കാലിഫോർണിയ: അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിന് ഒബാമ കൊണ്ടുവന്ന ഡിഫേർഡ്ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് (DACA) ബിൽ മറ്റൊരു രൂപത്തിൽഅവതരിപ്പിച്ചത്. കാലിഫോർണിയാ ഗവർണർ ഒപ്പിട്ടു നിയമമാക്കി.

ഇന്ത്യൻ- അമേരിക്കൻ സ്റ്റേറ്റ് അസംബ്ലിമാൻ ഏഷ് കാൽറ (ASH KALRA)അവതരിപ്പിച്ച അആ 21 ബില്ലാണ് ഗവർണർ ഒപ്പിട്ടു നിയമമാക്കിയത്. ബാമയുടെ ഡാക്കാ നിയമത്തിനു സമാനമായ ബിൽ കോൺഗ്രസ്സിൽകൊണ്ടുവരണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സെപ്റ്റംബർ 5ന്
നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിൽ തീരുമാനം വൈകുന്നതിനാലാണ്സംസ്ഥാന ഗവൺമെന്റ് പുതിയ ബിൽ അവതരിപ്പിച്ചു പാസ്സാക്കിയത്.

ഏഷ് കാൽറ കൊണ്ടുവന്ന ബില്ലിൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിസിസ്റ്റത്തോടൊപ്പം, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സിസ്റ്റംസംസ്ഥാനത്തെ കമ്മ്യൂണിറ്റി കോളേജുകൾ, പ്രൈവറ്റ് കോളേജുകൾഎന്നിവടങ്ങളിലുള്ള വിദ്യാർത്ഥികൾക്കും, സ്റ്റാഫിനും (നാടുകടത്തൽ
ഭീഷിണി നേരിടുന്ന) സ്റ്റേറ്റ് ഫണ്ടിങ്ങ് ലഭിക്കുന്നതിനുള്ള നിയമങ്ങൾഉൾപ്പെടുത്തിയിട്ടുണ്ട്.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഒമ്പതു ക്യാമ്പസ്സുകളിലെ 4000വിദ്യാർത്ഥികൾക്കും, സി.എസ്.യു. സിസ്റ്റത്തിലെ 10,000വിദ്യാർത്ഥികൾക്കും, കാലിഫോർണിയ കമ്മ്യൂണിറ്റി കോളേജുകളിലെ 61,000വിദ്യാർത്ഥികൾക്കും, സാമ്പത്തിക- ലീഗൽ- ആനുകൂല്യങ്ങൾക്ക് ഈ നിയമംഅനുമതി നൽകുന്നു.