ബംഗളൂരു: മന്ത്രിസഭാ പുനർവിന്യാസത്തിന്റെ ഭാഗമായി കർണാടത്തിൽ 14 മന്ത്രിമാർ പുറത്ത്. ഖമറുൾ ഇസ്‌ലാം, ഷമാനൂർ ശിവശങ്കരപ്പ, വി. ശ്രീനിവാസപ്രസാദ്, എം.എച്ച്. അംബരീഷ്, വിനയ്കുമാർ സാരോക്കെ, സതീഷ് ജർക്കിഹോളി, ബാബുറാവു ചിഞ്ചാൻസുർ, ശിവരാജ് സംഗപ്പ, എസ്.ആർ. പാട്ടീൽ, മനോഹർ തഹസീൽദാർ, കെ.അഭയചന്ദ്ര ജയ്ൻ, ദിനേശ് ഗുണ്ടുറാവു, കിമ്മാനെ രത്‌നാകർ, പി.ടി. പരമേശ്വർ നായിക് എന്നിവരെയാണ് മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ പുനഃസംഘടനയ്ക്കു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചത്. മന്ത്രിമാരെ ഒഴിവാക്കിയ നടപടി ഗവർണർ വാജുഭായ് വാല അംഗീകരിച്ചു. പുതിയ മന്ത്രിമാർ അടുത്തദിവസംതന്നെ സ്ഥാനമേൽക്കും.