായ തോൽവിയാണ്. 52 നു ബ്ലാസ്റ്റേഴ്‌സ് തോറ്റതിനു തലേന്ന
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിംഗാന് പിന്തുണയുമായി സി.കെ.വിനീത്. ജിംഗാൻ മദ്യപാനിയാണെന്ന മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ജിംഗാൻ ടീമിലെ ഏറ്റവും പ്രൊഫഷണൽ താരമാണ്. താരങ്ങളും മാനേജ്‌മെന്റും ജിംഗാനൊപ്പമെന്നും വിനീത് പറഞ്ഞു.
അതേസമയം, റെനെ മ്യൂലൻസ്റ്റീന് വിശദമായ മറുപടി നൽകുമെന്ന് സന്ദേശ് ജിംഗാൻ പ്രതികരിച്ചു.നേരത്തെ മുൻ പരിശീലകൻ ജിംഗാനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ജിംഗാന് ആത്മാർഥയില്ലെന്നും,പ്രൊഫഷണലല്ലെന്നും, മദ്യപാനിയാണെന്നും ആരോപിച്ച റെനെ മ്യൂലെൻസ്റ്റീൻ തന്റെ രാജിയുടെ പേരിലും താരത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു.ഗ്രൗണ്ടിലും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടർതോൽവികളിലേക്കു നയിച്ചതെന്നാണു മ്യൂലൻസ്റ്റീന്റെ ആരോപണം. ഫുട്‌ബോൾ താരമെന്ന നിലയിൽ പ്രഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലൻസ്റ്റീൻ പറഞ്ഞു.
'തന്നെ ഒഴിവാക്കാൻ പറഞ്ഞ ഏറ്റവും വലിയ കാരണം എഫ്‌സി ഗോവയ്‌ക്കെതിരെയുണ്ടായ തോൽവിയാണ്. 52 നു ബ്ലാസ്റ്റേഴ്‌സ് തോറ്റതിനു തലേന്ന് പുലർച്ചെ നാലു മണിവരെ സന്ദേശ് ജിങ്കാൻ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെ പ്രഫഷണലിസം എന്നു വിളിക്കാനാകുമോ? ജിങ്കാനെ എല്ലാവരും മികച്ച ക്യാപ്റ്റനായാണു കരുതുന്നത്. എന്നാൽ ഇതെല്ലാം വളരെ മോശമാണ്. ബെംഗളുരുവിനെതിരായ മൽസരം ജയിക്കണമെന്നു ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു' മ്യൂലൻസ്റ്റീൻആരോപിച്ചു.