- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
c/o സൈറാബാനു സ്വിച്ച് ഓൺ കർമം കഴിഞ്ഞു; 25 വർഷത്തെ ഇടവേളയ്ക്കു ശേഷം അമല മലയാളത്തിൽ മടങ്ങിയെത്തുന്ന ചിത്രത്തിൽ മഞ്ജുവാര്യരും പ്രധാനവേഷത്തിൽ
ഇരുപത്തഞ്ചു വർഷത്തിനു ശേഷം അമല മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന കെയർ ഓഫ് സൈറാബാനു സ്വിച്ച് ഓൺ കർമം കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനായിക മഞ്ജുവാര്യരും ചിത്രത്തിൽ അമലയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കൊച്ചി കളമശേരിയിലെ കിൻഫ്ര പാർക്കിനു സമീപത്തുള്ള ലൊക്കേഷനിലാണ് c/o സൈറാബാനുവിന്റെ പൂജ നടന്നത്. സൈറാബാനുവിന്റെ വേഷത്തിൽ തന്നെയാണ് മഞ്ജു ചടങ്ങിനെത്തിയത്. ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്ന യുവതാരം ഷൈൻ നിഗമും മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു. എന്റെ സൂര്യപുത്രി എന്ന ഫാസിൽ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന അമല നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. മലയാളം തന്റെ പ്രിയപ്പെട്ട ഭാഷയാണെന്നും ഏറെക്കാലത്തിനു ശേഷം അവിടേയ്ക്കുള്ള മടങ്ങിവരവ് വല്ലാത്ത ഗൃഹാതുരത നൽകുന്നുവെന്നും അമല പറയുന്നു. തിരിച്ചുവരവിൽ തനിക്കൊപ്പമുള്ളത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളാണ്. അതിനാൽ മഞ്ജുവാര്യർക്കൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അമല പറയുന്നു. ആർ ജെ ഷ
ഇരുപത്തഞ്ചു വർഷത്തിനു ശേഷം അമല മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന കെയർ ഓഫ് സൈറാബാനു സ്വിച്ച് ഓൺ കർമം കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനായിക മഞ്ജുവാര്യരും ചിത്രത്തിൽ അമലയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കൊച്ചി കളമശേരിയിലെ കിൻഫ്ര പാർക്കിനു സമീപത്തുള്ള ലൊക്കേഷനിലാണ് c/o സൈറാബാനുവിന്റെ പൂജ നടന്നത്.
സൈറാബാനുവിന്റെ വേഷത്തിൽ തന്നെയാണ് മഞ്ജു ചടങ്ങിനെത്തിയത്. ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്ന യുവതാരം ഷൈൻ നിഗമും മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു. എന്റെ സൂര്യപുത്രി എന്ന ഫാസിൽ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന അമല നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്.
മലയാളം തന്റെ പ്രിയപ്പെട്ട ഭാഷയാണെന്നും ഏറെക്കാലത്തിനു ശേഷം അവിടേയ്ക്കുള്ള മടങ്ങിവരവ് വല്ലാത്ത ഗൃഹാതുരത നൽകുന്നുവെന്നും അമല പറയുന്നു. തിരിച്ചുവരവിൽ തനിക്കൊപ്പമുള്ളത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളാണ്. അതിനാൽ മഞ്ജുവാര്യർക്കൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അമല പറയുന്നു.
ആർ ജെ ഷാൻ കഥയും തിരക്കഥയും ഒരുക്കുന്ന c/o സൈറാബാനു സംവിധാനം ചെയ്യുന്നത് ആന്റണി സോണിയാണ്. ഹൗ ഓൾഡ് ആർ യു ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ആന്റണി സോണി. ഇറോസ് ഇന്റർനാഷണലും മാക്ട്രോ ഫിലിംസും ചേർന്നാണ് നിർമ്മാണം.