- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീറ്റി കൊടുക്കുന്നതിനിടയിൽ വാതിൽ തുറന്ന് ചാടിയ കടുവ സ്ത്രീയെ കടിച്ചെടുത്ത് മാറ്റിയിട്ടു; കാഴ്ചക്കാർ കല്ലും കുപ്പികളും ഉപയോഗിച്ച് ഏറ് തുടങ്ങിയതോടെ പാതിവഴിയിൽ ശ്രമം ഉപേക്ഷിച്ചു; ഗുരുതരമായി പരിക്കേറ്റ യുവതി ജീവന് വേണ്ടി പിടയുന്നു
റഷ്യയിലെ കലിനിൻഗ്രാഡ് മൃഗശാലയിൽ നിന്നും വന്ന വാർത്ത ആരിലും ഞെട്ടലുണ്ടാക്കുന്നതാണ്. ഇവിടെയുള്ള സൈബീരിയൻ കടുവയായ ടൈഫൂൺ മൃഗശാലയിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സൂ കീപ്പർ കടുവയ്ക്ക് തീറ്റി കൊടുക്കുന്നതിനിടയിൽ വാതിൽ തുറന്ന് ചാടിയ കടുവ സ്ത്രീയെ കടിച്ചെടുത്ത് മാറ്റിയിട്ട് വകവരുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപകടം മണത്തറിഞ്ഞ കാഴ്ചക്കാർ കല്ലും കുപ്പികളും ഉപയോഗിച്ച് കടുവയ്ക്ക് നേരെ ഏറ് തുടങ്ങിയതോടെ അത് ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി നിലവിൽ ജീവന് വേണ്ടി പിടയുകയാണ്. കടുവ, സ്ത്രീയുടെ പിടി വിടുന്നത് വരെ കാഴ്ചക്കാർ ഉച്ചത്തിൽ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ചിലർ ഇതിനിടെ അടുത്തുള്ള കഫെയിൽ നിന്നുമുള്ള ടേബിളുകളും കസാരകളും എടുത്ത് ഫെൻസിന് മുകളിലൂടെ എറിഞ്ഞ് കടുവയുടെ ശ്രദ്ധ തിരിക്കാനും ശ്രമം നടത്തിയിരുന്നു. ഇത്തരം പ്രവർത്തികളിലൂടെയാണ് കടുവയെ ഭയപ്പെടുത്താനും യുവതിയെ അതിന്റെ പ
റഷ്യയിലെ കലിനിൻഗ്രാഡ് മൃഗശാലയിൽ നിന്നും വന്ന വാർത്ത ആരിലും ഞെട്ടലുണ്ടാക്കുന്നതാണ്. ഇവിടെയുള്ള സൈബീരിയൻ കടുവയായ ടൈഫൂൺ മൃഗശാലയിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സൂ കീപ്പർ കടുവയ്ക്ക് തീറ്റി കൊടുക്കുന്നതിനിടയിൽ വാതിൽ തുറന്ന് ചാടിയ കടുവ സ്ത്രീയെ കടിച്ചെടുത്ത് മാറ്റിയിട്ട് വകവരുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപകടം മണത്തറിഞ്ഞ കാഴ്ചക്കാർ കല്ലും കുപ്പികളും ഉപയോഗിച്ച് കടുവയ്ക്ക് നേരെ ഏറ് തുടങ്ങിയതോടെ അത് ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി നിലവിൽ ജീവന് വേണ്ടി പിടയുകയാണ്.
കടുവ, സ്ത്രീയുടെ പിടി വിടുന്നത് വരെ കാഴ്ചക്കാർ ഉച്ചത്തിൽ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ചിലർ ഇതിനിടെ അടുത്തുള്ള കഫെയിൽ നിന്നുമുള്ള ടേബിളുകളും കസാരകളും എടുത്ത് ഫെൻസിന് മുകളിലൂടെ എറിഞ്ഞ് കടുവയുടെ ശ്രദ്ധ തിരിക്കാനും ശ്രമം നടത്തിയിരുന്നു. ഇത്തരം പ്രവർത്തികളിലൂടെയാണ് കടുവയെ ഭയപ്പെടുത്താനും യുവതിയെ അതിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്താനും കാഴ്ചക്കാർക്ക് സാധിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ സൂ കീപ്പർ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലർന്ന് കിടക്കുന്ന സ്ത്രീയുടെ മേൽ കടുവ കയറിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
യുവതിയെ കടിച്ച് കീറാനുള്ള തയ്യാറെടുപ്പിലായിരുന്നു കടുവയെന്ന് ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ ആ നിർണായക സമയത്ത് സന്ദർശകർ ഉച്ചത്തിൽ കരയുകയും കല്ലും മറ്റും വലിച്ചെറിയുകയും ചെയ്തതാണ് കടുവയെ അതിൽ നിന്നും പേടിച്ച് പിന്തിരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് യുവതിയുടെ മുഖത്ത് നിന്നും രക്തം വാർന്നൊഴുകിയിരുന്നുവെന്നാണ് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്. കടുവയോട് നിസ്സഹായായി യുവതി പോരാടാൻ ശ്രമിച്ചിരുന്നുവെന്നും ചിലർ പറയുന്നു നിനച്ചിരിക്കാതെ ഉള്ള കടുവയുടെ ആക്രമണ സമയത്ത് മൃഗശാലയിലെ മറ്റ് ജീവനക്കാർ അവിടെയുണ്ടായിരുന്നില്ല.
ലോകത്തിലെ കടുവകളിൽ ഏറ്റവും വലുതാണ് സൈബീരിയൻ കടുവ. ആ വർഗത്തിലുള്ള ഒന്നാണ് ഇവിടെ യുവതിയെ കൊല്ലാൻ ശ്രമിച്ചിരിക്കുന്നത്. ജീവനക്കാരിയുടെ ജീവൻ രക്ഷിച്ച കാഴ്ചക്കാരുടെ ധൈര്യത്തെ പുകഴ്‌ത്തി മൃഗശാലയുടെ വക്താവ് മുന്നോട്ട് വന്നിട്ടുണ്ട്. ഇവിടുത്തെ സന്ദർശകരായിരുന്നു സംഭവത്തിന് ശേഷം ആംബുലൻസ് പോലും വിളിച്ച് വരുത്തിയിരുന്നത്. ആക്രമണത്തിന് ശേഷം മൃഗശാലയിലെ മറ്റ് ജീവനക്കാർ കുതിച്ചെത്തുകയും കടുവയ്ക്ക് മയക്കുവെടി വയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീയ്ക്ക് ആഴ്‌ത്തിൽ നിരവധി മുറിവേറ്റിരിക്കുന്നുവെന്നാണ് ലോക്കൽ ഹെൽത്ത് മിനിസ്ട്രി വക്താവ് പ്രതികരിച്ചിരിക്കുന്നത്. സ്ത്രീക്ക് ബോധമുണ്ടെന്നും നിലവിലും ഗുരുതരമായ അവസ്ഥ തുടരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. കലിനിൻഗ്രാഡിലെ ഹോസ്പിറ്റിലെ ഐസിയുവിലാണ് യുവതി കഴിയുന്നത്. സംഭവത്തെ തുടർന്ന് ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.