- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികഭാരം മന്ത്രിമാർക്ക് താങ്ങാനാകുന്നില്ല; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത; ക്യാബിനറ്റ് അഴിച്ചുപണി ശീതകാല സമ്മേളനത്തിനുശേഷം
ന്യൂഡൽഹി: കേന്ദ്രത്തിൽ മന്ത്രിസഭാ വികസനത്തിനും പുനഃസംഘടനയ്ക്കും സാധ്യതയൊരുങ്ങി. അടുത്തമാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ശേഷമാകും നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനഃസംഘടന. മന്ത്രിമാരിൽ പലരും മറ്റു പല വകുപ്പുകളുടെയും അധികച്ചുമതല വഹിക്കുന്നതിനാൽ തന്നെ ജോലി ഭാരം കൂടുതലാണെന്ന പരാതിയും ഉണ്ട്. ഭാവിയിലേക്കുള്ള പ

ന്യൂഡൽഹി: കേന്ദ്രത്തിൽ മന്ത്രിസഭാ വികസനത്തിനും പുനഃസംഘടനയ്ക്കും സാധ്യതയൊരുങ്ങി. അടുത്തമാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ശേഷമാകും നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനഃസംഘടന.
മന്ത്രിമാരിൽ പലരും മറ്റു പല വകുപ്പുകളുടെയും അധികച്ചുമതല വഹിക്കുന്നതിനാൽ തന്നെ ജോലി ഭാരം കൂടുതലാണെന്ന പരാതിയും ഉണ്ട്. ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കാര്യം കൂടുതൽ ഫലപ്രദമാക്കാൻ വകുപ്പുകൾക്ക് അധികഭാരം ഒഴിവാക്കി നൽകണമെന്നും വികാരം ഉയരുന്നു.
അരുൺ ജെയ്റ്റ്‌ലി ധനമന്ത്രിസ്ഥാനത്തിന് പുറമെ പ്രതിരോധ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്നുണ്ട്. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നഗരവികസനത്തിന്റെ അധിക ചുമതലയുണ്ട്. ഗോപിനാഥ് മുണ്ടെ കാറപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഗഡ്കരിക്ക് ഈ ചുമതല കൂടി നൽകിയത്. രവിശങ്കർ പ്രസാദ് വിവരസാങ്കേതിക വകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്യുന്നുണ്ട്.
ജാട്ട് സമുദായക്കാരനായ നേതാവിനെ ഹരിയാനയിൽ നിന്ന് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഹരിയാനയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചാൽ ജാട്ട് വിഭാഗക്കാരനല്ലാത്തയാളെ മുഖ്യമന്ത്രിയാക്കുന്ന കാര്യവും പാർട്ടി ആലോചിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശിവസേന നേതാവായി ആനന്ദ് ഗീഥെയെ കേന്ദ്രമന്ത്രിസഭയിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത് നവംബർ മൂന്നാം വാരമാണ്. എന്നാൽ തിങ്കളാഴ്ച ചേരുന്ന യോഗത്തിലേ മന്ത്രിസഭാ സമിതി തീയതി നിശ്ചയിക്കുകയുള്ളൂ.

