- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീല ദീക്ഷിത് 2013ൽ ധൂർത്തടിച്ചതും വെറുതെ കളഞ്ഞതും 6000 കോടി രൂപ; കടുത്ത വിമർശനവുമായി സിഎജി റിപ്പോർട്ട്
ന്യൂഡൽഹി: അഴിമതി ആരോപണങ്ങളുടെ പേരിൽ അടുത്തകാലത്തായി വാർത്തകളിൽ നിറഞ്ഞു നിൽക്കുയാണ് മുൻ ദൽഹി മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേരള ഗവർണറുമായ ഷീല ദീക്ഷിത്. ഇപ്പോഴിതാ അവരുടെ അഴിമതിക്കഥകൾക്ക് വൻ വഴിത്തിരിവേകുന്ന തരത്തിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതനുസരിച്ച് അവർ 2013ൽ 6000 കോടി രൂപ ധൂർത്തടിച്ചും വെ

ന്യൂഡൽഹി: അഴിമതി ആരോപണങ്ങളുടെ പേരിൽ അടുത്തകാലത്തായി വാർത്തകളിൽ നിറഞ്ഞു നിൽക്കുയാണ് മുൻ ദൽഹി മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേരള ഗവർണറുമായ ഷീല ദീക്ഷിത്. ഇപ്പോഴിതാ അവരുടെ അഴിമതിക്കഥകൾക്ക് വൻ വഴിത്തിരിവേകുന്ന തരത്തിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതനുസരിച്ച് അവർ 2013ൽ 6000 കോടി രൂപ ധൂർത്തടിച്ചും വെറുതെ കളഞ്ഞും പാഴാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 2013 മാർച്ച് 31 ന് അവസാനിച്ച് സാമ്പത്തികവർഷത്തിലെ കണക്കാണിത്.
ദൽഹിയിലെ വിവിധ ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളിൽ സ്ഥിരതയില്ലായ്മയും സാമ്പത്തി സുതാര്യതയില്ലായ്മയും നടമാടിയിട്ടുണ്ടെന്ന് സിഎജി കണ്ടെത്തിയിരിക്കുകയാണ്. ദൽഹിയിലെ ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോൾ അവ ലഭ്യമാക്കാൻ ഗവൺമെന്റിന്റെ നഗരവികസന വകുപ്പ് പരാജയപ്പെട്ടതായി സിഎജി കുറ്റപ്പെടുത്തുന്നു. തലസ്ഥാനമായി ദൽഹിയിൽപ്പോലും അവശ്യസൗകര്യങ്ങൾ ലഭ്യമാക്കാൻ വകുപ്പ് പരാജയപ്പെട്ടിരിക്കുയാണ്. റോഡുസൗകര്യം, മാലിന്യ നിർമാർജനമാർഗങ്ങൾ, ജലവിതരണം, തുടങ്ങിയവ യഥാവിധി ലഭ്യമാക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടിരിക്കുയാണെന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്.
ദൽഹിയിലെ 895 അനധികൃത കോളനികളിലേക്കുള്ള മാലിന്യ നിർഗമ മാർഗങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമായിരുന്നുവെന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശമുണ്ട്. ഇവയ്‌ക്കെല്ലാം വേണ്ടി ചെലവാക്കിയ 3.029.21 കോടി വെള്ളത്തിൽ വരച്ച വര പോലെയായെന്നാണ് പ്രിൻസിപ്പൽ അക്കൗണ്ട് ജനറലായ ഡോളി ചക്രബർത്തി പറയുന്നത്. വെള്ളിയാഴ്ച ഈ റിപ്പോർട്ട് പാർലമെന്റിന് മുന്നിൽ വച്ചു കഴിഞ്ഞു.
പ്രസ്തുത റിപ്പോർട്ട് തയ്യാറാക്കാനായി ട്രേഡ് ആൻഡ് ടാക്‌സ്, സ്റ്റേറ്റ് എക്‌സൈസ്, ട്രാൻസ്‌പോർട്ട്, എന്റർടെയ്ന്മെന്റ്, ലക്ഷ്വറി തുടങ്ങിയ വകുപ്പുകളിലെ 96 യൂണിറ്റുകളിൽ ടെസ്റ്റ് ചെക്ക് നടത്തിയിരുന്നതായി സിഎജി പറയുന്നു. 2012നും 2013നും ഇടയിലുള്ള പ്രവർത്തനങ്ങളാണ് നിരീക്ഷിച്ചത്. ഇവയിലുള്ള 2238 കേസുകളിലൂടെ 2,041.32 കോടി രൂപ നഷ്ടം വന്നതായാണ് കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നതെന്നും സിഎജി വ്യക്തമാക്കുന്നു. തെറ്റായ കണക്കൂ കൂട്ടലുകളും ആസൂത്രണത്തിലെ പാളിച്ചകളുമാണ് ഈ നഷ്ടമുണ്ടാകാൻ കാരണം.
ദൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ്, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ദൽഹി തുടങ്ങിയവയുടെ പ്രവർത്തനത്തിൽ വന്ന പാളിച്ചകളിലൂടെ കോടികൾ നഷ്ടമുണ്ടായതായും സിഎജി കണ്ടെത്തിയിട്ടുണ്ട്.

