- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതാധിഷ്ഠിത സമൂഹങ്ങിളിൽ കുട്ടികളുടെ മനുഷ്യാവകാശം വെള്ളത്തിൽ വരച്ച വരയാണ്; ലിംഗാഗ്രഛേദനം ഭയന്ന് ഇറങ്ങിയോടുന്ന കുഞ്ഞിന്റെ നിലവിളി സ്വന്തം മാതാവ് പോലും കേൾക്കില്ല; കാരണം അതൊരു മതകർമ്മമാണ്; പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ തുണിസഞ്ചിയിൽ തൂക്കിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന അയ്യപ്പ ഭക്തനെതിരെയും ഒരു മാധ്യമങ്ങളും പ്രതികരിക്കില്ല; കാരണം അതും മതകർമ്മമാണ്; സമാനതകളില്ലാത്ത ക്രൂരത: സി രവിചന്ദ്രൻ എഴുതുന്നു
(1) ഒരു ക്രൈം അവഗണിക്കുന്നതുപോലും കുറ്റകരമാണ്. കഴിവതും അത് നിയമപാലകരുടെ ശ്രദ്ധയിൽ കൊണ്ടുവരുക എന്നതാണ് പൗരധർമ്മം. ക്രൂരമായ ശിശുപീഡനവും മനുഷ്യാവകാശ ലംഘനവും നടക്കുമ്പോൾ അതിനെ വിശുദ്ധവൽക്കരിക്കാനും അതിന്റെ പടമെടുത്ത് ആഘോഷിക്കാനും സാധിക്കുന്നവർ അസാമാന്യ മനുഷ്യരാണ്. ഭക്തിമൂർദ്ധന്യത്തെ പ്രകീർത്തിക്കാനും മതത്തെ താലോലിക്കാനുമാണ് മാധ്യമപ്രവർത്തകർ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിലക്ഷണമായ ദൃശ്യങ്ങൾ ആഘോഷപൂർവം പ്രദർശിപ്പിക്കുന്നത്. എന്താണ് ക്രൈം എന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർക്ക് അവശ്യ പരിശീലനം നൽകേണ്ടതുണ്ട്. (2) ഒന്നര വർഷത്തിന് മുമ്പ് ഓസ്ട്രേലിയയിൽ ചെന്നപ്പോൾ അവിടെ നവജാതശിശുക്കളെ കിടക്കയുടെ മധ്യത്തിൽ കിടത്തി ഉറങ്ങാൻ ദമ്പതികളെ അനുവദിക്കില്ലെന്ന് കേട്ടപ്പോൾ ആദ്യം ആശ്ചര്യമാണ് തോന്നിയത്. ശിശുവിനായി പ്രത്യേകം കിടക്കയും തൊട്ടിലും വേണം. ദമ്പതികളുടെ കയ്യോ കാലോ അറിയാതെയെങ്ങാനും കുഞ്ഞിന്റെ ദേഹത്ത് വീണ് അതിന് പരിക്കുപറ്റാതിരിക്കാനാണ് ഈ മുൻകരുതൽ. ഇതുറപ്പിക്കാൻ അധികാരികൾ നവജാതശിശുക്കളുടെ ഭവനങ്ങൾ സന്ദർശിക്കാറു
(1) ഒരു ക്രൈം അവഗണിക്കുന്നതുപോലും കുറ്റകരമാണ്. കഴിവതും അത് നിയമപാലകരുടെ ശ്രദ്ധയിൽ കൊണ്ടുവരുക എന്നതാണ് പൗരധർമ്മം. ക്രൂരമായ ശിശുപീഡനവും മനുഷ്യാവകാശ ലംഘനവും നടക്കുമ്പോൾ അതിനെ വിശുദ്ധവൽക്കരിക്കാനും അതിന്റെ പടമെടുത്ത് ആഘോഷിക്കാനും സാധിക്കുന്നവർ അസാമാന്യ മനുഷ്യരാണ്. ഭക്തിമൂർദ്ധന്യത്തെ പ്രകീർത്തിക്കാനും മതത്തെ താലോലിക്കാനുമാണ് മാധ്യമപ്രവർത്തകർ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിലക്ഷണമായ ദൃശ്യങ്ങൾ ആഘോഷപൂർവം പ്രദർശിപ്പിക്കുന്നത്. എന്താണ് ക്രൈം എന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർക്ക് അവശ്യ പരിശീലനം നൽകേണ്ടതുണ്ട്.
(2) ഒന്നര വർഷത്തിന് മുമ്പ് ഓസ്ട്രേലിയയിൽ ചെന്നപ്പോൾ അവിടെ നവജാതശിശുക്കളെ കിടക്കയുടെ മധ്യത്തിൽ കിടത്തി ഉറങ്ങാൻ ദമ്പതികളെ അനുവദിക്കില്ലെന്ന് കേട്ടപ്പോൾ ആദ്യം ആശ്ചര്യമാണ് തോന്നിയത്. ശിശുവിനായി പ്രത്യേകം കിടക്കയും തൊട്ടിലും വേണം. ദമ്പതികളുടെ കയ്യോ കാലോ അറിയാതെയെങ്ങാനും കുഞ്ഞിന്റെ ദേഹത്ത് വീണ് അതിന് പരിക്കുപറ്റാതിരിക്കാനാണ് ഈ മുൻകരുതൽ. ഇതുറപ്പിക്കാൻ അധികാരികൾ നവജാതശിശുക്കളുടെ ഭവനങ്ങൾ സന്ദർശിക്കാറുമുണ്ട്. കുഞ്ഞുങ്ങളെ മധ്യത്തിൽ കിടത്തി ഉറക്കിയതുമൂലം ഉണ്ടായ നിരവധി അനിഷ്ടസംഭവങ്ങളുടെ ഡേറ്റ ശേഖരിച്ച് നടത്തിയ പഠനത്തെ തുടർന്നാണ് ഓസ്ട്രേലിയൻ സർക്കാർ ഈ തീരുമാനത്തിലെത്തിയത്. കുട്ടികളുടെ മനുഷ്യാവകാശങ്ങൾ പുരോഗമന സമൂഹങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. മുതിർന്ന ഒരാളുടെ നഗ്‌നചിത്രം കുറ്റകരമായി കാണാത്ത അത്തരം സമൂഹങ്ങൾ കുഞ്ഞുങ്ങളുടെ നഗ്‌നചിത്രം പ്രദർശിപ്പിക്കുന്നവരെ ശിക്ഷിക്കും. അത്തരമൊരു ചിത്രം പരസ്യപ്പെടുത്തുന്നത് കുഞ്ഞിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നതുതന്നെയാണ് പ്രധാന കാരണം.
(3) മതാധിഷ്ഠിത സമൂഹങ്ങിളിൽ കുട്ടികളുടെ മനുഷ്യാവകാശം വെള്ളത്തിൽ വരച്ച വരയാണ്. ലിംഗാഗ്രഛേദനം ഭയന്ന് ഇറങ്ങിയോടി കാലൊടിഞ്ഞ കുട്ടിയെ കാല് നേരെയാകുമ്പോൾ നേരേ വീണ്ടും കൊണ്ടുചെല്ലുന്നത് അതേ കത്തിക്ക് മുന്നിലേക്ക് തന്നെയായിരിക്കും. അവന്റെ നിലവിളി ആരും ചെവിക്കൊള്ളില്ല, സ്വന്തം മാതാവ് പോലും. കാരണം അതൊരു മതകർമ്മമാണ്! കഥപ്രകാരം സ്വന്തം മകനെ കൊല്ലാൻ തയ്യാറായ പിതാവിന്റെ പ്രവർത്തിയെ മഹാസംഭവവും പെരുനാളുമായി ആഘോഷിക്കുന്ന സമൂഹങ്ങൾ എങ്ങനെയാണ് ഇത്തരം പരപീഡനങ്ങളിലെ മനുഷ്യാവകാശലംഘനവും നീതിരാഹിത്യവും മനസ്സിലാക്കുക?!
(4) ആദ്യത്തെ ചിത്രം നോക്കുക, പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ തുണിസഞ്ചിയിൽ തൂക്കിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ഒരു ഭക്തന്റെ (ഭൗതികാസക്തി മൂലം സമനില നഷ്ടപെട്ടവൻ) ചിത്രം 'ദൈവികലഹരി'യുടെ സാക്ഷ്യപത്രമായി ആദരപൂർവം പ്രദർശിപ്പിക്കുന്നു. ഒരു വാക്ക് എതിരെ എഴുതില്ല, പറയില്ല. ഇതാണ് നമ്മുടെ മാധ്യമധാർമ്മികതയുടെ പൊതുനിലവാരം! ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോഴും കുളിപ്പിക്കുമ്പോഴുമൊക്കെ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് കാര്യവിവരമുള്ള മനുഷ്യർക്കെല്ലാം അറിയുന്ന കാര്യമാണ്. അത്ര ലോലമാണ് അവരുടെ ശരീരഘടനയും അസ്ഥിവിന്യാസവുമൊക്കെ. ഈ പ്രായത്തിൽ പ്രതിരോധശേഷിയും താരതമ്യേന കുറവായിരിക്കും.
(5) രണ്ടാമത്തെ ചിത്രത്തിൽ രണ്ട് പിഞ്ചുകുട്ടികളെ 400 കിലോമീറ്റർ നടത്തിക്കാനാണ് മറ്റൊരു കൊടിയ ഭക്തൻ തുനിയുന്നത്. ഇത്രയും ദൂരം ചവിട്ടിതേക്കുമ്പോൾ എന്തോ ആനമുട്ട കിട്ടുമെന്ന് മോഹിച്ചാണ് യാതൊരു തെറ്റുംചെയ്യാത്ത ഈ കുട്ടികളെ സ്വന്തം മാനസികവിഭ്രാന്തിയുടെ പേരിൽ ഇയാൾ ശിക്ഷിക്കുന്നത്. ഇത് കണ്ടിട്ടും ആർക്കും ഒരു കുലുക്കവുമില്ല. മതത്തിന്റെ പേരിലല്ല ഇത് ചെയ്തതെങ്കിൽ ആരെങ്കിലും ഇതനുവദിക്കുമോ? ആ കുട്ടികളുടെ മാതാവിന് താങ്ങാനാവുമോ? എന്തിനേറേ, ഇപ്പോൾ കുട്ടികളെ പീഡിപ്പിക്കുന്ന ആ പിതാവ് അതിന് തയ്യാറാകുമോ?
(6) മതവിശ്വാസത്തിന്റെ പേരിൽ എല്ലാത്തരം മനുഷ്യാവകാശലംഘനങ്ങളും നിസ്സാരവൽക്കരിക്കപ്പെടുന്നുവെന്ന് മാത്രമല്ല എന്തോ മഹദ്കൃത്യങ്ങളായി ആഘോഷിക്കപ്പെടുകയാണ്. ഭക്തിമൂർച്ഛയിൽ നടത്തുന്ന വിചിത്രമായ ചില 'നേർച്ച'കളാണ് മിക്കപ്പോഴും കുട്ടികൾക്ക് ഇത്തരം യാതനകൾ സമ്മാനിക്കുന്നത്. മാധ്യമശ്രദ്ധ കിട്ടുന്ന കാര്യങ്ങളിൽ അങ്ങോട്ടു ചെന്ന് കേസെടുക്കുന്ന മനുഷ്യാവകാശ കമ്മീഷനും ശിശുക്ഷേമ സമിതികളും ഒക്കെ ഇത്തരം മതഭ്രാന്തുകൾക്ക് മുന്നിൽ വിനീതവിധേയരായി നമ്രശിരസ്‌കരായി നിലകൊള്ളും. ഇരകൾക്ക് സ്വന്തംനിലയിൽ പരാതിപ്പെടാനുമാവില്ല. പത്രത്തിൽ പടംവന്ന സന്തോഷത്തിലായിരിക്കും അവർ! സ്വന്തം ഭക്തിപോരാഞ്ഞിട്ട് മക്കളെയും ബന്ധുക്കളെയുമൊക്കെ അതിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
(7) തിരക്കു സമയതത് 10-16 മണിക്കൂറാണ് പലപ്പോഴും ശബരിമലയിൽ കുട്ടികൾക്ക് നിൽക്കേണ്ടിവരുന്നത്. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന് വാദിച്ച് മനുഷ്യജീവിതം ദുരിതമയമാക്കുന്ന മതജീവികൾ തിരിച്ചൊന്നും പറയാൻ ശേഷിയില്ലാത്ത കുട്ടികളെ ഭക്തിയുടെപേരിൽ ഇങ്ങനെ പീഡിപ്പിക്കുന്നതിനെതിരെ സംസാരിക്കാത്തതിൽ യാതൊരു അത്ഭുതവുമില്ല. മതം അടിസ്ഥാനപരമായി ഒരു ചൂഷണസംവിധാനമാണ്, അത് കുട്ടികളോട് മാത്രമായി നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. പക്ഷെ ഒരു ലിബറൽ ജനാധിപത്യസമൂഹം ഇത്തരം കാര്യങ്ങളിൽ പാലിക്കുന്ന മൗനവും നിസംഗതയും മറ്റൊരു കുറ്റമാണ്. ഇത്തരം അശ്ലീലചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് തടയണം.ഒരു നാഗരിക സമൂഹത്തിന്റെ ബാധ്യതയാണത്.