വാഷിങ്ടൺ: കാലിഫോർണിയയിൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 പേർ മരിച്ചു.20ലേറെപ്പേർക്ക് പരിക്കേറ്റു. 163 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ തന്നെ പരിക്കേറ്റവരിൽ നാലു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

വെള്ളപ്പൊക്കത്തിൽ പ്രദേശവാസികൾക്ക് വീടുകൾ നഷ്ടമായി. ഇവിടേക്കുള്ള പ്രധാനപാതകളുടെ ചിലഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത് രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അദികൃതർ അറിയിച്ചു.