- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിമുതൽ മന്ത്രിമാരുടെ കാറുകളിൽ ചുവന്ന ബോർഡിൽ 1,2,3 നമ്പറുകളുണ്ടാകില്ല; മുഖ്യമന്ത്രിയുടേതടക്കമുള്ള വാഹനങ്ങളിൽ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കും; ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കാനും മന്ത്രിസഭയുടെ തീരുമാനം
തിരുവനന്തപുരം: സർക്കാർ തലത്തിൽ വാഹനങ്ങളുടെ ബീക്കൺ ലൈറ്റ് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ റജിസ്‌ട്രേഷൻ നമ്പർകൂടി വയ്ക്കാനും തീരുമാനമായി. ഇപ്പോൾ മന്ത്രിമാരുടെ വാഹനങ്ങൾക്ക് റജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നില്ല. പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണു നൽകുന്നത്. ആംബുലൻസ്, ഫയർ, പൊലീസ് മുതലായ എമർജൻസി വാഹനങ്ങൾക്കുമാത്രം ബീക്കൺ ലൈറ്റ് ഉപയോഗിക്കാമെന്നാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. വിഐപികളുടെ വാഹനങ്ങളിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാരാണു വിലക്ക് ഏർപ്പെടുത്തിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കും നിയന്ത്രണം ബാധകമാക്കി. മെയ് ഒന്ന് മുതൽ നിയന്ത്രണം നിലവിൽ വരുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് സംസ്ഥാന മന്ത്രിസഭയുടെയും തീരുമാനം. കിൻഫ്രയുടെ മെഗാ ഫുഡ് പാർക്ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാർക്ക്, കുറ്റിപ്പുറം വ്യവസായ പാർക്ക്, തൃശൂർ പു
തിരുവനന്തപുരം: സർക്കാർ തലത്തിൽ വാഹനങ്ങളുടെ ബീക്കൺ ലൈറ്റ് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ റജിസ്‌ട്രേഷൻ നമ്പർകൂടി വയ്ക്കാനും തീരുമാനമായി. ഇപ്പോൾ മന്ത്രിമാരുടെ വാഹനങ്ങൾക്ക് റജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നില്ല. പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണു നൽകുന്നത്. ആംബുലൻസ്, ഫയർ, പൊലീസ് മുതലായ എമർജൻസി വാഹനങ്ങൾക്കുമാത്രം ബീക്കൺ ലൈറ്റ് ഉപയോഗിക്കാമെന്നാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
വിഐപികളുടെ വാഹനങ്ങളിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാരാണു വിലക്ക് ഏർപ്പെടുത്തിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കും നിയന്ത്രണം ബാധകമാക്കി. മെയ് ഒന്ന് മുതൽ നിയന്ത്രണം നിലവിൽ വരുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് സംസ്ഥാന മന്ത്രിസഭയുടെയും തീരുമാനം.
കിൻഫ്രയുടെ മെഗാ ഫുഡ് പാർക്ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാർക്ക്, കുറ്റിപ്പുറം വ്യവസായ പാർക്ക്, തൃശൂർ പുഴക്കൽപ്പാടം വ്യവസായ പാർക്ക്, കെഎസ്‌ഐഡിസിയുടെ അങ്കമാലി ബിസിനസ് പാർക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാർക്ക് എന്നിവയ്ക്കു ബാധകമായ ഏകജാലക ക്ലിയറൻസ് ബോർഡ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസൻസുകളും ക്ലിയറൻസുകളും വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് ബോർഡ് രൂപീകരിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കും ബോർഡിന്റെ ചെയർമാൻ. കിൻഫ്ര, കെഎസ്‌ഐഡിസി എന്നിവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ജില്ലാ കലക്ടരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 15 അംഗങ്ങളുള്ളതാണ് ബോർഡ്.
കേരള ചലച്ചിത്ര വികസന കോർപറേഷനിലെ ജീവനക്കാർക്കു ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു. എക്‌സൈസ് വകുപ്പിൽ 138 വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരുടെ തസ്തിക സൃഷ്ടിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മെഡിക്കൽ കോളജുകളിൽ പുതുക്കിയ ശമ്പള നിരക്കിൽ 721 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് - 2 തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ലോകായുക്തയിൽ സ്‌പെഷൽ ഗവ. പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തേക്കാണു നിയമനം. കെഎസ്എഫ്ഇയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2017 മെയ് 31 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
കിൻഫ്ര മുഖേന പെട്രോ കെമിക്കൽ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനു ഫാക്ടിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് 600 ഏക്കർ പരസ്പര ധാരണ പ്രകാരം ഏറ്റെടുക്കാൻ തീരുമാനിച്ചു. 1864 കോടി രൂപ ചെലവിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ കോംപ്ലക്‌സിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്.
എനർജി മാനേജ്‌മെന്റ് സെന്ററിലെ ഉദ്യോഗസ്ഥർക്കു ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു. 2016 ജൂലൈ 20ന് ഹൈക്കോടതിക്കു മുമ്പിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മീഷന്റെ പരാമർശ വിഷയങ്ങളും മന്ത്രിസഭ തീരുമാനിച്ചു.