കാൽഗറി, കാനഡ: കാൽഗറി സെന്റ് തോമസ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇനിമുതൽ ബ്ലെസ്ഡ് മദർ തെരേസ സീറോ മലബാർ കത്തേലിക് കമ്യൂണിറ്റി എന്നു പുതുതായി നാമകരണം ചെയ്തു. നോർത്ത് അമേരിക്കയിലെ മദർ തെരേസയുടെ നാമത്തിലുള്ള ആദ്യത്തെ ദൈവലയമാണിത്. പ്രസ്തുത ചടങ്ങിൽ വികാരി ഫാ. സാജോ പുതുശ്ശേരി ആമുഖപ്രസംഗം നടത്തി. തുടർന്നു ബിഷപ്പ് റവ ഡോ ജോസ് കല്ലുവേലിൽ ഇടവകയുടെ പേരു മദർ തെരേസയുടെ പേരിലേക്ക് മാറ്റിയതായി ഓഡിയോ സന്ദേശത്തിലേടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കാൽഗറി സീറോ മലബാർ സമുഹത്തിനു പുതിയ ദേവലയമെന്ന സ്വപ്നം സക്ഷാത്കരിക്കു ന്നതിനുവേണ്ടിയുള്ള ധനസമാഹരണം പിതാവ് ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശം നൽകി. കാൽഗറി സീറോ മലബാർ കൂട്ടയ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. വിശ്വാസപരിശീലനത്തിൽ കുട്ടികളെ വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചു. ലോകത്തിന്റെ ഏതുഭാഗത്തയാലും നമ്മുടെ വിശാസവും പൈതൃകവും കാത്തു സംരഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തുടർന്നു നൈറ്റ്‌സ് ഓഫ് കൊളീബസിന്റെ നേതൃത്തത്തിൽ ക്രിസ്മസ് ഡിന്നറും നടത്തി.
സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ, യൂത്ത് ഗ്രൂപ്പ്, മാതൃജ്യോതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ കലാപരിപാടികൾ അരങ്ങേറി.