- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗാനുരാഗികളെ കഫേയിൽ നിന്നു പുറത്താക്കി; മാനേജരുടെ നടപടിയിൽ പ്രതിഷേധം ശക്തമായി; നൂറ്റാണ്ടു പാരമ്പര്യമുള്ള വിയന്നയിലെ കഫേ പ്രൂക്കൽ വിവാദത്തിലായത് ഇങ്ങനെ
വിയന്ന: സ്വവർഗാനുരാഗികളായ യുവതികളെ കോഫീ കഫേയിൽ നിന്ന് പുറത്താക്കിയ മാനേജരുടെ നടപടിയിൽ പ്രതിഷേധം ശക്തമായി. സ്വവർഗാനുരാഗികളെ സമൂഹത്തിൽ അധിക്ഷേപിക്കുന്ന നടപടി അപലപനീയമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കഫേയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സ്വവർഗാനുരാഗികൾക്ക് അനു
വിയന്ന: സ്വവർഗാനുരാഗികളായ യുവതികളെ കോഫീ കഫേയിൽ നിന്ന് പുറത്താക്കിയ മാനേജരുടെ നടപടിയിൽ പ്രതിഷേധം ശക്തമായി. സ്വവർഗാനുരാഗികളെ സമൂഹത്തിൽ അധിക്ഷേപിക്കുന്ന നടപടി അപലപനീയമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കഫേയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സ്വവർഗാനുരാഗികൾക്ക് അനുകൂലമായി ഏഴായിരത്തോളം പേർ ഫേസ്‌ബുക്ക് പേജിൽ ഒപ്പിട്ട് തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കഫേ പ്രൂക്കൽ ആണ് വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുന്നത്. സ്വവർഗാനുരാഗികളായ ഇരുപത്താറുകാരി ഇവാ പ്രെവെയ്ൻ, പത്തൊമ്പതുകാരി അനസ്റ്റാസിയ ലോപ്പസ് എന്നിവർ കഫേയിൽ എത്തിയതാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ കഫേ മാനേജരും എംഡിയുമായ ക്രിസ്റ്റിൽ സെഡ്‌ലർ ഇരുവരേയും പുറത്താക്കുകയായിരുന്നു.
യുവതികൾ കഫേയിലിരുന്ന് പരസ്യമായി ചുംബിക്കുകയും മറ്റും ചെയ്തതിൽ രോഷാകുലയായ ക്രിസ്റ്റിൽ ഇരുവരേയും കഫേയിൽ നിന്നു പുറത്താക്കി. എന്നാൽ മാനേജരുടെ നടപടി പിന്നീട് കഫേയെ വിവാദത്തിലേക്ക് കൊണ്ടെത്തിക്കുയായിരുന്നു. സ്വർഗാനുരാഗികളെ അനുകൂലിച്ചുകൊണ്ട് കാമ്പയിനുകൾ പ്രത്യക്ഷപ്പെടുകയും കഫേയ്ക്ക് മുന്നിൽ പ്രതിഷേധ റാലി നടത്തുകയും ചെയ്തു. തന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് അറിയിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയെങ്കിലും സംഭവം സോഷ്യൽ മീഡിയയിലും തരംഗമായി.
പെട്ടെന്നുള്ള വികാരത്തിന്റെ പുറത്താണ് താൻ അവരോട് അപമര്യാദയായി പെരുമാറിയെന്നും സംഭവത്തെ കുറച്ചുകൂടി മനസ്സാന്നിധ്യത്തോടെ നോക്കിക്കാണേണ്ടിയിരുന്നെന്നും ക്രിസ്റ്റീൻ പ്രസ്താവനയിൽ അറിയിച്ചു. വിയന്നയിലെ പ്രശസ്തമായ കഫേ പ്രൂക്കലിൽ അരങ്ങേറിയ ഈ സംഭവത്തിൽ സ്വവർഗാനുരാഗികളെ പിന്തുണച്ചു കൊണ്ട് ഏഴായിരത്തിലധികം പേരാണ് ഫേസ് ബുക്ക് പേജിൽ ഒപ്പിട്ടത്. സംഭവം കൈവിട്ടു പോകുകയാണെന്നു തോന്നിയ കഫേ എംഡി അവസാനം മാപ്പ് പറഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കാൻ നിർബന്ധിതയാകുകയായിരുന്നു.
കഫേയിൽ എത്തിയ തങ്ങൾക്ക് മാനേജരുടെ ഭാഗത്തു നിന്ന് അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് കാണിച്ച് എൽജിബിടി (lesbian, gay, bisexual and transgender) ഗ്രൂപ്പിന്റെ സഹായത്തോടെ കഫേയ്‌ക്കെതിരേ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു യുവതികൾ. സ്വവർഗാനുരാഗികളുടെ കൂട്ടായ്മയിൽ അവസാനം കഫേയ്ക്ക് ക്ഷമപറയേണ്ട അവസ്ഥയും എത്തിച്ചേർന്നു.