- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് രാവിലെ അന്തരിച്ച ഡെപ്യൂട്ടി കമാൻഡന്റ് മുൻ ദേശീയ ചാമ്പ്യനും ഏഷ്യൻ അത്ലറ്റിക്സ് മെഡൽ ജേതാവും; മൂന്ന് ദിവസം മുമ്പ് നടക്കാൻ പോയപ്പോൾ പട്ടികടിയേറ്റതിന് നൽകിയ ഇൻജക്ഷൻ സിഎസ് മുരളിയുടെ ഹൃദ്രോഗത്തിനു കാരണമായതായി സൂചന; മുൻ മധ്യദൂര ഓട്ടക്കാരന്റെ അകാല മരണത്തിൽ ഞെട്ടി കായികലോകം
തിരുവനന്തപുരം: എസ്എപി ഡെപ്യൂട്ടി കമാൻഡന്റ് സി എസ് മുരളീധരൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. രാജ്യം ദ്രോണാചാര്യ അവാർഡ് നൽകി ആദരിച്ച തോമസ് മാഷിന്റെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായിരുന്നു മുരളീധരൻ. ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മെഡലിസ്റ്റു കൂടിയാണ്. 400 മീറ്റർ ഓട്ടത്തിൽ ദേശീയ ചാമ്പ്യനായിരുന്നു അദ്ദേഹം. പുരുഷ റിലേ ടീമിലും അംഗമായിരുന്നു. രാജ്യം അറിയപ്പെടുന്ന അത്ലറ്റായിരുന്ന അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യത്തിൽ കേരള കായിക ലോകം ഞെട്ടലിലാണ്. പേരൂർക്കട എസ്എപി കാമ്പിൽ ഡെപ്യൂട്ടി കമാൻഡന്റായി ജോലി ചെയ്യുകയായിരുന്നു മുരളീധരൻ. മൂന്ന് ദിവസം മുമ്പ് നടക്കാൻ പോയ വേളയിൽ തെരുവുനായ കടിച്ചതും ഇതിന് നൽകിയ ചികിത്സയുമാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയത്. വൃക്കരോഗങ്ങൾ അലട്ടിയിരുന്നു മുരളീധരനെ. തെരുവ് നായ കടിച്ചതിനെ തുടർന്ന് പ്രതിരോധ ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിരുന്നു. എന്നാൽ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇഞ്ചക്ഷൻ ബാധിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. ഈ ഇഞ്ചക്ഷനെ തുടർന്നുണ്ട

തിരുവനന്തപുരം: എസ്എപി ഡെപ്യൂട്ടി കമാൻഡന്റ് സി എസ് മുരളീധരൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. രാജ്യം ദ്രോണാചാര്യ അവാർഡ് നൽകി ആദരിച്ച തോമസ് മാഷിന്റെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായിരുന്നു മുരളീധരൻ. ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മെഡലിസ്റ്റു കൂടിയാണ്. 400 മീറ്റർ ഓട്ടത്തിൽ ദേശീയ ചാമ്പ്യനായിരുന്നു അദ്ദേഹം. പുരുഷ റിലേ ടീമിലും അംഗമായിരുന്നു. രാജ്യം അറിയപ്പെടുന്ന അത്ലറ്റായിരുന്ന അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യത്തിൽ കേരള കായിക ലോകം ഞെട്ടലിലാണ്.
പേരൂർക്കട എസ്എപി കാമ്പിൽ ഡെപ്യൂട്ടി കമാൻഡന്റായി ജോലി ചെയ്യുകയായിരുന്നു മുരളീധരൻ. മൂന്ന് ദിവസം മുമ്പ് നടക്കാൻ പോയ വേളയിൽ തെരുവുനായ കടിച്ചതും ഇതിന് നൽകിയ ചികിത്സയുമാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയത്. വൃക്കരോഗങ്ങൾ അലട്ടിയിരുന്നു മുരളീധരനെ. തെരുവ് നായ കടിച്ചതിനെ തുടർന്ന് പ്രതിരോധ ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിരുന്നു. എന്നാൽ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇഞ്ചക്ഷൻ ബാധിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. ഈ ഇഞ്ചക്ഷനെ തുടർന്നുണ്ടായ പ്രത്യാഘാതമാണ് സിഎസ് മുരളിയുടെ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അപ്രതീക്ഷിതമായുള്ള സിഎസ് മുരളീധരന്റെ മരണം അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്‌ത്തി. തൊണ്ണൂറുകളിൽ കേരളത്തിൽ നിന്നും രാജ്യം അറിയപ്പെടുന്ന പുരുഷ അത്ലറ്റായിരുന്നു മുരളീധരൻ. രാജ്യത്തിന് ഒട്ടേറെ അത്ലറ്റുകളെ സമ്മാനിച്ച കോരുത്തോട് സ്‌കൂളിലെ കായികാധ്യപകൻ തോമസ് മാഷ് തന്നെയാണ് സിഎസ് മുരളീധരന്റെ കായിക പ്രതിഭയെ കണ്ടെത്തിയത്. മധ്യദൂര ഇനങ്ങളിലാണ് മുരളീധരന് ശോഭിക്കാൻ കഴിയുക എന്ന് മനസിലാക്കിയത് തോമസ് മാഷായിരുന്നു.
ഇന്ത്യൻ പുരുഷ റിലേ ടീമിൽ അംഗമായ അദ്ദേഹം സാഫ് ഗെയിംസിലെ വെള്ളിമെഡൽ ജേതാവുമായിരുന്നു. കായിക രംഗത്തെ അഭിനിവേശമാണ് അദ്ദേഹത്തിന് കാക്കികുപ്പായത്തിലേക്ക് വഴിതുറന്നതും. കേരളാ പൊലീസ് ചാമ്പ്യൻഷിപ്പിലും നിരവധി തവണ ജേതാവായിരുന്നു മുരളീധരൻ. അദ്ദേഹത്തിന്റെ കായിക വളർച്ചക്ക് തുടക്കമായ കോരുത്തോട് ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെ ഒട്ടേറെ സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ കോരുത്തോട് തന്നെയാകും സംസ്‌ക്കാരം നടക്കുക എന്ന് സുഹൃത്തുക്കൾ അറിയിച്ചു.

