- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മാംസത്തിന് സബ്‌സിഡി റദ്ദാക്കുന്നത് നീട്ടിവച്ചേക്കും; പാർലമെന്റിൽ ചർച്ചകൾ സജീവം
മനാമ: എണ്ണവില ഇടിവു മൂലം രാജ്യത്തുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മാംസത്തിന് നൽകിവന്നിരുന്ന സബ്‌സിഡി റദ്ദാക്കുന്ന നടപടി നീട്ടിവച്ചേക്കും. മാംസത്തിനുള്ള സബ്‌സിഡി പിൻവലിക്കുന്നത് അടുത്ത വർഷം ആദ്യം വരെയെങ്കിലും മരവിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം എംപിമാർ സർക്കാരിന് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇതുസംബ
മനാമ: എണ്ണവില ഇടിവു മൂലം രാജ്യത്തുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മാംസത്തിന് നൽകിവന്നിരുന്ന സബ്‌സിഡി റദ്ദാക്കുന്ന നടപടി നീട്ടിവച്ചേക്കും. മാംസത്തിനുള്ള സബ്‌സിഡി പിൻവലിക്കുന്നത് അടുത്ത വർഷം ആദ്യം വരെയെങ്കിലും മരവിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം എംപിമാർ സർക്കാരിന് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ചകൾ പാർലമെന്റിൽ ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള തീരുമാനം അനുസരിച്ച് സെപ്റ്റംബർ ഒന്നു മുതൽ ബീഫിനും കോഴിയിറച്ചിക്കും നൽകിവന്നിരുന്ന സബ്‌സിഡി പിൻവലിക്കുമെന്നായിരുന്നു. എന്നാൽ സബ്‌സിഡി പിൻവലിക്കുന്നതോടെ രാജ്യത്തെ പൗരന്മാർക്കു മേൽ വന്നുചേരുന്ന അധിക ചെലവ് കണക്കിലെടുത്താണ് എംപിമാർ സർക്കാരിന് അപേക്ഷ നൽകിയത്. എംപിമാരുടെ അപേക്ഷ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയും ഗവൺമെന്റ് കമ്മിറ്റികളും പിന്താങ്ങിയതോടെ ഇതുസംബന്ധിച്ച തീരുമാനം നീട്ടാൻ സർക്കാർ തയാറാകുകയായിരുന്നു.
മാംസത്തിന് സബ്‌സിഡി പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഇതേക്കുറിച്ച് പഠിക്കാൻ സ്‌പെഷ്യൽ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സബ്‌സിഡി സംബന്ധിച്ച കാര്യത്തിൽ എംപിമാരും സർക്കാരും ഒരു സംയുക്ത തീരുമാനത്തിൽ എത്താത്തതിനെ തുടർന്ന് ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഇനിയും കാലതാമസമുണ്ടാകുമെന്നാണ് റിപ്പോർട്ട്.