- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഥല്ലോയുടെ ഭാര്യ സുന്ദരിയും പ്രായം കുറഞ്ഞവളും ആയിരിക്കാം; എന്നാൽ അത് ഇയാഗോ ആകാൻ നിങ്ങൾക്കുള്ള ലൈസൻസല്ല; ലൈംഗിക ആകർഷണം ഉണ്ടാക്കുന്ന വസ്ത്രധാരണവും അതിക്രമവും: സി.രവിചന്ദ്രൻ എഴുതുന്നു
ഒഥല്ലോയുടെ ഭാര്യ
ലൈംഗിക ആകർഷണം ഉണ്ടാക്കുന്ന വസ്ത്രധാരണ രീതി എന്നൊന്നില്ലേ? ഉണ്ട്, തീർച്ചയായും ഉണ്ട്. വ്യക്തി താല്പര്യങ്ങൾ അനുസരിച്ച് വ്യത്യാസപെടാമെങ്കിലും എതിർലിംഗത്തിൽപെട്ടവർക്ക് ഉത്തേജനം നൽകുന്ന രീതിയിൽ വസ്ത്രം ധരിക്കാനും സുഗന്ധം പൂശാനുമൊക്കെ മനുഷ്യർ ചരിത്രാതീതകാലം മുതൽ ശ്രമിക്കുന്നുണ്ട് . ഇന്നും അത്തരം പ്രവണതകൾ തുടരുന്നു. What is wrong with that? Virtually Nothing. അപ്പോൾപിന്നെ പ്രശ്നം? ഒരു പ്രശ്നവുമില്ല. അന്യന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന് മനസ്സിലാക്കണം.
'ആകർഷണം തോന്നിപ്പിക്കുന്ന വസ്ത്രം' ധരിച്ചു എന്നത് ലൈംഗിക അതിക്രമം നടത്താനുള്ള അനുമതിയല്ല. നിങ്ങളുടെ താല്പര്യവും അവരുടെ താല്പര്യവും പൊരുത്തപെടുന്നുവെങ്കിൽ മാത്രമേ അത്തരം കാര്യങ്ങളിൽ മുന്നോട്ടുപോകാനാവൂ. Otherwise, it is a CRIME. ലോകത്ത് സമ്പത്തുള്ളവർ ഉണ്ടെന്നത് വിപ്ളവം നടത്തി തലയറുക്കാനുള്ള ഒഴിവുകഴിവല്ല. ആഭരണം ധരിച്ചെത്തുന്നവരെ കാണുമ്പോൾ കൊള്ളയടിക്കാൻ തോന്നുന്നതും അഴിമതിക്ക് സാഹചര്യമുണ്ടെന്ന് കരുതി അടിച്ചുമാറ്റുന്നതും കുറ്റകരമാണ്. അശക്തനെ കാണുമ്പോൾ അടിക്കണമെന്നും ഇഷ്ടമില്ലാത്തവരെ കാണുമ്പോൾ അപഹസിക്കണമെന്നും വസ്ത്രധാരണം കാണുമ്പോൾ പീഡിപ്പിക്കണമെന്നും തോന്നുന്നുണ്ടോ? ക്ഷമിക്കണം, നിങ്ങൾക്കത് ചെയ്യാനുള്ള അവകാശമോ അധികാരമോ ഇല്ല. അത് മനസ്സിലാക്കി പിൻവാങ്ങണം.
നിങ്ങൾ അവകാശപെടുന്ന 'പ്രകോപനങ്ങളും വശീകരണങ്ങളും' കുറ്റം ചെയ്യാനുള്ള ലൈസൻസോ ചെയ്തതിനുള്ള സാധൂകരണമോ അല്ല. മറിച്ചായാൽ ആർക്കും ആർക്കെതിരെയും അക്രമവും ചൂഷണവും അഴിച്ചുവിടാം. സ്ത്രീയുടെ വസ്ത്രധാരണമാണ് പുരുഷനെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന മതവാദം നിയമപരമായോ സാമൂഹികപരമായോ നിലനിൽക്കുന്ന ഒന്നല്ല.സവിശേഷ വ്യക്തികളോടും സാഹചര്യങ്ങളോടും തോന്നുന്ന കാമം, മോഹം, അസൂയ, ആവേശം, അതൃപ്തി, കോപം,വെറുപ്പ്, ഇച്ഛാഭംഗം...ഇത്യാദി വൈകാരിക നിലപാടുകളെല്ലാം നിയമവ്യവസ്ഥയുടെയും സാമൂഹികജീവിതത്തിന്റെ ശരിയായ സമവാക്യങ്ങൾക്കും മൂല്യധാരയ്ക്കും അനുസരണമായി മെരുക്കിയും നിയന്ത്രിച്ചും ഉപയോഗിക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. You need to contain, control so as to construct. Civilization calls for such a filter. അല്ലെങ്കിൽ സമൂഹം നിങ്ങളെ പിടികൂടും, നിയമം ശിക്ഷിക്കും. ഒഥല്ലോയുടെ ഭാര്യ സുന്ദരിയും പ്രായം കുറഞ്ഞവളുമായിരിക്കാം, but that is not a lincence for you to be an IAGO.