- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖലീഫ ഉമറിന്റെ ഭരണ മാതൃക പിന്തുടരാൻ ശ്രമിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ; ജനപ്രതിനിധി ഏകാധിപത്യ മതപുരോഹിതനെ പിന്തുടരുന്നുവെന്ന് വിമർശകരുടെ ആരോപണം
ന്യൂഡൽഹി: രണ്ടാം ഖലീഫയായ ഉമറുബ്‌നുൽ ഖത്താബിന്റെ ഭരണ മാതൃക പിന്തുടരാൻ ശ്രമിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഖലീഫ ഉമറിന്റെ ഭരണമാതൃക തന്നെ ആഴത്തിൽ സ്വാധീനിച്ച ഒന്നാണെന്നും കെജ്‌രിവാൾ പറഞ്ഞു. അതിനിടെ, സ്വയം ഒരു ഏകാധിപത്യ മത പുരോഹിതനോടുപമിക്കുന്ന നേതാവാണ് അരവിന്ദ് കെജ്‌രിവാൾ എന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉ

ന്യൂഡൽഹി: രണ്ടാം ഖലീഫയായ ഉമറുബ്‌നുൽ ഖത്താബിന്റെ ഭരണ മാതൃക പിന്തുടരാൻ ശ്രമിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഖലീഫ ഉമറിന്റെ ഭരണമാതൃക തന്നെ ആഴത്തിൽ സ്വാധീനിച്ച ഒന്നാണെന്നും കെജ്‌രിവാൾ പറഞ്ഞു.
അതിനിടെ, സ്വയം ഒരു ഏകാധിപത്യ മത പുരോഹിതനോടുപമിക്കുന്ന നേതാവാണ് അരവിന്ദ് കെജ്‌രിവാൾ എന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇന്ത്യൻ ഇസ്ലാമിക്ക് ഇന്റർനാഷണൽ സെന്ററിൽ വ്യക്തിത്വ വികസനത്തിനായി സംഘടിപ്പിച്ച വർക്ക്‌ഷോപ്പിലാണ് ഖലീഫ ഉമറിന്റെ ഭരണമാതൃക പിന്തുടരാൻ ശ്രമിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞത്.
ഖലീഫ ഉമറുൽ ഖത്താബിന്റെ ഭരണത്തെ കുറിച്ചുള്ള പുസ്തകം അത്വീഖ സിദ്ദീഖി എന്ന വിദ്യാർത്ഥിക്ക് ഉപഹാരമായി നൽകിയപ്പോഴായിരുന്നു കെജ്‌രിവാൾ മനസു തുറന്നത്. മികച്ച ഭരണത്തിനായി അദ്ദേഹത്തിന്റെ ഭരണ മാതൃക പിന്തുടരാൻ താൻ ശ്രമിക്കുമെന്ന് ഇന്ത്യ ഇസ്ലാമിക് ഇന്റർനാഷണൽ സെന്ററും നോബൽ എജുക്കേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ പരിപാടിയിൽ കെജ്‌രിവാൾ പറഞ്ഞു.
എന്നാൽ, ഇത് ജനാധിപത്യമാണെന്നും താൻ വെറും ജനപ്രതിനിതി മാത്രമാണെന്നും പരമാധികാരം ജനങ്ങൾക്കാണെന്നും അറിയാതെ, തന്നെ സ്വയം ഒരു ഏകാധിപത്യ മത പുരോഹിതനോടുപമിക്കുകയാണ് കെജ്‌രിവാളെന്നാണ് വിമർശകർ പറയുന്നത്. പുരോഗമനപരമായ ഒരു ഭരണം ജനങ്ങളുടെ പരമാധികാരത്തിൽ നിന്നും സ്വാഭാവികമായി വരുന്ന അവകാശമാണ്. അല്ലാതെ ഏതെങ്കിലും സാങ്കൽപ്പിക ദൈവത്തിന്റെ കാരുണ്യത്തിൽ നിന്നു വരുന്ന ഔദാര്യമല്ല. ചോദ്യം ചെയാനാവാത്ത, ജന്മാവകാശമായി കിട്ടുന്ന ഖലീഫയുടെ അധികാരവുമായി തന്റെ മുഖ്യമന്ത്രി കസേരയെ ഉപമിക്കുന്ന എഎപി നേതാവ് ജനാധിപത്യം എന്താണെന്ന് പാഠം ഒന്ന് മുതൽ പഠിക്കണമെന്നും വിമർശകർ പറയുന്നു.
1937ൽ ഹരിജനിൽ എഴുതിയ ലേഖനത്തിൽ ഖലീഫ ഉമറിന്റെ ഭരണ നിർവഹണത്തെ മഹാത്മാഗാന്ധിയും പ്രശംസിച്ചിരുന്നു. 577 സിഇജോർജിയൻ കലണ്ടർ)യിലാണ് ഖലീഫ ഉമർ ജനിച്ചതെന്നാണ് പറയപ്പെടുന്നത്. 644 സിഇയിൽ അദ്ദേഹം മരിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ അടുത്ത അനുയായി ആയിരുന്ന ഇദ്ദേഹം നിരവധി ശ്രദ്ധേയമായ തീരുമാനങ്ങളെടുത്ത് ഇസ്ലാമിക ചരിത്രത്തിൽ ഇടം നേടിയ ആളാണ്.

