- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി സി എൻ ബാലകൃഷ്ണൻ; ഭരണത്തുടർച്ചയുണ്ടാകുമെന്ന് താൻ പറയില്ലെന്ന് മന്ത്രി; തൃശൂരിൽ യുഡിഎഫ് ആറ് സീറ്റ് നിലനിർത്തും
തൃശൂർ:കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റു അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ അവകാശവാദത്തെ തള്ളി മന്ത്രി സിഎൻ ബാലകൃഷ്ണൻ രംഗത്തെത്തി. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് താൻ പറയില്ലെന്ന് സിഎൻ ബാലകൃഷ്ണൻ തൃശൂരിൽ പറഞ്ഞു. എന്നാൽ ഇടതു പക്ഷത്തിന്റെ വിജയത്തെക്കാൾ ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ സാധ്യതയാണ് സിഎൻ ബാലകൃഷ്ണൻ എടുത്തു പറഞ്ഞത്. മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കൾ തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കെയാണ് ഭണത്തുടർച്ച അവകശവാദത്തെ തള്ളി മന്ത്രിസഭയിലെ അംഗം തന്നെ രംഗത്തെത്തിയത്. പ്രധാനമന്ത്രിയടക്കം പ്രചരTണത്തിനെത്തിയ തെരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രിയും കെ പി സിസി പ്രസിഡന്റും പറയുന്നത് പോലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് പറയാൻ തനിക്കാവില്ലെന്നുമാണ് സിഎൻ ബാലകൃഷ്ണന്റെ പ്രതികരണം. തൃശൂരിൽ യുഡിഎഫ് ആറ് സീറ്റ് നിലനിർത്തുമെന്ന് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ അടക്കമുള്ളവർ തോൽക്കുമോ എന്ന സംശയം ശക്തമാണ്. മന്ത്രിക്ക് ഇത്തവണ
തൃശൂർ:കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റു അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ അവകാശവാദത്തെ തള്ളി മന്ത്രി സിഎൻ ബാലകൃഷ്ണൻ രംഗത്തെത്തി. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് താൻ പറയില്ലെന്ന് സിഎൻ ബാലകൃഷ്ണൻ തൃശൂരിൽ പറഞ്ഞു. എന്നാൽ ഇടതു പക്ഷത്തിന്റെ വിജയത്തെക്കാൾ ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ സാധ്യതയാണ് സിഎൻ ബാലകൃഷ്ണൻ എടുത്തു പറഞ്ഞത്.
മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കൾ തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കെയാണ് ഭണത്തുടർച്ച അവകശവാദത്തെ തള്ളി മന്ത്രിസഭയിലെ അംഗം തന്നെ രംഗത്തെത്തിയത്. പ്രധാനമന്ത്രിയടക്കം പ്രചരTണത്തിനെത്തിയ തെരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രിയും കെ പി സിസി പ്രസിഡന്റും പറയുന്നത് പോലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് പറയാൻ തനിക്കാവില്ലെന്നുമാണ് സിഎൻ ബാലകൃഷ്ണന്റെ പ്രതികരണം.
തൃശൂരിൽ യുഡിഎഫ് ആറ് സീറ്റ് നിലനിർത്തുമെന്ന് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ അടക്കമുള്ളവർ തോൽക്കുമോ എന്ന സംശയം ശക്തമാണ്. മന്ത്രിക്ക് ഇത്തവണ മത്സരിക്കാൻ കോൺഗ്രസ് സീറ്റു നൽകിയിരുന്നില്ല. ഗ്രൂപ്പ് പ്രശ്‌നങ്ങളും കോൺഗ്രസിനെ ജില്ലയിൽ അലട്ടിയിരുന്നു. പോളിങ് പുരോഗമിക്കവെ മന്ത്രി നടത്തിയ പരാമർശം മന്ത്രിയും കൂട്ടരും പത്മജയ്ക്കെതിരായി എൻഡിഎ സ്ഥനാർത്ഥിക്ക് വോട്ട് മറിക്കുമോ എന്ന ആശങ്ക യുഡിഎഫ് കേന്ദ്രങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇടതു പക്ഷത്തിന്റെ സാധ്യത പറയുന്നതിന് പകരം മോദിയെയും കേന്ദ്രമന്ത്രിമാരെയും അണിനിരത്തി എൻഡിഎ നടത്തിയ പ്രചാരണത്തെയും വെള്ളാപ്പള്ളിയുടെ പാർട്ടിയായ ബിഡിജെഎസ് വോട്ടുകൾക്കുമാണ് മന്ത്രി കൂടുതൽ പ്രാധാന്യം കൽപിച്ചത്.