കാലിഫോർണിയ: അനിയന്ത്രിതമായി ആളി പടരുന്ന കാട്ടുതീയിൽകാലിഫോർണിയാ യിൽ മരിച്ചവരുടെ എണ്ണം 30കവിഞ്ഞു. ഇരുന്നൂറിലധികം ആളുകളെകാണാനില്ല. ഇന്ത്യൻ വംശജരുടെ പതിനഞ്ചോളം വീടുകൾകത്തിചാമ്പലായി.ഇൻഡൊ- അമേരിക്കൻ അസ്സോസിയേഷൻ നോർത്ത് ബെപ്രസിഡന്റ് പൊളമി ഷായാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഫൗണ്ടൻ ഗ്രോവിലാണ് കൂടുതൽ വീടുകൾ അഗ്നിക്കിരയായത്. ഇന്ത്യൻവംശജരുടെ നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. നാപ, ലേക്ക്, സൊനൊമ, ബട്ട്കൗ്ടികളിലെ 2000 വീടുകൾക്ക് സാരമായ കേടുപാടുകൾസംഭവിച്ചിട്ടുണ്ട്.വീടുകൾ അഗ്നിക്കിരയായവരെ സഹായിക്കുന്നത്
ഷെല്ട്ടറുകൾ ക്രമീകരിച്ചിട്ടുള്ളതായി ഷാ അറിയിച്ചു.

അഗ്നി വിഴുങ്ങിയ പ്രദേശങ്ങളിലെ ഈ വർഷത്തെ ദീവാളി ആഘോഷങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് വളണ്ടിയർമാരും, ഫയർ ഫൈറ്റേഴ്‌സുംരാപകൽ അദ്ധ്വാനിച്ചിട്ടും തീ നിയന്ത്രണാതീതമായിട്ടില്ല. ശ്കതമായിഅടിക്കുന്ന കാറ്റും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമായി.ഹൈവെ 12സമീപമുള്ള റസ്റ്റോറന്റുകൾ എല്ലാം അടച്ചുപൂട്ടി. നരവധി വിമാന
സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.