കേൾക്കുന്നുണ്ടോ

റാഷിദ് ഖാൻ അഫ്ഗാനിസ്ഥാൻ നാഷണൽ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. He bowls right-arm leg spin and bats right-handed. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രിമീയർ ക്രിക്കറ്റ് ലീഗുകളിൽ കളിക്കുന്ന വ്യക്തി. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി IPL ൽ പങ്കെടുക്കുന്നതിനാൽ ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്(https://en.wikipedia.org/wiki/Rashid_Khan). അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തെ രക്ഷിക്കാൻ ഇന്നദ്ദേഹം ലോകത്തോട് ട്വീറ്റ് ചെയ്യുകയാണ്:

''പ്രിയപെട്ട ലോകനേതാക്കളെ, എന്റെ രാജ്യം നാശത്തിലാണ്. എല്ലാ ദിവസവും നിഷ്‌കളങ്കരായ മനുഷ്യർ രക്തസാക്ഷിത്വം വരിക്കുകയാണ്. വീടും സ്വത്തും നശിപ്പക്കപെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ ചിതറിക്കപെട്ടിരിക്കുന്നു. ഞങ്ങളെ ഈ നരകത്തിൽ ഉപേക്ഷിച്ച് പോകരുതേ. അഫ്ഗാനികളെ കൊല്ലുന്നത് നിറുത്തുക, അഫ്ഗാനിസ്ഥാനെ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക. ഞങ്ങൾക്ക് സമാധാനംവേണം.''

ദുരന്തം മുന്നിൽ തൂങ്ങിയാടുമ്പോൾ പേടിസ്വപ്നങ്ങൾ തിരിച്ചൊഴുകുമ്പോൾ കളിക്കാരനും കലാകാരനും സാധ്യതകളുടെ കൊടിയിറക്കം സംഭവിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ നിലവിളി. മദയാനയെപ്പോലെ മതം അലറിയടുക്കുമ്പോൾ മനുഷ്യൻ പ്രാണൻ സംരക്ഷിക്കാൻ തെരുവിലിറങ്ങുന്നു. കുതറിയോടുന്നവരുടെ കുറുകെ വീണ് മതം മൊഴിയുന്നു: ജീവിതം അപമാനകരം!