- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽഗറി മാർതോമ സൺഡേ സ്‌കൂൾ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി നടത്തിയ മത്സരവിജയികളെ പ്രഖ്യാപിച്ചു
കാൽഗറി: മാർതോമ സൺഡേ സ്‌കൂൾ എഡ്മണ്ടൻ, വാൻകൂവർ, കാൽഗറി എന്നിവിടങ്ങളിലെ മാർ തോമ സൺഡേ സ്‌കൂളുകളിലെ കുട്ടികൾക്കുവേണ്ടി സംയുക്തമായി ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ ഡ്രോയിങ് / പെയിന്റിങ്, റൈറ്റിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു
നാല് പ്രായ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 57 കുട്ടികൾ പങ്കെടുത്തു. വിധികർത്താക്കളെ അതിശയിപ്പിക്കും വിധത്തിലുള്ള വളരെ നല്ല രചനകളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ പങ്കെടുത്ത ഓരോ കുഞ്ഞുങ്ങളോടും, അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും, ഈ മത്സരം പ്രാവർത്തികമാക്കിയ സാംജി ജോൺ (സൂപ്രണ്ട്, വാൻകൂവർ), ബെറ്റി ഫിലിപ്പ് (സൂപ്രണ്ട്, എഡ്‌മോണ്ടൻ) എന്നിവരോടും സംഘാടകർ പ്രത്യേക നന്ദി അറിയിച്ചു . മത്സരത്തിലെ എൻട്രികൾ ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്ന് സന്ദീപ് സാം അലക്സാണ്ടർ (സൂപ്രണ്ട്- കാൽഗറി ) അറിയിച്ചു.
റവ. സന്തോഷ് മാത്യു (വികാരി, കാൽഗറി & വാൻകൂവർ) ജനുവരി 17 -ൽ വിജയികളെ പ്രഖ്യാപിക്കുകയും. എല്ലാ വിജയികൾക്കും, മത്സരത്തിൽ പങ്കെടുത്തവർക്കും അഭിനന്ദനം അർപ്പിക്കുകയും ചെയ്തു.
10 -12, 13- 15 എന്നീ വിഭാഗങ്ങളിൽ ഏഴുത്തു മത്സരത്തിനു വിധിനിർണ്ണയം നടത്തിയ ജോൺസൺ സേവ്യർ, നവീൻ ജോൺസൺ, കെവിൻ ജോൺസൺ എന്നിവർക്കും. . 3 - 6, 7 - 9 പ്രായ വിഭാഗങ്ങളിലെ ഡ്രോയിങ് പെയിന്റിങ് മത്സരത്തിനു വിധിനിർണ്ണയം നടത്തിയ ബിനോയ് ജോസഫിനും സംഘാടകർ നന്ദി അറിയിച്ചു. മത്സരത്തിന് സമ്മാനങ്ങൾ നൽകിയ എല്ലാ സ്പോൺസർമാർക്കും സംഘാടകർ പ്രത്യകമായി നന്ദി അറിയിച്ചു.
ഓൺലൈൻ മാഗസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
https://www.flipnsack.com/peace4all/drawing-writing-competition-2020/full-view.html