- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി ആർ മഹേഷ് കോൺഗ്രസിൽ നിന്ന് രാജിവച്ചു; തീരുമാനം രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ; ചീഞ്ഞു നാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇനി തൊഴിലെടുത്ത് ജീവിക്കണമെന്നും മഹേഷ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് കോൺഗ്രസിൽ നിന്നും രാജിവച്ചു. നയിക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാറണമെന്നും എ.കെ ആന്റണി മൗനിബാബയാണെന്നും കഴിഞ്ഞ ദിവസം മഹേഷ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സജീവം രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും തത്കാലം മറ്റു പാർട്ടികളിലേക്കില്ലെന്നും മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ഇനി ജീവിക്കണമെന്നു മഹേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് അംഗങ്ങൾ തന്നെയാണ്. ചീഞ്ഞു നാറി പാർട്ടിക്കുള്ളിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊല്ലത്തെ യുവനേതാക്കളിൽ പ്രമുഖനായിരുന്നു മഹേഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും മഹേഷ് പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിൽനിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല, ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇനിയും ഇടപെടുമെന്നും മഹേഷ് പറഞ്ഞു. പാർട്ടി നേതൃത്വം ഏറ്റെ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് കോൺഗ്രസിൽ നിന്നും രാജിവച്ചു. നയിക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാറണമെന്നും എ.കെ ആന്റണി മൗനിബാബയാണെന്നും കഴിഞ്ഞ ദിവസം മഹേഷ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സജീവം രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും തത്കാലം മറ്റു പാർട്ടികളിലേക്കില്ലെന്നും മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ഇനി ജീവിക്കണമെന്നു മഹേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് അംഗങ്ങൾ തന്നെയാണ്. ചീഞ്ഞു നാറി പാർട്ടിക്കുള്ളിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലത്തെ യുവനേതാക്കളിൽ പ്രമുഖനായിരുന്നു മഹേഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും മഹേഷ് പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിൽനിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല, ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇനിയും ഇടപെടുമെന്നും മഹേഷ് പറഞ്ഞു.
പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന. കെഎസ്‌യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയാറാണ്. പക്ഷേ, ഇനിയും ഈ സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞിരുന്നു.
കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെഎസ്.യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും മഹേഷ് വിമർശിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.- മഹേഷിന്റെ ഫേസ്‌ബുക്ക് വിമർശന ഉങ്ങനെയായിരുന്നു.
മഹേഷിന്റെ വിമർശനത്തിന് എതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പല നേതാക്കളും മഹേഷിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മഹേഷ് രാജി പ്രഖ്യാപിച്ചത്.