15% ജനങ്ങൾക്ക് 37% സംവരണം വസ്തുതയോ?

(1) ഇന്ത്യയിൽ 15% വരുന്ന മുസ്ലിങ്ങൾക്ക് 37 % ജാതിസംവരണം. 29% വരുന്ന SC-STക്ക് 22.5% മാത്രം. Is it a fact? Of Course, It is. അനിഷേധ്യമായ ഈ വസ്തുത പലർക്കും അസ്വീകാര്യമാണെന്ന് ചില പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. എന്താണ് ഇതിൽ ഇത്ര അവിശ്വസനീയ എന്നുമാത്രം മനസ്സിലാകുന്നില്ല. ഇന്ത്യയിൽ SC-ST വിഷയം എന്ന രീതിയിലാണ് സംവരണസാഹിത്യം നിർമ്മിച്ചിരിക്കുന്നത് എന്നതാവാം കാരണമെന്ന് തോന്നുന്നു. അതങ്ങനെയല്ലെന്ന പരമാർത്ഥം പറയാൻ തുടങ്ങിയിട്ട് കാലംകുറെയായി. ശതമാനക്കണക്ക് നോക്കിയാൽ ''SC-ST വിഷയം' എന്നതിനെക്കാൾ ഇന്ത്യയിലെ ജാതിസംവരണം ഒരു 'മുസ്ലിം വിഷയം' ആണെന്നതാണ് വസ്തുത. EWS നെ 'മുസ്ലിം സംവരണം' എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് വസ്തുതാപരമായി പ്രസക്തമായ കാര്യമാണ്.

(2) ഒ.ബി.സി യിൽ നൂറ് കണക്കിന് ജാതികളില്ലേ, അപ്പോൾ OBC 27 ശതമാനവും മുസ്ലിങ്ങൾക്ക് കിട്ടുമോ? നല്ല ചോദ്യം! ഇത് തന്നെയല്ലേ ആയിരക്കണക്കിന് ജാതികളുള്ള SC-ST യിലേയും അവസ്ഥ! അവിടെ ഏതെങ്കിലും ഒരു ജാതിക്ക് എല്ലാംകൂടി കിട്ടുമോ? കിട്ടണമെന്നില്ല. പക്ഷെ ലഭിക്കാം. എല്ലാം സീറ്റും ഒരു ജാതിക്ക് കിട്ടിയാലും നിയമപരമായി പ്രശ്‌നമാകില്ല. നിലവിൽ ഭൂരിപക്ഷം സീറ്റുകളും പ്രഭുജാതികൾക്കും ജാതിപ്രഭുക്കൾക്കുമാണ് ലഭിച്ചുവരുന്നത്. അതുപോലെ തന്നെ 27% OBC സംവരണം മൊത്തം മുസ്ലിങ്ങൾക്ക് നേടുന്നതിന് നിയമപരമായ തടസ്സമില്ല. റൊട്ടേഷനിൽ OBC ടേൺ വരുന്നിടത്തൊക്കെ മുസ്ലിമിന് തിരഞ്ഞെടുപ്പ് സാധ്യതയുണ്ട്. അല്ലെങ്കിൽ OBC സബ് ക്വാട്ടാ സിസ്റ്റം വരണം.

(3) ഒറ്റ സമുദായം എന്ന നിലയിൽ EWS സംവരണംകൊണ്ട് ഇന്ത്യയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് മുസ്ലിങ്ങൾക്കാണ് എന്നതിൽ തർക്കം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. EWS സംവരണം മൂലം ഏട്ട് കോടിയിലധികം മുസ്ലിങ്ങൾക്ക് പ്രയോജനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നത്. കേരളത്തിൽ 1936 മുതൽ ഭരണഘടനാവിരുദ്ധമായ മതസംവരണം വാങ്ങിവരുന്നതിനാലാണ് രാജ്യമെമ്പാടും EWS സംവരണത്തിലൂടെ മുസ്ലിങ്ങൾക്ക് നേട്ടമുണ്ടാകുന്നത് കേരളത്തിലെ മതമാമന്മാർ തിരിച്ചറിയാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആവാം. അപ്പോൾ ചോദ്യം 10 ശതമാനം EWS സംവരണം മുഴുവൻ മുസ്ലിങ്ങൾക്ക് നേടിയെടുക്കാമോ? ഉത്തരം സമാനമാണ്: Why not?!

(4) അപ്പോൾ കേരളത്തിൽ മുസ്ലിം സംവരണം 12 ശതമാനമല്ലേ ഉള്ളൂ, ഇവിടെ മുസ്ലിങ്ങൾക്ക് EWS കിട്ടുന്നില്ലല്ലോ, സമരവും കിടുപിടിയുമൊക്കെ നടക്കുന്നല്ലോ.... പിന്നെയെങ്ങനെ 37% ശരിയാകും? കേരളത്തിൽ ഭരണഘടനാവിരുദ്ധമായ മതസംവരണം സർവജാതി മുസ്ലിങ്ങളും കഴിഞ്ഞ 85 വർഷമായി വാങ്ങിവരുന്നതിനാൽ അവർക്ക് ഇവിടെ EWS കിട്ടില്ല. എന്തെന്നാൽ കേരളത്തിൽ മുസ്ലിങ്ങൾ 'സംവരണരഹിതവിഭാഗം' അല്ല. ഇന്ത്യമുഴുവൻ നോക്കിയാൽ എല്ലാ മുസ്ലിങ്ങൾക്കും സംവരണമില്ല. അതുകൊണ്ട് ദേശീയ അടിസ്ഥാനത്തിൽ സംവരണരഹിത മുസ്ലിംവിഭാഗങ്ങൾക്ക് പത്ത് ശതമാനം EWS കിട്ടും. 10% മൊത്തമായോ ചില്ലറയായോ ലഭിക്കും.

(5) കേരള മുസ്ലിം ദേശീയ പരീക്ഷ എഴുതിയാലും ഈ 37% പ്രസക്തമാണ്. മുന്നാക്ക മുസ്‌ളിങ്ങളും പിന്നാക്ക മുസ്ലീങ്ങളും ചേരുന്നതാണ് ഇന്ത്യയിലെ 15 ശതമാനംവരുന്ന മുസ്‌ളീം ജനസംഖ്യ. അതായത് പിന്നാക്ക മുസ്‌ളിങ്ങൾക്ക് ഒ.ബി.സി ക്വാട്ടയിൽ പോകാം, മുന്നാക്ക മുസ്ലിങ്ങൾക്ക് EWS ക്വാട്ടയിൽ പോകാം, രണ്ടും വേണ്ടത്തവർക്ക് ജനറൽ ക്വാട്ടയിൽ(40%) പോകാം. മൊത്തം 77 ശതമാനം സീറ്റുകളിൽ തെരഞ്ഞെടുപ്പ് സാധ്യത. അതിൽ 37% ജാതിസംവരണം. ബാക്കി 33% മറ്റ് ജാതികൾക്കായി സംവരണം ചെയ്യപെട്ടതിനാൽ അവിടെ മുസ്ലിങ്ങൾക്ക് തിരഞ്ഞെടുപ്പ് സാധ്യത ഇല്ല.

https://indianexpress.com/.../quota-bill-10-per-cent-bjp.../
https://www.deccanchronicle.com/.../after-ews-quota-only...