സാൻഫ്രാൻസ്‌ക്കൊ: ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് പ്രോഗ്രാംഅവസാനിപ്പിക്കു ന്നതിന് ട്രമ്പ് ഭരണകൂടം എടുത്ത തീരുമാനം ഫെഡറൽ ജഡ്ജ്‌സ്റ്റേ ചെയ്തു. ഇന്ന് ജനുവരി 9 ചൊവ്വാഴ്ച വൈകീട്ടായിരുന്നു കോടതിഉത്തരവ്.

ഡാകാ പ്രോഗ്രാം  അവസാനിപ്പിക്കുന്നതിനെതിരെ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ലൊ സ്യൂട്ടിന്മേൽ യു.എസ്.ഡിസ്ട്രിക്ട്റ്റ് ജഡ്ജ് വില്യം അൽസഫാണ് (അഘടഡജ) താൽക്കാലിക സ്റ്റേഅനുവദിച്ചത്.

കോടതി അനുകൂലമായി വിധിച്ചില്ലെങ്കിൽ ഡാകാ പദ്ധതിയിൽ ഉൾപ്പെട്ടകുട്ടികൾ ഗൗരവമായ പ്രത്യാഘാതങ്ങൾ അനുവദിക്കേണ്ടിവരുമെന്ന് കോടതിചൂണ്ടികാട്ടി.

അനധികൃതമായി കുടിയേറിവരോ, വിസ കാലാവധി കഴിഞ്ഞു തങ്ങുന്നവരോ ആയ 800000പേരെയാണ് ഡാകാ പ്രോഗ്രാമിലൂടെ സംരക്ഷിക്കപ്പെടുന്നതെന്ന് കോടതി പറഞ്ഞു.ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നതിന് മുമ്പ് ഭരണകൂടം ഇതിന്റെവിശദാംശങ്ങൾ പരിശോധിച്ചുവോ, എന്നും കോടതി ചോദിച്ചു. ഫെഡറൽ കോടതി വിധിമറികടക്കുന്നതിന് ജസ്ററിസ് ഡിപ്പാർട്ട്മെന്റ് നടപടികൾസ്വീകരിക്കുവാൻ ഒരുങ്ങുകയാണ്.