സാൻഫ്രാൻസ്‌ക്കൊ(കാലിഫോർഫിയ): അമേരിക്കയിലോ, വിദേശത്തോഎവിടെയായാലും രോഗാതുരരായ മാതാപിതാക്കളെയോ, കുടുംബാംഗങ്ങളെയോശുശ്രൂഷിക്കുന്നതിന് ഒരു വർഷത്തിൽ ആറാഴ്ചത്തെ ശമ്പളത്തോടു കൂടിയ അവധിലഭിക്കുമെന്ന് കാലിഫോർണിയാ സംസ്ഥാന എംപ്ലോയ്മെന്റ് ഡവലപ്മെന്റ്ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കാലിഫോർണിയാ സംസ്ഥാനത്തെ പെയ്ഡ് ഫാമിലി ലീവ് നിയമമനുസരിച്ച്ശമ്പളത്തിന്റെ അറുപത്, എഴുപത് ശതമാനം വരെ ലഭിക്കും. ഇതു മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും കൂടുതലാണ്. 1216 ഡോളർ വരെ ആഴ്ചയിൽശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

കാലിഫോർണിയായിലെ ഭൂരിഭാഗം വരുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുംഇതിനാവ ശ്യമായ തുക CASDI കോഡനുസരിച്ചു പിടിക്കുന്നുണ്ടെന്ന് അധികൃതർപറഞ്ഞു.വയോധികരോ, രോഗാതുരരോ ആയവരുടെ കെയർ ഗിവർമാരിൽ നിന്നൊ,ഡോക്ടർമാരിൽ നിന്നൊ മെഡിക്കൽ സർട്ടിഫിക്കറ്റ്ഹാജരാക്കുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.അമേരിക്കയ്ക്ക്പുറത്തുള്ള ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ EDEയോഗ്യത ഉണ്ടായിരിക്കണം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്www.edd.ca.gov/pdf-pub-tcr/de8714cf.pdf