കോഴിക്കോട്: സദാചാര പൊലീസ് ചമയുന്നവർക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് രംഗത്ത്. ഒളിഞ്ഞ് നോട്ടവും സദാചാര പൊലീസ് ചമയലും അത്ര നന്നല്ലെന്നും അത്തരം പ്രവർത്തനങ്ങളിൽ ഇടപെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിച്ച് കളക്ടർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. കവിഞ്ഞ ദിവസം അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്ന വേളയിൽ സദാചാര പൊലീസ് ചമഞ്ഞെത്തിയ യുവാക്കൾ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കലക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിന് സമൂഹത്തിൽ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങൾക്ക് പരിധിയില്ല. എന്നു പറഞ്ഞാണ് ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പട്ടിണിപ്പാവങ്ങളെ കാണുമ്പോൾ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാൽ പ്രതികരിക്കാത്ത, അയൽപക്കത്ത് കള്ളൻ കയറിയാൽ പ്രതികരിക്കാത്ത, റോഡരികിൽ അപകടം കണ്ടാൽ ഇടപെടാത്ത ഒരു പറ്റം യുവാക്കൾ, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണിൽ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാൻ തക്കം നോക്കിയിരിക്കുന്നുവെന്ന് കളക്ടർ കുറിച്ചു.

ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒന്നാം ഭാഗം ഒരു അഭ്യർത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തിൽ വരുത്താ...

Posted by Collector, Kozhikode on Tuesday, March 8, 2016