- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലീഡർമാരുടെ നിയമന കാലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചു; ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് പുതിയ 13 തസ്തികൾ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഇന്ന് കാലാവധി തീരുന്ന ഹൈക്കോടതിയിലെ 16 സ്‌പെഷ്യൽ ഗവ. പ്ലീഡർമാരുടെയും 43 സീനിയർ ഗവ. പ്ലീഡർമാരുടെയും 51 ഗവ. പ്ലീഡർമാരുടെയും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലിന്റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവ. പ്ലീഡർമാരുടെയും നിയമന കാലാവധി 1/07/2021 മുതൽ 31/07/2021 വരെ (ഒരുമാസം) ദീർഘിപ്പിച്ചു നൽകി.
ചരക്കു സേവന നികുതി വകുപ്പിലെ 208 ഓഫീസ് അറ്റൻഡ്ന്റ് തസ്തികകൾ പഞ്ചായത്തിലേക്ക് മാറ്റി വിന്യസിക്കും. അപ്രകാരം ഉണ്ടകുന്ന ഒഴിവുകളും നിലവിലെ 14 ഒഴിവുകളും ഉൾപ്പെടെ മൊത്തം 222 ഒഴിവുകൾ പിഎസ്‌സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് പുതിയ 13 തസ്തികൾ സൃഷ്ടിക്കാൻ നിർദ്ദേശം നൽകി. ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് രണ്ട് ഹെഡ് ഷോഫർമാരുടെ തസ്തിക സൃഷ്ടിക്കും.
Next Story