കലിഫോർണിയ: കലിഫോർണിയാ സംസ്ഥാന സ്‌പോൺസർഷിപ്പിലോ, ഖജനാവിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ചോ ടെക്‌സസ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്ക്‌യാത്ര ചെയ്യുന്നതു വിലക്കി കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായിസംസ്ഥാന അറ്റോർണി ജനറൽ സേവ്യർ മാധ്യമ പ്രതിനിധികളെ അറിയിച്ചു.

പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവേചനം അവസാനിപ്പിക്കുന്നതിനുംലക്ഷ്യമിട്ട് പാസ്സാക്കിയ അആ 1887 നിയമം ജനുവരി ഒന്നു മുതൽപ്രാബല്യത്തിൽ വരുമെന്നും അറ്റോർണി ജനറൽ പറഞ്ഞു. ടെക്‌സസ്ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലസ്ബിയൻ, ഗെ, ബൈഡെക്ക്വക്ഷൻ,ട്രാൻസ്ജണ്ടർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അർഹമായ
അംഗീകാരമോ, സംരക്ഷണമോ നൽകുന്നില്ല എന്നതാണ് യാത്രാ വിലക്ക്
ഏർപ്പെടുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്ന കാൻസസ്, മിസ്സിസിപ്പി,നോർത്ത് കരോലിനാ, ടെന്നിസ്സി തുടങ്ങിയ സംസ്ഥാനങ്ങളുടെ പട്ടികയിൽപുതിയതായി ടെക്‌സസ്, അലബാമ, കെന്റക്കി, സൗത്ത് ഡെക്കോട്ട എന്നീസംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി അറ്റോർണിയുടെ പ്രസ്താവനയിൽപറയുന്നു.

എൽജിബിടി വിഭാഗത്തിൽപെട്ടവർ കുട്ടികളെ ദത്തെടുക്കുന്നതിന്‌ െടക്‌സസ്
ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾവിലക്കേർപ്പെടുത്തിയിരുന്നു.കലിഫോർണിയാ നിയമം പ്രാബല്യത്തിൽവരുന്നതോടെ സംസ്ഥാന ജീവനക്കാർ, സ്റ്റേറ്റ് ഏജൻസിസ്, ബോർഡ്‌മെമ്പേഴ്‌സ്, കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവയ്ക്ക് സ്വന്തം പോക്കറ്റിൽനിന്നും പണം ചെലവു ചെയ്ത് യാത്ര ചെയ്യേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾഎത്തിനിൽക്കുന്നത്.